Kerala News Politics

RSS-ADGP ചർച്ച: ഇന്റലിജൻസ് റിപ്പോർട്ട് പൂഴ്ത്തിയത് അജിത് കുമാറും പി. ശശിയും; പി.വി. അൻവർ

മലപ്പുറം: ADGP എം.ആർ. അജിത് കുമാർ RSS നേതാക്കളുമായി നടത്തിയ ചർച്ചയുടെ ഇന്റലിജൻസ് റിപ്പോർട്ട് പൂഴ്ത്തി വച്ചുവെന്ന് ചൂണ്ടിക്കാട്ടി ഇടത് എംഎൽഎ പി.വി. അൻവർ. ഇന്റലിജൻസ് റിപ്പോർട്ട് മുഖ്യമന്ത്രിയുടെ പരിഗണനയിൽ എത്താത്തതിന് പിന്നിൽ അജിത് കുമാറും പോളിറ്റിക്കൽ സെക്രട്ടറി പി. ശശിയുമാണെന്ന് അൻവർ വെളിപ്പെടുത്തി.

മലപ്പുറം പ്രസ് ക്ലബ്ബിൽ നടന്ന വാർത്താ സമ്മേളനത്തിൽ, ഇന്റലിജൻസ് റിപ്പോർട്ട് തന്നെ നല്കിയിരുന്നിട്ടും മുഖ്യമന്ത്രിക്ക് അതിൽ നേരത്തെ അറിയില്ലായിരുന്നുവെന്നും, അവരെ വിശ്വസിച്ചവർ ചതിച്ചോ എന്ന് മുഖ്യമന്ത്രി ഇപ്പോൾ പരിശോധിക്കുകയാണെന്നും അൻവർ വ്യക്തമാക്കി.

“ADGP അജിത് കുമാറും പി. ശശിയും ഇന്റലിജൻസ് റിപ്പോർട്ട് പൂഴ്ത്തിയതിൽ തങ്ങളെ ചതിച്ചുവെന്ന് മുഖ്യമന്ത്രി ബോധ്യപ്പെടേണ്ടതുണ്ട്. ബോധ്യമാകുമ്പോഴാണ് പുതിയ തീരുമാനമെടുക്കപ്പെടുക” എന്നാണ് അൻവറിന്റെ അഭിപ്രായം

Leave a Reply

Your email address will not be published. Required fields are marked *