99.99 ലക്ഷം രൂപ ചെലവഴിച്ച് തൃശൂർ സ്വരാജ് റൗണ്ട് നെഹ്രു പാർക്ക് അടിമുടി നവീകരിക്കുന്നതിന് വിനോദ സഞ്ചാരവകുപ്പ് ഭരണാനുമതി നൽകി. പ്രവേശന കവാടം, സെൽഫി പോയിന്റ്, ചുറ്റുമതിൽ, സാഹസിക കളിയുപകരണങ്ങൾ, അലങ്കാര ലൈറ്റുകൾ, സിസിടിവി ക്യാമറ, ദിശാസൂചകങ്ങൾ, ഉദ്യാനം, നടപ്പാത, മാലിന്യസംസ്കരണ സംവിധാനം എന്നിവ നവീകരിക്കും.
തൃശ്ശൂർ സ്വരാജ് റൗണ്ടിലെ 8.5 ഏക്കറോളം സ്ഥലത്തുള്ള നെഹ്റു പാർക്കിൽ നടപ്പാതകൾ, ടോയ്ലറ്റ് സൌകര്യം, കുട്ടികൾക്കുള്ള കളി ഉപകരണങ്ങൾ എന്നിവ നിലവിലുണ്ട്. നവീകരണ നിർമ്മാണപ്രവൃത്തികൾ ആരംഭിക്കുന്നതിനുള്ള നടപടികൾ വിനോദ സഞ്ചാരവകുപ്പ് സ്വീകരിച്ചു വരുന്നതായി ഡയറക്ട്രേറ്റ് അറിയിച്ചു.