Kerala Medical News

മലപ്പുറത്ത് എംപോക്സ് സ്ഥിരീകരിച്ചു; 38കാരന് രോഗം

മലപ്പുറം: യുഎഇയിൽ നിന്ന് മടങ്ങിയെത്തിയ 38കാരന് മലപ്പുറത്ത് എംപോക്സ് (മങ്കിപ്പനി) സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങളോടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇദ്ദേഹത്തെ പിന്നീട് മഞ്ചേരി മെഡിക്കൽ കോളജിലേക്ക് മാറ്റി. രോഗം സ്ഥിരീകരിച്ചയാൾ നിലവിൽ ഐസൊലേഷനിലാണ്. ആരോഗ്യ മന്ത്രി വീണാ ജോർജ്, വിദേശത്തുനിന്ന് തിരിച്ചെത്തുന്നവർക്ക് രോഗലക്ഷണങ്ങൾ പ്രകടമാവുകയാണെങ്കിൽ ഉടൻ ചികിത്സ തേടണമെന്നും ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണമെന്നും ആവശ്യപ്പെട്ടു.

Kerala Medical News

നിപ മരണം: അതിര്‍ത്തികളില്‍ കര്‍ശന പരിശോധനയുമായി തമിഴ്‌നാട്

മലപ്പുറത്ത് യുവാവ് മരിച്ചത് നിപ മൂലമെന്ന് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ അതിര്‍ത്തികളില്‍ കര്‍ശന പരിശോധന നടത്താന്‍ തമിഴ്‌നാട് സര്‍ക്കാര്‍. 24 മണിക്കൂറും ആരോഗ്യപ്രവര്‍ത്തകര്‍ അതിര്‍ത്തികളില്‍ പരിശോധന നടത്തും. നീലഗിരി, കോയമ്പത്തൂര്‍, തിരുപ്പൂര്‍ , തേനി, തെങ്കാശി, കന്യാകുമാരി അതിര്‍ത്തികളില്‍ പരിശോധന നടത്താനാണ് നിര്‍ദേശം.അതേസമയം മലപ്പുറത്ത് നിപ രോഗലക്ഷണം കാണിച്ച 13 പേരുടെ സ്രവവപരിശോധനാഫലം നെഗറ്റീവായി.നിപ ബാധയേറ്റ് മരിച്ച 23 കാരന്റെ സമ്പര്‍ക്ക പട്ടികയില്‍ ഉള്ള 13 പേര്‍ക്കായിരുന്നു രോഗലക്ഷണങ്ങള്‍ കാണിച്ചത്. ഇതില്‍ 10 പേരെ മഞ്ചേരി മെഡിക്കല്‍ കോളേജിലെ Read More…

Kerala News Politics

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: നരേന്ദ്ര മോദി സർക്കാരിന് അഭിനന്ദനങ്ങൾ: കെ.സുരേന്ദ്രൻ

തിരുവനന്തപുരം: ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ശുപാർശയ്ക്ക് അംഗീകാരം നൽകിയ നരേന്ദ്രമോദി സർക്കാരിന് അഭിനന്ദനങ്ങൾ അറിയിക്കുന്നതായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ബിജെപിയുടെ മറ്റൊരു സുപ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനം കൂടി പാലിക്കപ്പെടുകയാണ്. രാജ്യത്തിൻ്റെ വികസനത്തിന് ഏറെ ഗുണം ചെയ്യുന്ന നിലപാടാണ് കേന്ദ്രസർക്കാർ കൈക്കൊണ്ടിരിക്കുന്നത്‌. തിരഞ്ഞെടുപ്പിന് വേണ്ടി ചിലവഴിക്കുന്ന ഭീമമായ തുക ലാഭിക്കാനും അത് പാവങ്ങളുടെ ക്ഷേമപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാനും സാധിക്കും. ആവർത്തിച്ച് തിരഞ്ഞെടുപ്പ് നടത്തുന്നത് സർക്കാരിൻ്റെ എല്ലാ പ്രവർത്തനങ്ങളെയും പ്രതികൂലമായി ബാധിക്കുന്നത് തടയാൻ ഒറ്റതിരഞ്ഞെടുപ്പിലൂടെ സാധിക്കും. തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ Read More…

Kerala News

വീട്ടുമുറ്റത്ത് പുലി

തൃശ്ശൂർ മറ്റത്തൂര്‍ പഞ്ചായത്തിലെ മുപ്ലിയില്‍ ജനവാസ മേഖലയില്‍ പുലിയിറങ്ങി പുലര്‍ച്ചെ ഒന്നരയോടെയാണ് മുപ്ലിയിലുള്ള ഓലിക്കല്‍ ജോസഫിന്റെ വീട്ടുമുറ്റത്ത് പുലിയെ കണ്ടത് പട്ടിയുടെ നിര്‍ത്താതെയുള്ള കരച്ചില്‍ കേട്ട് ജനലിലൂടെ പുറത്തേക്ക് നോക്കിയ വീട്ടുകാര്‍ പുലിയെ നേരില്‍ കാണുകയും ചെയ്തു വീട്ടിലെ നിരീക്ഷ ക്യാമറയിലും പുലിയുടെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട് വനാതിര്‍ത്തിയോടുചേര്‍ന്നുള്ള മുപ്ലിയില്‍ പുലിയുടേയും കാട്ടാനകളുടേയും ശല്യം വര്‍ധിച്ചുവരികയാണ് പതിനഞ്ചോളം കാട്ടാനകള്‍ കഴിഞ്ഞ രാത്രി ഈ പ്രദേശത്തിറങ്ങിയതായി നാട്ടുകാര്‍ പറഞ്ഞു

Kerala News

തൃശൂർ നഗരം കീഴടക്കാൻ പുലികൾ

പുലിച്ചുവടുകളും പുലിത്താളവുമായി തൃശ്ശൂർ സ്വരാജ് റൗണ്ടിൽ ഇന്ന് പുലിയിറങും. വൈകീട്ട് അഞ്ചു മണിയോടെയാണ് പുലിക്കളിയുടെ ഫ്ളാഗ് ഓഫ് നടക്കുക. ഏഴ് സംഘങ്ങളാണ് ഇത്തവണ പുലിക്കളിയിൽ പങ്കെടുക്കുക. ചുവടുകളുമായി പുലിക്കളിക്ക് അകമ്പടിയായി വാദ്യക്കാരും അണിനിരക്കുന്നതോടെ ഇക്കൊല്ലത്തെ ഓണാഘോഷത്തിന് ഗാമഭീര്യമേറും. പുലർച്ചെ 6 മണിയോടെ പുലിമടകളിൽ പുലിവര ആരംഭിച്ചു. പുലിക്കളി കലാകാരൻമ്മാർ നീണ്ട മണിക്കുറുകളാണ് ഒരേ നിൽപ്പിൽ നിന്നുകൊണ്ട് പുലിവരക്ക് കളമൊരുക്കുന്നത്. 4 മണിയോടെ പൂരവും പ്രതിഷേധങ്ങളും അരങ്ങേറുന്നസ്വരാജ് റൗണ്ടിൽ നഗരത്തെ വിറപ്പിച്ചു കൊണ്ട് പുലി വീരൻമാർ അണി നിരക്കും. Read More…

Kerala News

പുലിക്കളി ആരവങ്ങളിലേക്ക് തൃശൂർ; കൗതുകക്കാഴ്ചയായി ചമയ പ്രദർശനം

ശക്തന്റെ തട്ടകത്തിൽ പുലികളിയുടെ ആരവങ്ങൾ ഉയരാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ കൗതുക കാഴ്ചകളുമായി ദേശങ്ങൾ ചമയപ്രദർശനം ആരംഭിച്ചു. സീതാറാം മിൽ ദേശത്ത് നടന്ന ചമയപ്രദർശനം ജില്ലാ കളക്ടർ അർജുൻ പാന്ത്യൻ ഉദ്ഘാടനം ചെയ്തു. പുലികൾക്കായുള്ള നിറക്കൂട്ടുകളും പുലിമടകളിൽ തയ്യാറാവുകയാണ്. അരമണികൾ പുലിമുഖങ്ങൾ, തോരണങ്ങൾ, കാൽചിലമ്പുകൾ തുടങ്ങി പുലിക്കളിയിൽ എതിർ ടീമുകളെ പിന്നിലാകുവാൻ മികച്ച ചമയങ്ങളാണ് ദേശങ്ങൾ തങ്ങളുടെ പുലി മടകളിൽ ഒരുക്കിയിട്ടുള്ളത്. ഏഴു സംഘങ്ങളാണ് ഇത്തവണ പുലികളിയിൽ പങ്കെടുക്കുന്നത്. സീതാറാം മിൽ ദേശത്ത് നടന്ന ചമയ പ്രദർശനം Read More…

Kerala News

പി.പി മുകുന്ദൻ അനുസ്മരണം നടത്തി.

തൃശ്ശൂർ: ബിജെപി സംസ്ഥാന സംഘടനാ സെക്രട്ടറിയായിരുന്ന ശ്രീ പി.പി മുകുന്ദൻ്റെ ഒന്നാം ചരമ വാർഷിക ദിനത്തിൽ ബിജെപി ജില്ലാ കമ്മറ്റി അനുസ്മരണവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു.ബിജെപി മുൻ സംസ്ഥാ അധ്യക്ഷൻ ശ്രീ കുമ്മനം രാജശേഖരൻ അനുസ്മരണ പ്രഭാഷണം നടത്തി.സംഘപരിവാർ പ്രസ്ഥാനങ്ങൾക്ക് കേരളത്തിൽ അടിത്തറ പാകിയ നിഷ്കാമ കർമ്മയോഗിയാണ് ശ്രീ പി.പി മുകുന്ദനെന്ന് അദ്ദേഹം അനുസ്മരിച്ചു. തൃശ്ശൂർ ജില്ലാ ഓഫീസിൽ നടന്ന അനുസ്മരണത്തിൽ ജില്ലാ പ്രസിഡൻ്റ് അഡ്വ കെ.കെ അനീഷ്കുമാർ, കെ.പി സുരേഷ്, ജസ്റ്റിൻ ജേക്കബ് എന്നിവർ പങ്കെടുത്തു

Kerala News

“പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ്: മലയാള സിനിമയിൽ പുതിയ ശാക്തീകരണ സംഘടന”

മലയാള സിനിമയിൽ പുതിയൊരു ചലനം! പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ് എന്ന പേരിൽ, സംവിധായകരായ ആഷിക് അബു, അഞ്ജലി മേനോൻ, ലിജോ ജോസ് പെല്ലിശ്ശേരി, രാജീവ് രവി, നടി റിമ കല്ലിങ്കൽ എന്നിവരുടെ നേതൃത്വത്തിൽ പുതിയ സംഘടന രൂപീകരിക്കുകയാണ്. സംഘടനയുടെ ലക്ഷ്യം സിനിമാ തൊഴിലാളികളുടെ ശാക്തീകരണവും, പുതിയ സിനിമ സംസ്‌കാരത്തിന്റെ വികസനവുമാണ്. ഈ സംഘടന, പിന്നണി പ്രവർത്തകരുടെ അവകാശങ്ങൾ ഉറപ്പാക്കാൻ സമത്വം, സഹകരണം, സാമൂഹിക നീതി തുടങ്ങിയ മൂല്യങ്ങളിലൂന്നിയ പ്രവർത്തനങ്ങളാണ് നടത്തുക. ഫെഫ്കയിൽ നിന്ന് രാജിവെച്ച ആഷിക് അബുവും Read More…

Kerala News

“പെൻഷൻ നിർവാഹത്തിൽ വൈകിവരുന്ന തീരുമാനം: 2 ലക്ഷം ജീവനക്കാർ ആശങ്കയിൽ”

കേരളത്തിൽ പുതിയ പെൻഷൻ പദ്ധതി എങ്ങനെ നടപ്പാക്കണമെന്ന് തീരുമാനമെടുക്കുന്നതിൽ സംസ്ഥാന സർക്കാർ വൈകുകയാണ്. 2023 നവംബറിൽ സർക്കാർ സമിതി രൂപീകരിച്ചിട്ടും 10 മാസം കഴിഞ്ഞിട്ടും ഒരു യോഗവും നടന്നിട്ടില്ല. ഈ നീണ്ട ഇടവേളയിൽ ചീഫ് സെക്രട്ടറിയായിരുന്ന വി. വേണു വിരമിച്ചതോടെ 2 ലക്ഷത്തോളം പങ്കാളിത്ത പെൻഷൻ ജീവനക്കാർ അനിശ്ചിതത്വത്തിലാണ്. പങ്കാളിത്ത പെൻഷൻ പിന്‍വലിച്ച് പുതിയ ഒരു നിശ്ചിത തുക പെൻഷൻ പദ്ധതി നടപ്പാക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചെങ്കിലും, ഇതുവരെ തീരുമാനമെടുത്തിട്ടില്ല. ഇതു വഴി പെൻഷൻ ജീവനക്കാർക്ക് വൻ സാമ്പത്തിക Read More…

Kerala News

ഗുരുവായൂർ ക്ഷേത്രത്തിൽ ഉത്രാട ദിനമായ ഇന്ന് കാഴ്ചക്കുല സമർപ്പണം നടന്നു.

ഗുരുവായൂർ ക്ഷേത്രത്തിൽ ഉത്രാട ദിനമായ ഇന്ന് കാഴ്ചക്കുല സമർപ്പണം നടന്നു. രാവിലെ ശീവേലി കഴിഞ് കൊടിമരത്തിനു സമീപം അരിമാവു കൊണ്ടണിഞ്ഞ് നാക്കില വച്ചതിനു മുകളിൽ മേൽശാന്തി പള്ളിശേരി മധുസൂദനൻ നമ്പൂതിരി ആദ്യത്തെ നേന്ത്രക്കുല ഭഗവാനു സമർപ്പിച്ചു. തുടർന്ന് ശാന്തിയേറ്റ 2 കീഴ്ശാന്തിക്കാർ, ദേവസ്വം ചെയർമാൻ, ഭരണസമിതി അംഗങ്ങൾ, പ്രമുഖ വ്യക്തികൾ എന്നിവർ കാഴ്ചക്കുല സമർപ്പണം നടത്തി. രാത്രി നട അടയ്ക്കുന്നതു വരെ നേന്ത്രക്കുലകളുമായി ഭക്തർ സമർപ്പണത്തിനെത്തും. കാഴ്ചക്കുല സമർപ്പണം തിരക്കില്ലാതെ നടത്തുന്നതിനു ദേവസ്വം സംവിധാനം ഒരുക്കിയിട്ടുണ്ട്. ഉത്രാട Read More…