Business News

റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിച്ച് സ്വര്‍ണവില

സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിച്ച് സ്വര്‍ണവില. 40 രൂപകൂടി വർദ്ധിച്ചാൽ പവൻ്റെ വില 57,000ലെത്തും. ഇന്ന് പവന് 80 രൂപയാണ് വര്‍ധിച്ചത്. പത്തുരൂപ വര്‍ധിച്ച് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 7120 രൂപയായി. അടുത്തിടെ 56,800 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡിട്ട സ്വര്‍ണവില തുടര്‍ന്നുള്ള മൂന്ന് ദിവസം കൊണ്ട് 400 രൂപ ഇടിഞ്ഞിരുന്നു. എന്നാല്‍ കഴിഞ്ഞദിവസം മുതല്‍ തിരിച്ചുകയറിയ സ്വര്‍ണവില 56,800 എന്ന റെക്കോര്‍ഡും മറികടന്നാണ് കുതിക്കുന്നത്.

24 കാരറ്റ് സ്വർണ്ണത്തിന് 62,136 രൂപയും, 18 കാരറ്റ് സ്വർണ്ണത്തിന് 46,608 രൂപയും ആണ് നിലവിലെ വില.പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്നാണ് സ്വർണവിലയിൽ ഈ വർധനവ് ഉണ്ടായത്. വെള്ളിയവിലയിൽ മാറ്റമില്ല; 101 രൂപയ്ക്ക് വ്യാപാരം തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *