India Kerala News

പാലക്കാടിൽ ഉയരും വ്യവസായ നഗരം: 1.5 ലക്ഷം കോടിയുടെ നിക്ഷേപം പ്രതീക്ഷിക്കുന്നു

കേരളത്തിന് കിട്ടുകയാണ് വലിയൊരു അവസരം! നിർമ്മല സീതാരാമന്റെ പദ്ധതിയിൽ പാലക്കാട് മിന്നും കേന്ദ്ര സർക്കാർ 12 സംസ്ഥാനങ്ങളിൽ വ്യാവസായിക പാർക്കുകൾ സ്ഥാപിക്കുന്നതിനുള്ള 25,000 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം നൽകാൻ പോകുന്നു. ഈ പദ്ധതിയിൽ കേരളത്തിലെ പാലക്കാട് ജില്ലയ്ക്കാണ് പ്രധാന സ്ഥാനം. പാലക്കാട് ജില്ലയിൽ വ്യവസായ നഗരം സ്ഥാപിക്കുന്നതിനുള്ള അനുമതി ഉടൻ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ പദ്ധതിയിലൂടെ 1.5 ലക്ഷം കോടി രൂപയുടെ നിക്ഷേപം ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. ഈ പദ്ധതിയിലൂടെ പാലക്കാട് ഒരു വ്യവസായ നഗരമായി മാറും. Read More…

Kerala News

ജലനിരപ്പ് ഉയരുന്നു; ഷോളയാർഡാമിൽ റെഡ് അലർട്ട്പ്രഖ്യാപിച്ചു

വൃഷ്ടി പ്രദേശങ്ങളിൽ മഴ കനത്തതോടെ കെ.എസ്.ഇ.ബി. ലിമിറ്റഡിന്റെ കീഴിലുള്ള ഷോളയാർ ഡാമിലെ ജലനിരപ്പ് ഉയരുന്നു. ഡാമിലെ ഇപ്പോഴത്തെ ജലനിരപ്പ് 2661 അടിയായതിനാൽ ഡാമിലെ അധികജലം ചാലക്കുടി പുഴയിലേക്ക് ഒഴുക്കുന്നതിനുള്ള പ്രരംഭ നടപടികളുടെ ഭാഗമായി ഷോളയർ ഡാമിൽ ഓറഞ്ച് അലേർട്ട് മാറി മൂന്നാംഘട്ട മുന്നറിയിപ്പായ റെഡ് അലേർട്ട് പ്രഖ്യാപിച്ചതായി അധികൃതർ അറിയിച്ചു.

Kerala News

കേരളത്തിൽ സ്ത്രീ സുരക്ഷ അവതാളത്തിൽ; മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് ഒഴിയണം: കെ.സുരേന്ദ്രൻ

കേരളത്തിൽ സ്ത്രീ സുരക്ഷ അവതാളത്തിലാണെന്നും മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണമെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. നടൻ സിദ്ദിഖിനെതിരായി പോലീസിൽ പരാതി നൽകിയിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ല എന്നാണ് അതിക്രമത്തിനിരയായ അതിജീവിത പറഞ്ഞത്. പോലീസിൽ പരാതി നൽകിയാൽ അന്വേഷിക്കാം എന്നായിരുന്നു നേരത്തെ മന്ത്രിമാർ പറഞ്ഞിരുന്നത്. സംസ്ഥാനത്തിന്റെ ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിയാണ് ഇതിന് മറുപടി പറയേണ്ടത്. പോലീസിൽ നിന്നും മോശം സമീപനം ആണ് ഉണ്ടായത് എന്നാണ് അതിജീവിത പറയുന്നത്. ഇതിൽ നിന്നും ഒഴിഞ്ഞുമാറാൻ മുഖ്യമന്ത്രിക്ക് ആവില്ല. മുഖ്യമന്ത്രി Read More…

Kerala News

സിനിമാ രംഗത്തെ സ്ത്രീകളുടെ പരാതികൾ; പഠിക്കാൻ പ്രത്യേക സംഘം

സിനിമാ രംഗത്തെ സ്ത്രീകളുടെ പരാതികൾ പഠിക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കും. മേഖലയിലെ വനിതകൾ തങ്ങള്‍ക്ക് അഭിമുഖീകരിക്കേണ്ടിവന്ന ദുരനുഭവങ്ങള്‍ വിവരക്കുന്ന അഭിമുഖങ്ങളും പ്രസ്താവനകളും പുറത്തുവന്ന സാഹചര്യത്തിലാണ് ഇത്. ഈ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേര്‍ത്താണ് പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കാൻ തീരുമാനിച്ചത്. ഇത്തരം പരാതികളും വെളിപ്പെടുത്തലുകളും സംബന്ധിച്ച് അന്വേഷിക്കാന്‍ പോലീസ് ഐജി ശ്രീ. സ്പര്‍ജന്‍ കുമാറിന്റെ നേതൃത്വത്തില്‍ ഉയര്‍ന്ന വനിതാ പോലീസ് ഓഫീസര്‍മാര്‍ ഉള്‍പ്പെടുന്ന ഒരു പ്രത്യേക അന്വേഷണസംഘമാണ് രൂപീകരിക്കുക.പ്രസ്തുത സ്‌പെഷ്യല്‍ Read More…

Kerala News

ഓണത്തിന് കെഎസ്ആർടിസിയും പിഴിഞ്ഞു; ടിക്കറ്റ് നിരക്ക് കുതിച്ചു

ഓണാഘോഷത്തിന് നാട്ടിലേക്ക് പോകുന്ന യാത്രക്കാരെ കെഎസ്ആർടിസിയും പിഴിയുന്നു. ചെന്നൈയിൽ നിന്ന് എറണാകുളത്തേക്കുള്ള ഗരുഡ ബസിലെ ടിക്കറ്റ് നിരക്ക് സെപ്റ്റംബർ 11 മുതൽ 14 വരെ 600 രൂപയോളം കൂട്ടിയിട്ടുണ്ട്. ഓണക്കാലത്ത് സ്വകാര്യ ബസുകൾ ടിക്കറ്റ് നിരക്ക് ഇരട്ടിയാക്കി യാത്രക്കാരെ ചൂഷണം ചെയ്യുന്ന സാഹചര്യത്തിലാണ് കെഎസ്ആർടിസിയും ഇത്തരമൊരു തീരുമാനം എടുത്തിരിക്കുന്നത്. കെഎസ്ആർടിസി നോൺ എസി സൂപ്പർ ഡീലക്സ് സ്പെഷൽ സർവീസിലും 300 രൂപ നിരക്ക് കൂട്ടിയിട്ടുണ്ട്. പ്രവൃത്തി ദിവസങ്ങളിൽ 1,151 രൂപയായിരുന്ന ഈ സർവീസിന്റെ നിരക്ക് വെള്ളിയാഴ്ചകളിലും ശനിയാഴ്ചകളിലും Read More…

Court Kerala News

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഹൈക്കോടതിയുടെ കടുത്ത ചോദ്യംചെയ്യലുകൾ: പൂർണ റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശം

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ചോദ്യംചെയ്യലുകളുമായി ഹൈക്കോടതി രംഗത്ത്. ഹേമ കമ്മിറ്റിയുടെ പൂർണ റിപ്പോർട്ട് മുദ്രവെച്ച കവറിൽ സമർപ്പിക്കണമെന്ന് കോടതി നിർദേശം നൽകി. സർക്കാർ റിപ്പോർട്ടിന്മേൽ എന്താണ് ചെയ്യാൻ പോകുന്നതെന്ന് കോടതി ചോദിച്ചു. ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട് ഗുരുതരമായ പ്രശ്നങ്ങൾ ചൂണ്ടിക്കാണിക്കുന്നുവെന്നും, മൊഴി നൽകിയവരുടെ പേരുകൾ സർക്കാർ പക്കലുണ്ടോ എന്ന ചോദ്യവും കോടതി ഉന്നയിച്ചു. ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപ്പോർട്ടിൽ ക്രിമിനൽ നടപടികൾ ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹർജിയാണ് ഹൈക്കോടതി പരിഗണിച്ചത്. മൊഴി നൽകിയവരുടെ വിവരങ്ങൾ കോൺഫിഡൻഷ്യലാണ് എന്ന Read More…

Kerala News

‘ഇരകളെയും വേട്ടക്കാരെയും ഒരുമിച്ചിരുത്തി കോൺക്ലേവ്’ – സർക്കാരിനെ രൂക്ഷമായി വിമർശിച്ച് നടി പാർവതി തിരുവോത്ത്

സിനിമാ നയത്തിന്റെ കരട് തയാറാക്കുന്നതിനായി സർക്കാർ സംഘടിപ്പിക്കുന്ന കോൺക്ലേവ്‌ പ്രക്രിയയെ വിമർശിച്ച് നടി പാർവതി തിരുവോത്ത്. 2019-ൽ സമർപ്പിച്ച ഹേമാ കമ്മിറ്റി റിപ്പോർട്ടിന്റെ ഭാഗമായി സമഗ്രമായ സിനിമാ നയം നടപ്പിലാക്കുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. എന്നാൽ “കോൺക്ലേവ്‌” എന്നത് എന്താണ് ഉദ്ദേശിക്കുന്നത് എന്ന് തന്നെ മനസ്സിലാകുന്നില്ലെന്ന് പാർവതി അഭിപ്രായപ്പെട്ടു. പാർവതി സർക്കാരിന്റെ നിലപാടിനെതിരെ ശക്തമായ ഭാഷയിലാണ് പ്രതികരിച്ചത്. “ഇരകൾക്ക് വേണ്ടി നീതി ലഭ്യമാക്കണം, വേതനവിവേചനം തടയണം” എന്നുള്ള ആവശ്യങ്ങൾ മുന്നോട്ടുവെച്ചതോടെ, “സർവൈവർമാരെ സംരക്ഷിക്കാൻ സർക്കാർ തന്നെ ഇടപെടണം” എന്ന Read More…

Economy Kerala News

മലബാര്‍ ഇന്‍റര്‍നാഷണല്‍ പോര്‍ട്ട് & സെസ് ലിമിറ്റഡിന്‍റെ കരട് പദ്ധതി റിപ്പോര്‍ട്ടിന് അംഗീകാരം

മലബാര്‍ ഇന്‍റര്‍നാഷണല്‍ പോര്‍ട്ട് & സെസ് ലിമിറ്റഡിന്‍റെ കരട് പദ്ധതി റിപ്പോര്‍ട്ടിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കി. സെന്‍റര്‍ ഫോര്‍ മാനേജ്മെന്‍റ് ഡെവലപ്മെന്‍റ് (സിഎംഡി) തയ്യാറാക്കി സമര്‍പ്പിച്ച സാമ്പത്തിക ഘടന റിപ്പോര്‍ട്ട് അംഗീകരിച്ച് നടപടി സ്വീകരിക്കും. പദ്ധതിയുടെ തുടര്‍ന്നുള്ള ഘട്ടങ്ങളിലെ വികസനത്തിന് സർക്കാരിന് അധിക സാമ്പത്തിക ബാധ്യതകൾ ഉണ്ടാകാതിരിക്കാന്‍ കൺസഷണയർക്ക് ലഭിക്കുന്ന വരുമാനത്തിൻ്റെ ഒരു ഭാഗം പദ്ധതിയുടെ തുടക്കം മുതൽ തന്നെ സർക്കാരിന് ഷെയർ ചെയ്യേണ്ടതാണെന്ന വ്യവസ്ഥ EOI – ൽ ഉൾപ്പെടുത്തും. കേന്ദ്ര സർക്കാരിൽ നിന്ന് വയബിലിറ്റി Read More…

Kerala News Politics

ഹേമ കമ്മിറ്റി റിപ്പോർട്ട്: മുഖ്യമന്ത്രിയുടെ വാദങ്ങൾ വെറും നുണ! – വി.ഡി. സതീശൻ

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പ്രസ്താവനകൾ കാപട്യം നിറഞ്ഞതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. റിപ്പോർട്ട് പുറത്തുവിടരുതെന്ന് ജസ്റ്റിസ് ഹേമ കമ്മിറ്റി തന്നെ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന മുഖ്യമന്ത്രിയുടെ വാദം വെറും നുണയാണെന്നും സതീശൻ കൂട്ടിച്ചേർത്തു. ഹേമ കമ്മിറ്റി നൽകിയ കത്തിൽ റിപ്പോർട്ട് പുറത്തുവിടരുതെന്ന് ആവശ്യപ്പെട്ടിട്ടില്ല. അവർ നൽകിയ കത്ത് ഒരിക്കലും പുറത്തുവരില്ലെന്നു കരുതിയാണ് മുഖ്യമന്ത്രി അങ്ങനെ പറഞ്ഞത്. റിപ്പോർട്ട് പുറത്തുവിടുമ്പോൾ സുപ്രീം കോടതിയുടെ മാർഗനിർദ്ദേശങ്ങൾ പാലിക്കണമെന്നാണ് ഹേമ കമ്മിറ്റി Read More…

Kerala News Politics

ഹേമ കമ്മിറ്റി റിപ്പോർട്ട്, നിലപാട് വ്യക്തമായി മുഖ്യമന്ത്രി

മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകി മുഖ്യമന്ത്രി എന്തുകൊണ്ട് നാലര വര്‍ഷം പൂഴ്ത്തി? ഒരു പൂഴ്ത്തലും ഉണ്ടായിട്ടില്ല. ഹേമ കമ്മറ്റി റിപ്പോര്‍ട്ടില്‍ പലരുടെയും സ്വകാര്യതയെ ബാധിക്കുന്ന പരാമര്‍ശങ്ങള്‍ ഉള്ളതിനാല്‍ പുറത്ത് വിടാന്‍ പാടില്ല എന്ന് ആവശ്യപ്പെട്ട് കൊണ്ട് ജസ്റ്റിസ് ഹേമ തന്നെ സര്‍ക്കാരിന് 2020 ഫെബ്രുവരി 19ന് കത്ത് നല്‍കിയിരുന്നു. അന്നത്തെ സാംസ്കാരിക വകുപ്പ് പ്രിന്‍സിപ്പള്‍ സെക്രട്ടറിക്കാണ് ജസ്റ്റിസ് ഹേമ ഇത്തരത്തില്‍ ഒരു കത്ത് നല്‍കിയത്. തങ്ങളുടെ കമ്മറ്റി മുന്‍പാകെ സിനിമാ മേഖലയിലെ ചില വനിതകള്‍ നടത്തിയത് Read More…