AMMA Kerala News

വനിതാ നിർമ്മാതാക്കളുടെ പ്രതിഷേധം: പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ അമ്മയുടെ ഉപസംഘടനയോ?

സിനിമാ നിർമ്മാതാക്കളുടെ സംഘടനയ്ക്കെതിരെ വനിതാ നിർമ്മാതാക്കളായ സാന്ദ്ര തോമസും ഷീല കുര്യനും രൂക്ഷമായ വിമർശനമുന്നയിച്ചു. സംഘടനയിൽ ഉള്ള സ്ത്രീപ്രതിനിധ്യതയും പ്രശ്ന പരിഹാരവും പ്രഹസനമാണെന്നു അവര് കുറ്റപ്പെടുത്തി. ഹേമാ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തില് ചേർന്ന ഒരു യോഗവും പ്രശ്നപരിഹാരം നേരിടുന്നതിനു പകരം പ്രഹസനമായിരുന്നുവെന്ന് ഇരുവരും ആക്ഷേപിച്ചു.

ഹേമാ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ പ്രൊഡ്യൂസേഴ്സ് അസോസിയേഷനെതിരെ കത്ത് നൽകിയതിന്റെ വിവരങ്ങൾ സഹസംഘടനക്കാർക്ക് പോലും അറിഞ്ഞില്ലെന്ന് ഇരുവരും പരാതിപ്പെട്ടു. ഈ സംഘടനയുടെ പ്രവർത്തനം ചില വ്യക്തികളുടെ താല്പര്യങ്ങൾ മാത്രമേ സംരക്ഷിക്കുന്നുള്ളുവെന്നും അടിയന്തര ജനറൽ ബോഡി യോഗം വിളിച്ചുചേർക്കണമെന്നും അവർ ആവശ്യപ്പെട്ടു.

അമ്മയുമായി സഹകരിച്ച് ഒരു സ്വകാര്യ ചാനലിന് വേണ്ടി സ്റ്റേജ് ഷോ സംഘടിപ്പിച്ചപ്പോൾ 95 ശതമാനം അംഗങ്ങളെയും ക്ഷണിക്കാത്തതിലും നിരവധി വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്. ഇത്തരം ഇടപെടലുകൾ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ബാഹ്യശക്തികൾ നിയന്ത്രിക്കുകയാണെന്ന് വ്യക്തമാക്കുന്നതായി സാന്ദ്രയും ഷീലയും ആരോപിച്ചു.

നിലവിലുള്ള കമ്മിറ്റിയെ മാറ്റിയേ പ്രശ്നങ്ങൾക്കു പരിഹാരം കണ്ടെത്താനാകൂ എന്നാണ് അവരുടെ നിലപാട്.

Leave a Reply

Your email address will not be published. Required fields are marked *