AMMA Kerala News

ഞാന് ഒളിച്ചോടിയിട്ടില്ല; ഹേമ കമ്മിറ്റി റിപ്പോര്ട്ട് സ്വാഗതാര്‍ഹം”: മോഹൻലാൽ

കൊച്ചി: “ഞാന് എവിടേക്കും ഒളിച്ചോടിയിട്ടില്ല,” എന്ന് ആസൂത്രിത വിവാദങ്ങൾക്ക് മറുപടിയായി മോഹൻലാൽ. അമ്മ (അസോസിയേഷൻ ഓഫ് മലയാളം മൂവി ആർട്ടിസ്റ്റ്സ്) ചുമതല ഏറ്റെടുക്കാൻ താനിഷ്ടപ്പെടാത്തതാണെന്ന് വ്യക്തമാക്കിയ അദ്ദേഹം, ഹേമ കമ്മിറ്റി റിപ്പോര്ട്ട് സ്വാഗതാര്‍ഹമാണ് എന്ന് വ്യക്തമാക്കിയതോടെ താനുമൊരു മൊഴി നൽകിയിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു. അമ്മ മാത്രം അല്ല മറുപടി പറയേണ്ടത്, എല്ലാ സംഘടനകളും അവരുടെ നിലപാട് വ്യക്തമാക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. താനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്കുള്ള മറുപടിയായായിരുന്നു മോഹൻലാലിന്റെ പ്രതികരണം. “എല്ലാവരും ആലോചിച്ചാണ് ഞാന് ‘അമ്മ’യിൽ നിന്ന് ഒഴിഞ്ഞത്. ദയവായി Read More…

Kerala News Politics

എൽ.ഡി.എഫ്. കൺവീനറുടെ പദവിയിൽ നിന്നും ഇ.പി.യെ നീക്കി; ടി.പി. രാമകൃഷ്ണൻ പുതിയ കൺവീനറായി വരാനുള്ള സാധ്യത!

തിരുവനന്തപുരം: എൽ.ഡി.എഫ്. കൺവീനറുടെ പദവിയിൽ നിന്നും ഇ.പി. ജയരാജനെ നീക്കിയതായി റിപ്പോർട്ട്. ഈ തീരുമാനമെടുത്തത് വെള്ളിയാഴ്ച ചേർന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണെന്നാണ് സൂചന. ശനിയാഴ്ച ചേർന്ന സംസ്ഥാന സമിതി യോഗത്തിൽ ഇതിനെക്കുറിച്ച് വിശദീകരണം നൽകിയെന്നും, ഇ.പി.യ്ക്കെതിരായ നടപടി കേന്ദ്രനേതൃത്വം തന്നെ പ്രഖ്യാപിക്കുമെന്നും അറിയുന്നു. ഇ.പിയുടെ ബി.ജെ.പി. നേതാവ് പ്രകാശ് ജാവദേക്കറുമായി നടത്തിയ കൂടിക്കാഴ്ചയും ലോക്സഭാ തിരഞ്ഞെടുപ്പ് ദിനത്തിൽ ആ കൂടിക്കാഴ്ചയെക്കുറിച്ച് ഇ.പി. സ്ഥിരീകരിച്ചതും വലിയ വിവാദങ്ങൾക്കിടയാക്കിയിരുന്നു. ഈ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഇ.പിയെ കൺവീനർ പദവിയിൽ നിന്നും Read More…

Kerala News Politics

എല്ലാ ജനവിഭാഗങ്ങളിലേക്കും ഭാരതീയ ജനതാ പാർട്ടി അംഗത്വം എത്തിച്ചേരണം – എം ടി രമേശ്

കർഷകർ ഉൾപ്പെടെയുള്ള എല്ലാ ജന വിഭാഗങ്ങളിലേക്കും ഭാരതീയ ജനതാ പാർട്ടി അംഗത്വം എത്തിച്ചേരണമെന്ന് എം ടി രമേശ്‌. ജനാധിപത്യ തെരഞ്ഞടുപ്പു പ്രക്രിയയിൽ രാജ്യത്തെ ഉത്തമ മാതൃകയാണ് ഭാരതീയ ജനതാപാർട്ടിയെന്നും എംടി രമേഷ് അഭിപ്രായപ്പെട്ടു. കൃത്യമായ അംഗത്വ വിതരണവും തുടർന്ന് സംഘടനാ തെരഞ്ഞെടുപ്പും നടത്തുന്ന ജനാധിപത്യ പ്രക്രിയ നടത്തുന്ന രാജ്യത്തെ ഏക പ്രസ്ഥാനമാണ് BJP യെന്നും അദ്ദേഹം വ്യക്തമാക്കി. തൃശ്ശൂർ നമോ ഭവനിൽഭാരതീയ ജനതാ കർഷക മോർച്ച മെമ്പർഷിപ്പ് സംസ്ഥാന തല ശില്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ബിജെപി Read More…

India Kerala News

കേരളത്തിലെ മത്സ്യബന്ധന മേഖലയുടെ സമഗ്ര വികസനം; അഞ്ച് പദ്ധതികൾക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി

കേരളത്തിലെ മത്സ്യബന്ധന മേഖലയിൽ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതും ലക്‌ഷ്യം വെച്ച് അഞ്ചു പദ്ധതികൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ജി ഇന്ന് ഓൺലൈൻ വഴി തറക്കല്ലിട്ടു. അതിൽ 126.22 കോടിയുടെ പ്രധാനമന്ത്രി മത്സ്യ സമ്പദ യോജന പ്രകാരം നാല് പദ്ധതികളും, ഫിഷറീസ് ആൻഡ് അക്വാകൾച്ചർ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് ഫണ്ട് വഴി 161 കോടി രൂപ മുതല്മുടക്കുള്ള ഫിഷിങ് ഹാർബർ പദ്ധതിയും ഉൾപ്പെടുന്നു. ഇതുവഴി 1,47,522 പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടും. അതുകൂടാതെ രണ്ടുലക്ഷത്തില്പരം പുതിയ തൊഴിലുകൾ Read More…

Kerala News

“കുറ്റകരമായ മൗനവും കാപട്യവും”; ഡയറക്ടർ ആഷിഖ് അബു ഫെഫ്കയിൽ നിന്ന് രാജിവച്ചു

മലയാള സിനിമയിലെ പ്രമുഖ സംവിധായകൻ ആഷിഖ് അബു, ഫെഫ്ക (ഫിലിം എമ്പ്ലോയീസ് ഫെഡറേഷൻ ഓഫ് കേരള) ജനറൽ ബോഡി അംഗത്വത്തിൽ നിന്ന് രാജി സമർപ്പിച്ചു. ഫെഫ്കയുടെ പ്രവർത്തനങ്ങളോട് കടുത്ത അസംതൃപ്തി പ്രകടിപ്പിച്ച ആഷിഖ് അബു, സംഘടനയുടെ നിശബ്ദതയും കാപട്യവും വിമർശിച്ച് രംഗത്തെത്തി. ഫെഫ്കയുടെ പ്രവർത്തനങ്ങളിൽ അഴിമതി, അനീതികൾ തുടങ്ങിയവയുള്ളതായി ആരോപിച്ച അദ്ദേഹം, സംഘടനയുടെ താത്പര്യങ്ങൾ താൻ പിന്തുടരാൻ കഴിയില്ലെന്ന് വ്യക്തമാക്കുകയും ചെയ്‌തു. ഫെഫ്കയുടെ സമീപനം സംഘടനയുടെ അന്തസിൽ വീഴ്ച വരുത്തുന്നതാണെന്നും അതിനാലാണ് രാജിയെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ Read More…

Kerala News

മഴ വീണ്ടും കനക്കുന്നു; കാഞ്ഞിരപ്പുഴ ഡാമിന്റെ മൂന്ന് ഷട്ടറുകളും തുറന്നു

സംസ്ഥാനത്ത് വീണ്ടും കനത്ത മഴ. കൊച്ചിയില്‍ രാത്രി തുടങ്ങി തുടരുന്ന മഴ, സംസ്ഥാനത്തെ വിവിധയിടങ്ങളിലായി ശക്തമായ രീതിയിൽ തുടരുകയാണ്. പാലക്കാട് ജില്ലയിൽ, പ്രത്യേകിച്ച് മലയോര മേഖലയിൽ, ഇടവിട്ട് കനത്ത മഴയേറ്റ് പ്രദേശവാസികൾ ജാഗ്രത പുലർത്തണമെന്ന് അധികൃതർ നിർദ്ദേശിക്കുന്നു. ഈ സാഹചര്യത്തിൽ, കാഞ്ഞിരപ്പുഴ ഡാമിന്റെ മൂന്ന് ഷട്ടറുകളും 15 സെന്റീമീറ്റർ വീതം ഉയർത്തി തുറന്നു. ജലനിരപ്പ് നിയന്ത്രിക്കുന്നതിനായി അടുത്ത രണ്ട് ദിവസത്തിനുള്ളിൽ മലമ്പുഴ ഡാമിന്റെ ഷട്ടറുകളും വീണ്ടും തുറക്കേണ്ടി വരുമെന്ന മുന്നറിയിപ്പും ഉണ്ട്. കോഴിക്കോട്ടും കാസർഗോട്ടും വയനാട്ടിലും രാത്രി Read More…

Kerala News

വയനാടിന്‍റെ പുനരധിവാസത്തിന് കുടുംബശ്രീയും:പെണ്ണൊരുമയുടെ കരുതലില്‍ രണ്ടു ദിനം കൊണ്ട് 20 കോടി

ഉരുള്‍പൊട്ടലില്‍ നിന്നും അതിജീവനത്തിന്‍റെ വഴികളില്‍ മുന്നേറുന്ന വയനാടിന്‍റെ സമഗ്ര പുനരധിവാസത്തിന് കരുത്തേകാന്‍ കുടുംബശ്രീയുടെ പെണ്‍കരുത്ത്. സംസ്ഥാനമൊട്ടാകെയുളള അയല്‍ക്കൂട്ട ഓക്സിലറി ഗ്രൂപ്പ് അംഗങ്ങള്‍ ആഗസ്റ്റ് 10,11 തീയതികളിലായി സമാഹരിച്ചത് 20,05,00,682 (ഇരുപത് കോടി അഞ്ചു ലക്ഷത്തി അറുനൂറ്റി എണ്‍പത്തിരണ്ട് കോടി രൂപ മാത്രം) കോടി രൂപയാണ്. കുടുംബശ്രീ ത്രിതല സംഘടനാ സംവിധാനത്തിലെ 46 ലക്ഷം അയല്‍ക്കൂട്ട അംഗങ്ങളും ഒരേ മനസോടെ കൈകോര്‍ത്തതാണ് ധനസമാഹരണം വേഗത്തിലാക്കിയത്. ഇതോടൊപ്പം കുടുംബശ്രീയുടെ കീഴിലുളള വിവിധ നൈപുണ്യ ഏജന്‍സികള്‍ വഴി 2,05,000 (രണ്ട് ലക്ഷത്തി Read More…

Kerala News

വയനാട് പുനരധിവാസം: സര്‍വ്വകക്ഷിയോഗത്തിന്‍റെ പൂര്‍ണ പിന്തുണ

വയനാട് ഉരുള്‍പൊട്ടലില്‍ എല്ലാം നഷ്ടപ്പെട്ടവരെ ചേര്‍ത്തു പിടിച്ച് മികച്ച പുനരധിവാസ പദ്ധതി നടപ്പാക്കാന്‍ മുഖ്യമന്ത്രി വിളിച്ച സര്‍വ്വകക്ഷിയോഗത്തില്‍ യോജിച്ച തീരുമാനം. സര്‍വ്വകക്ഷിയോഗത്തില്‍ എല്ലാവരും ഒരേ വികാരം പ്രകടിപ്പിച്ചതില്‍ മുഖ്യമന്ത്രി നന്ദി അറിയിച്ചു. വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസത്തിന്‍റെ ഭാഗമായി 1000 സ്ക്വയര്‍ഫീറ്റില്‍ ഒറ്റനില വീടാണ് നിര്‍മ്മിച്ചു നല്‍കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സര്‍വ്വകക്ഷിയോഗത്തില്‍ പറഞ്ഞു. ഭാവിയില്‍ രണ്ടാമത്തെ നിലകൂടിക്കെട്ടാന്‍ സൗകര്യമുള്ള രീതിയിലാകും അടിത്തറ പണിയുക. വീടുകള്‍ ഒരേ രീതിയിലാകും നിര്‍മ്മിക്കുകയെന്നും ഗുണനിലവാരം ഉറപ്പുവരുത്തുമെന്നും Read More…

AMMA Kerala News

“അമ്മയിലെ കൂട്ടരാജി: ഭീരുത്വം, ഉത്തരവാദിത്തത്തിൽ നിന്ന് ഒളിച്ചോട്ടം” – പാർവതി തിരുവോത്ത്

കൊച്ചി: മലയാള സിനിമയിലെ പ്രമുഖ സംഘടനയായ ‘അമ്മ’യുടെ ഭരണസമിതിയുടെ കൂട്ടരാജിയെ കുറിച്ച് നടി പാർവതി തിരുവോത്ത് കടുത്ത പ്രതികരണം നടത്തി. പാർവതി, ഈ കൂട്ടരാജിയെ ഭീരുത്വം എന്നും, മറുപടി പറയേണ്ട ഉത്തരവാദിത്തത്തിൽ നിന്ന് ഒളിച്ചോട്ടം എന്നും വിശേഷിപ്പിച്ചു. ബർക്ക ദത്തയുമായി നടത്തിയ അഭിമുഖത്തിലാണ് പാർവതി തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ഇതിനു മുമ്പ്, ‘അമ്മ’യുടെ നിലവിലെ ഭരണസമിതി, മോഹൻലാൽ അടക്കമുള്ള അംഗങ്ങൾ രാജിവെച്ചിരുന്നു. ഈ രാജി, സിനിമാ മേഖലയിലെ അതിക്രമങ്ങൾക്കെതിരായ ഹേമ കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലുണ്ടായതാണ്. പാർവതി തിരുവോത്ത്, Read More…

Kerala News Politics

സർക്കാർ നടത്തുന്നത് ഹേമ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കാതിരിക്കാനുള്ള ഗൂഢാലോചന: കെ.സുരേന്ദ്രൻ

ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ശുപാർശകൾ നടപ്പാക്കാതിരിക്കാനുള്ള ഗൂഢാലോചനയാണ് സർക്കാർ നടത്തുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. പുതിയ പുതിയ വിവാദങ്ങളുടെ മറവിൽ യഥാർത്ഥ പ്രശ്നത്തിൽ നിന്നും ഒളിച്ചോടാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അന്തസത്തയെ പൂർണ്ണമായും തള്ളിക്കളയുന്നതാണ് സർക്കാറിന്റെ നിലപാടെന്നും കോന്നിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. കമ്മീഷൻ പരാമർശിച്ചിട്ടുള്ള ഗുരുതരമായ വിഷയങ്ങൾ ചർച്ച ചെയ്യാനുള്ള ആർജ്ജവം സർക്കാറിനില്ല. ഇപ്പോൾ ഉയർന്നുവരുന്ന മറ്റു വിവാദങ്ങൾ സർക്കാർ ഒളിച്ചോടാനുള്ള അവസരമാക്കി മാറ്റുകയാണ്. സർക്കാർ നിയോഗിച്ചിട്ടുള്ള സ്പെഷ്യൽ Read More…