Court Kerala Law News

ഉടമ്പടി ലംഘിച്ചു,അഡ്വാൻസ് കൈപ്പറ്റി സോളാർ സിസ്റ്റം സ്ഥാപിച്ചുനല്കിയില്ല,115000 രൂപയും പലിശയും നൽകുവാൻ വിധി.

അഡ്വാൻസ് കൈപ്പറ്റി സോളാർ സിസ്റ്റം സ്ഥാപിച്ചു നൽകാതിരുന്നതിനെ ചോദ്യം ചെയ്ത് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂലവിധി. മരത്താക്കരയിലുള്ള സ്റ്റാൻഡേർഡ് സെറാമിക്സിൻ്റെ മാനേജിങ്ങ് പാർട്ണർ വി.ഐ.കുരുവിള ഫയൽ ചെയ്ത ഹർജിയിലാണ് പാലക്കാടുള്ള ഓക്സ്ബെൻ ടെക്നോളജീസിൻ്റെ മാനേജിങ്ങ് പാർട്ണർ ആലത്തൂർ കളരിക്കൽ വീട്ടിൽ സ്റ്റാലിൻ, പാർട്ണർ കൊണ്ടാഴി മുല്ലപ്പിള്ളി വീട്ടിൽ രാജീവ് എന്നിവർക്കെതിരെ ഇപ്രകാരം വിധിയായത്. സോളാർ സിസ്റ്റം സ്ഥാപിക്കുന്നതിന് ഹർജിക്കാരനിൽനിന്ന് എതിർകക്ഷികൾ ഒരു ലക്ഷം രൂപയാണ് കൈപ്പറ്റിയതു്.സിസ്റ്റം സ്ഥാപിക്കുന്നതു് സംബന്ധമായി ഉടമ്പടിയുണ്ടാക്കിയിരുന്നു. മൂന്ന് ആഴ്ചകൾക്കുള്ളിൽ സിസ്റ്റം സ്ഥാപിച്ചുനൽകും Read More…

Kerala News

ഇക്കുറിയും ഓണക്കിറ്റ് മഞ്ഞക്കാർഡ് ഉടമകൾക്ക് മാത്രം; സാമ്പത്തിക പ്രതിസന്ധി കാരണം

എറണാകുളം: ഓണക്കാലത്ത് സംസ്ഥാനത്തെ എല്ലാവർക്കും ഓണക്കിറ്റ് ലഭിക്കില്ല എന്ന വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഇക്കുറിയും ഓണക്കിറ്റ് മഞ്ഞ കാർഡ് ഉടമകൾക്ക് മാത്രമായി നൽകാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. സെപ്റ്റംബർ മാസത്തിന്റെ ആദ്യവാരത്തോടെ ഓണക്കിറ്റുകളുടെ വിതരണം ആരംഭിക്കാനാണ് തീരുമാനം. സംസ്ഥാനത്തെ ആറ് ലക്ഷം മഞ്ഞ കാർഡ് ഉടമകളാണ് ഈ സൗകര്യം ലഭിക്കുക. കഴിഞ്ഞ വർഷവും സമാനമായ തീരുമാനമായിരുന്നു എടുത്തിരുന്നത്. ഓണക്കിറ്റിൽ ഉൾപ്പെടുത്തേണ്ട ഉത്പന്നങ്ങളെക്കുറിച്ചുള്ള ചർച്ചകൾ ഇപ്പോഴും പുരോഗമിക്കുകയാണ്. മുൻ വർഷങ്ങളിൽ തുണി സഞ്ചി ഉൾപ്പെടെ 15 ഇനങ്ങളാണ് Read More…

Kerala News Politics

വയനാട് ദുരന്തബാധിതരുടെ വായ്പകൾ ബാങ്കുകൾ എഴുതിതള്ളണം: മുഖ്യമന്ത്രി

വയനാട് ദുരന്തബാധിതരുടെ വായ്പകൾ എഴുതിത്തള്ളാൻ ബാങ്കുകൾ തയാറാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്നതിന് വിളിച്ചു ചേർത്ത സ്റ്റേറ്റ് ലെവൽ ബാങ്കേഴ്സ് സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സമാനതകളില്ലാത്ത ദുരന്തമാണ് വയനാട്ടിലുണ്ടായത്. ദുരന്ത ബാധിതരിൽ കാർഷിക വൃത്തിയിലേർപ്പെടുന്നവരാണ് ഭൂരിഭാഗം. അതേസമയം ദുരന്തത്തിൽ കൃഷിഭൂമി ഒലിച്ചു പോവുകയും, ഭൂമിയുടെ സ്വഭാവം തന്നെ മാറുകയും ചെയ്തു. വിദ്യാഭ്യാസം, വീട്, കൃഷി തുടങ്ങിയ വിവിധ ആവശ്യങ്ങൾക്കായി വായ്പയെടുത്തവരാണ് ഭൂരിഭാഗം. ഇതിൽ മുഴുവൻ കുടുംബാംഗങ്ങളെയും Read More…