News Technology

സോണി ഇന്ത്യയിൽ ബ്രാവിയ തിയ്യേറ്റർ യു നെക്ക്ബാൻഡ് സ്പീക്കർ അവതരിപ്പിച്ചു: ഡോള്ബി അറ്റ്മോസും 12 മണിക്കൂർ ബാറ്ററിയും

കൊച്ചി: സോണി ഇന്ത്യ പുതിയ വയർലെസ് നെക്ക്ബാൻഡ് സ്പീക്കർ ‘ബ്രാവിയ തിയ്യേറ്റർ യു’ (HT-AN7) ഇന്ത്യയിൽ അവതരിപ്പിച്ചു. കഴുത്തിൽ തൂക്കിയിടാൻ എളുപ്പമുള്ള ഈ നൂതന സ്പീക്കർ, മികവുറ്റ സിനിമാറ്റിക് അനുഭവം വാഗ്ദാനം ചെയ്യുന്നു. 360° സ്പേഷ്യൽ സൗണ്ട്, ഡോള്ബി അറ്റ്മോസ് അനുഭവം, എക്സ്ബാലൻസ്ഡ് സ്പീക്കർ യൂണിറ്റ് എന്നിവ ഇതിന്റെ പ്രധാന സവിശേഷതകളാണ്.

12 മണിക്കൂർ ബാറ്ററി ലൈഫ് വാഗ്ദാനം ചെയ്യുന്ന ബ്രാവിയ തിയ്യേറ്റർ യു, വെറും 10 മിനിറ്റ് ചാർജ് ചെയ്താൽ 1 മണിക്കൂർ അധിക ഉപയോഗം നൽകുന്ന ക്വിക്ക് ചാർജ് ഫീച്ചറും പ്രദാനം ചെയ്യുന്നു. 2024 സെപ്റ്റംബർ 23 മുതൽ സോണി സെന്ററുകൾ, അംഗീകൃത ഡീലർമാർ, ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയ പ്ലാറ്റ്ഫോമുകളിൽ ₹24,990 രൂപയ്ക്കു ലഭ്യമാകും.

Leave a Reply

Your email address will not be published. Required fields are marked *