Kerala News

വയനാട് ഉരുൾപൊട്ടൽ ദുരിതാശ്വാസ ചെലവിന്റെ എസ്റ്റിമേറ്റിന്‍റെ മാനദണ്ഡം വിശദീകരിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: വയനാട് ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ചെലവഴിച്ച തുകയുടെ എസ്റ്റിമേറ്റ് കണക്കിലെ മാനദണ്ഡം വ്യക്തമാക്കണമെന്ന് കേരള സർക്കാരിനോട് ഹൈക്കോടതി നിർദ്ദേശം നൽകി. ദുരന്തത്തിൽ ചെലവഴിച്ച തുകയെക്കുറിച്ചുള്ള തെറ്റായ കണക്കുകൾ പ്രചരിക്കുന്നതിനാൽ ഇത് വിശദീകരിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി.

കേസിനിടെ, സംസ്ഥാന സർക്കാർ നിർദ്ദേശിച്ച എസ്റ്റിമേറ്റിന്‍റെ മാനദണ്ഡങ്ങൾ എന്തെന്ന് കൃത്യമായി അറിയിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. ഇതിന് പുറമേ, കേരളത്തിന് സഹായം നൽകുന്നതിൽ കേന്ദ്രസർക്കാർ നിലപാട് വ്യക്തമാക്കണമെന്നും ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും അടിയന്തര നടപടി സ്വീകരിക്കണമെന്നും കോടതി പറഞ്ഞു.

പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ഇതുവരെ കേരളത്തിന് ഒരു പൈസ പോലും ലഭിച്ചിട്ടില്ലെന്നും അമിക്കസ് ക്യൂരി കോടതിയെ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *