Kerala News

പിപി ദിവ്യ കണ്ണൂര് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തു നിന്ന് പുറത്തേക്ക്.

കണ്ണൂര്: എഡിഎം നവീന് ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട്, സിപിഎം കണ്ണൂര് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയെ സ്ഥാനത്ത് നിന്ന് നീക്കി. ഇതിന് പിന്നാലെ ദിവ്യ രാജിക്കത്ത് നല്‍കി.സംഭവത്തിന് ശേഷം ആദ്യമായി പ്രതികരിക്കുന്ന ദിവ്യ, നവീന് ബാബുവിന്റെ മരണത്തില്‍ അങ്ങേയറ്റം വേദനയുണ്ടെന്ന് പറഞ്ഞു. “കത്ത്ബന്ധപ്പെട്ടവര്ക്ക് അയച്ചതായും ” അവര് വ്യക്തമാക്കി. പരിയാരം ഡിവിഷനില്‍ നിന്നുള്ള കെകെ രത്നകുമാരിയെ പുതിയ ജില്ലാ പ്രസിഡന്റ് ആയി നിയോഗിച്ചിരിക്കുകയാണ്. പാര്ട്ടി യോഗത്തില്‍ ആരും ദിവ്യയ്ക്ക് പിന്തുണ നല്‍കിയില്ലെന്ന് റിപ്പോര്‍ട്ടുണ്ട്.

Kerala News

നവീൻ ബാബുവിന്റെ മരണം; ഉത്തരവാദിക്കെതിരെ നിയമ നടപടി വേണം- കെ ജി ഒ സംഘ് സംസ്ഥാന വനിതാ സമിതി

കണ്ണൂരിൽ അഡിഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ആയിരുന്ന നവീൻ ബാബുവിന്റെ മരണത്തിന് ഉത്തരവാദിയായ ജനപ്രതിനിധിയ്ക്കെതിരെ നിയമനടപടികൾ എടുക്കണമെന്ന് കേരള ഗസറ്റഡ് ഓഫീസേഴ്സ് സംഘ് സംസ്ഥാന വനിതാ സമിതി അധ്യക്ഷ ഡോ. രമാദേവി ആവശ്യപ്പെട്ടു. എ ഡി എമ്മിന്റെ മരണവുമായി ബന്ധപ്പെട്ട് കെ ജി ഓ സംഘ് സംസ്ഥാന വനിതാ സമിതി പതിനാറാം തീയതി സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ. നവീൻ ബാബുവിന് ആദരാഞ്ജലികൾ അർപ്പിച്ച യോഗം അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്ക് ചേരുന്നതായും അറിയിച്ചു.അദ്ദേഹത്തിന്റെ മരണത്തിൽ സമഗ്ര Read More…

Kerala News

പിപി ദിവ്യയെ അറസ്റ്റ് ചെയ്യണം: അന്വേഷണത്തിന് സിറ്റിംഗ് ജഡ്ജി മേൽനോട്ടം വഹിക്കണം: കെ.സുരേന്ദ്രൻ

കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണത്തിന് ഉത്തരവാദിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയെ അറസ്റ്റ് ചെയ്യണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. കേസന്വേഷണം ആട്ടിമറിക്കാൻ സർക്കാർ ശ്രമിക്കുമെന്ന് ഉറപ്പാണെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. സിപിഎം നേതൃത്വം നവീൻ ബാബുവിനെ അപകീർത്തിപ്പെടുത്താനും ദിവ്യയ്ക്ക് സംരക്ഷണ കവചം ഒരുക്കാനും ശ്രമിക്കുകയാണ്. ഈ സാഹചര്യത്തിൽ സിറ്റിംഗ് ജഡ്ജി അന്വേഷണത്തിന് മേൽനോട്ടം വഹിക്കണം. ദിവ്യയുടെ പേരിൽ കേസെടുക്കാനുള്ള തീരുമാനം ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ളത് മാത്രമാണ്. ദിവ്യയെ സംരക്ഷിക്കാനുള്ള സിപിഎമ്മിന്റെ നീക്കത്തിലൂടെ അന്വേഷണത്തിലുള്ള Read More…

Kerala News

എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പ്രതിഷേധം;ഇന്ന് സംസ്ഥാന വ്യാപകമായി റവന്യൂ ഉദ്യോഗസ്ഥരുടെ കൂട്ട അവധി

കണ്ണൂർ: എഡിഎം കെ. നവീൻ ബാബുവിന്റെ ദുരൂഹ മരണത്തിൽ പ്രതിഷേധം ശക്തമാകുന്നു. സംസ്ഥാന വ്യാപകമായി റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ കൂട്ട അവധി എടുത്ത് പ്രതിഷേധിക്കുവാൻ തീരുമാനിച്ചു. കണ്ണൂരിൽ എഡിഎമ്മിന്റെ മരണം പൊതുസമൂഹത്തെ അതീവ വ്യാകുലപ്പെടുത്തിയതിനാൽ, പ്രതിഷേധത്തിൻ്റെ ഭാഗമായാണ് ഈ നടപടി.അതേസമയം, പത്തനംതിട്ടയിലെ മലയാലപ്പുഴ ഗ്രാമപഞ്ചായത്തിൽ കോൺഗ്രസ് ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. രാവിലെ ആറു മുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ. അവശ്യസർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.എഡിഎം നവീൻ ബാബുവിന്റെ മരണത്തെ കുറിച്ചുള്ള വിശദമായ പ്രാഥമിക റിപ്പോർട്ട് കണ്ണൂർ ജില്ലാ Read More…

Kerala News

കണ്ണൂരിലെ എഡിഎമ്മിന്റെ മരണം ദാരുണം, പി പി ദിവ്യക്കെതിരെ നടപടി വേണം – കെ സുരേന്ദ്രൻ

കണ്ണൂരിലെ എഡിഎമ്മിന്റെ മരണം ദാരുണമായ സംഭവമെണെന്നും അതിൽ ഇടപെട്ട ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യക്കെതിരെ നടപടി വേണമെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് നാലുതവണ ഇടപെട്ട കേസിൽ എഡിഎം കൈക്കൂലി വാങ്ങി എന്ന് പറഞ്ഞാൽ വിശ്വസിക്കാനാവില്ല. അനധികൃതമായ കാര്യത്തിനു വേണ്ടിയാണ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഇടപെട്ടതെന്ന് വ്യക്തമാണ്. ദേശീയപാതയിൽ ആയാലും സംസ്ഥാനപാതയിൽ ആയാലും വളവുള്ള സ്ഥലത്ത് സുരക്ഷാ കാരണങ്ങളാൽ പെട്രോൾ പമ്പ് സ്ഥാപിക്കാറില്ല. പി പി Read More…

Kerala News

കണ്ണൂർ എഡിഎം മരണത്തിൽ പ്രതിഷേധിച്ച് നാളെ കണ്ണൂർ കോർപ്പറേഷൻ പരിധിയിൽ ബിജെപി ഹർത്താൽ

കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പ്രതിഷേധിച്ച് നാളെ (16-10-2024) രാവിലെ 6 മുതൽ വൈകുന്നേരം 6 വരെ കണ്ണൂർ കോർപ്പറേഷൻ പരിധിയിൽ ബിജെപി ഹർത്താൽ പ്രഖ്യാപിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യക്കെതിരെ കൊലക്കുറ്റം ചുമത്തി കേസെടുക്കണമെന്ന ആവശ്യത്തിലാണ് ഹർത്താൽ. രാവിലെ 6 മുതൽ വൈകുന്നേരം 6 വരെ നീളുന്ന ഹർത്താലിൽ അവശ്യ സർവീസുകളും വാഹനങ്ങളും ഒഴിവാക്കിയിട്ടുണ്ട്. ദിവ്യ ക്ഷണിക്കാതെ യാത്രയയപ്പ് ചടങ്ങിൽ എത്തി ഉദ്യോഗസ്ഥനെ അപമാനിച്ചുവെന്നും അത് ആത്മഹത്യാ പ്രേരണയായി എന്നുമാണ് ബിജെപിയുടെ ആരോപണം.

Kerala News

കണ്ണൂര് എഡിഎം നവീന് ബാബുവിനെ തൂങ്ങിമരിച്ച നിലയില് കണ്ടെത്തി; ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ അഴിമതിയാരോപണത്തിന് പിന്നാലെ

കണ്ണൂര്: കണ്ണൂര് എഡിഎം നവീന് ബാബുവിനെ തൂങ്ങിമരിച്ച നിലയില് പള്ളിക്കുന്നിലെ വീട്ടില് കണ്ടെത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ ഇന്നലെ ആസൂത്രണ യോഗത്തില് നവീന് ബാബുവിനെതിരെ അഴിമതിയാരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് ഈ ദാരുണ സംഭവം. ജില്ലാ കലക്ടറുടെ സാന്നിധ്യത്തിലുള്ള യാത്രയയപ്പ് യോഗത്തില് വെച്ചാണ് ദിവ്യ അഴിമതിയാരോപണങ്ങള് മുന്നോട്ടുവച്ചത്. ചെങ്ങളായിയിലെ പെട്രോള് പമ്പിന്റെ എന്ഒസി അനുവദിച്ചത് അഴിമതിയാണെന്നും ഇതിന്റെ തെളിവുകള് രണ്ട് ദിവസത്തിനുള്ളില് പുറത്തുവരുമെന്നും ദിവ്യ ഭീഷണിപ്പെടുത്തി വേദി വിട്ടു. ഇന്ന് പത്തനംതിട്ടയിലേക്ക് സ്ഥലംമാറ്റം ലഭിച്ചിരുന്ന നവീന് Read More…