India Kerala

140 എക്സ്പ്രസുകൾ ജൂലായ് ഒന്നുമുതൽ പാസഞ്ചർ വണ്ടികളാകും

കോവിഡ് കാലത്ത് നിരക്കുയർത്തി എക്സ്‌പ്രസുകളാക്കിയ 140 വണ്ടികൾ ജൂലായ് ഒന്നുമുതൽ പാസഞ്ചർ വണ്ടികളാക്കാൻ ദക്ഷിണ റെയിൽവേ വിജ്ഞാപനം പുറപ്പെടുവിച്ചു. കേരളത്തിൽ സർവീസ് നടത്തുന്ന 39 വണ്ടികളും ഇതിൽ ഉൾപ്പെടും.
എക്സ്‌പ്രസുകൾ പാസഞ്ചർ വണ്ടികളാക്കി മാറ്റുന്നതിനുള്ള നടപടികൾ മാർച്ചിൽ തുടങ്ങിയിരുന്നെങ്കിലും ജൂലായ് ഒന്നുമുതലാണ് പ്രാബല്യത്തിൽവരുന്നത്. വണ്ടികളുടെ പുതിയ നമ്പറുകളും ഒന്നിന് നിലവിൽവരും. എക്സ്‌പ്രസിലെ കുറഞ്ഞനിരക്ക് 30 രൂപ യായിരുന്നെങ്കിൽ പാസഞ്ചറുകളാകുന്നതോടെ നിരക്ക് 10 രൂപയായി കുറയും. 200 കിലോമീറ്ററിൽത്താഴെ ദൂരം സഞ്ചരിക്കുന്ന വണ്ടികളിൽ മാത്രമാണ് നിരക്കു കുറയുന്നത്. 200 കിലോമീറ്ററിലേറെ സഞ്ചരിക്കുന്ന മംഗളൂരു-കോയമ്പത്തൂർ പാസഞ്ചറും മറ്റും എക്സ്പ്രസ് വണ്ടികളായി തുടരും.

Leave a Reply

Your email address will not be published. Required fields are marked *