Kerala News

കേരള സര്‍വകലാശാലകളിലെ യൂണിയന്‍ തെരഞ്ഞെടുപ്പില് എസ്എഫ്ഐക്ക് ഉജ്ജ്വല വിജയം

തിരുവനന്തപുരം: കേരള സര്‍വകലാശാലകളിലെ കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില് എസ്എഫ്ഐ മികച്ച വിജയം സ്വന്തമാക്കി. 74 കോളജുകളിലേക്കായിരുന്നു തെരഞ്ഞെടുപ്പ് ,മന്നം മെമ്മോറിയല്‍ കോളജ്, ചെങ്ങന്നൂര്‍ ഇരമില്ലിക്കര അയ്യപ്പ കോളജ്, കൊല്ലം എസ്എന്‍ കോളജ് തുടങ്ങി നിരവധി കോളജുകളില് എസ്എഫ്ഐ വിജയിച്ചു. 41 കോളജുകളില് എതിരില്ലാതെ എസ്എഫ്ഐക്ക് യൂണിയന്‍ പിടിച്ചു, കൂടാതെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട തുടങ്ങിയ ജില്ലകളിലെ സര്‍വകലാശാല കോളജുകളിലും എസ്എഫ്ഐ മികച്ച നേട്ടം കൈവരിച്ചു. മുമ്പ് നടന്ന എംജി സര്‍വകലാശാല, കാലിക്കറ്റ് സര്‍വകലാശാല തിരഞ്ഞെടുപ്പുകളിലും എസ്എഫ്ഐ Read More…

Kerala News

പാലക്കാട് ഉപതെരഞ്ഞെടുപ്പ്: രാഹുലിനെ സ്ഥാനാർഥിയാക്കിയതിൽ കോണ്‍ഗ്രസിൽ കലഹം; ഇടഞ്ഞ് പി. സരിൻ

പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെ സ്ഥാനാർത്ഥിയാക്കിയതിൽ കോൺഗ്രസിൽ കനത്ത അതൃപ്തി. കെപിസിസി ഡിജിറ്റൽ മീഡിയ കൺവീനറായ ഡോ. പി സരിൻ വലിയ വിമർശനവുമായി രംഗത്ത് പാലക്കാട് ജില്ലക്കാരനായ തനിക്ക് സ്ഥാനാർത്ഥിത്വം ലഭിക്കുമെന്നായിരുന്നു സരിന്റെ പ്രതീക്ഷ. എന്നാൽ, നേതൃത്വം രാഹുലിനെ തെരഞ്ഞെടുത്തത് സരിനെ നിരാശപ്പെടുത്തി.സരിന്റെ വിയോജിപ്പ് കോൺഗ്രസിൽ അസ്വസ്ഥത സൃഷ്ടിച്ചിട്ടുണ്ട്. ജില്ലയുടെ പ്രാതിനിധ്യം ഉറപ്പാക്കണമെന്നും ജില്ലയ്ക്ക് പുറത്തു നിന്നുള്ള സ്ഥാനാർത്ഥി വേണ്ടെന്നുമായിരുന്നു സരിന്റെ വാദം. മെഡിക്കൽ സർവീസും സിവില്‍ സർവീസും ഉപേക്ഷിച്ച് Read More…

Kerala News

ഉപതെരഞ്ഞെടുപ്പ് നേരിടാൻ എൻഡിഎ സജ്ജം: കെ സുരേന്ദ്രൻ

സംസ്ഥാനത്ത് നടക്കുന്ന മൂന്ന് ഉപതെരഞ്ഞെടുപ്പും നേരിടാൻ എൻഡിഎയും ബിജെപിയും സജ്ജമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പാലക്കാടും ചേലക്കരയിലും വിജയിക്കാനാണ് ബിജെപി പരിശ്രമിക്കുന്നതെന്നും കോഴിക്കോട് മാധ്യമപ്രവർത്തകരോട് സംസാരിക്കവേ അദ്ദേഹം പറഞ്ഞു. വയനാട്ടിൽ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനം ആവും ദേശീയ ജനാധിപത്യ സഖ്യം പുറത്തെടുക്കുക. ബിജെപിക്ക് അനുകൂലമായ രാഷ്ട്രീയ സാഹചര്യമാണ് ഇപ്പോൾ കേരളത്തിലുള്ളത്. എൽഡിഎഫിന് പകരം യുഡിഎഫ്, യുഡിഎഫിനു പകരം എൽഡിഎഫ് എന്ന രാഷ്ട്രീയ സമവാക്യം ഈ ഉപതെരഞ്ഞെടുപ്പോട് കൂടി കേരളത്തിൽ അവസാനിക്കാൻ പോവുകയാണ്. സംസ്ഥാനത്ത് Read More…

Kerala News

പാലക്കാട്, ചേലക്കര, വയനാട് ഉപതെരഞ്ഞെടുപ്പ് നവംബർ 13-ന്; 23-ന് വോട്ടെണ്ണൽ

തിരുവനന്തപുരം: കേരളത്തിലെ വയനാട് ലോക്സഭാ മണ്ഡലത്തിനും പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങൾക്കും ഉപതെരഞ്ഞെടുപ്പിന് തീയതി പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പ് നവംബർ 13-ന്, വോട്ടെണ്ണൽ നവംബർ 23-ന് നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഡൽഹിയിൽ അറിയിച്ചു. വയനാട് ലോക്സഭാ മണ്ഡലത്തിൽ പ്രിയങ്ക ഗാന്ധിയെ കോൺഗ്രസ് സ്ഥാനാർഥിയായി പ്രഖ്യാപിക്കുമെന്നാണ് സൂചന, കൂടാതെ ചേലക്കരയിൽ രമ്യ ഹരിദാസും, പാലക്കാട് നിയമസഭാ മണ്ഡലത്തിൽ യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തും സാധ്യതാ സ്ഥാനാർഥികളാണ്. ലോക്സഭാ തിരഞ്ഞെടുപ്പിൽ ചില നിയമസഭാംഗങ്ങൾ പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് ഉപതെരഞ്ഞെടുപ്പ് ആവശ്യമായി Read More…