Kerala News

കൈക്കൂലി വിവാദം: പ്രശാന്തനെ പിരിച്ചുവിടാന് ആരോഗ്യവകുപ്പ്, നിയമോപദേശം തേടി

തിരുവനന്തപുരം: എഡിഎം നവീൻ ബാബുവിന് കൈക്കൂലി നൽകിയെന്ന വെളിപ്പെടുത്തലിനെത്തുടര്‍ന്ന്, പരിയാരം മെഡിക്കൽ കോളേജിലെ ജീവനക്കാരൻ ടി.വി. പ്രശാന്തനെ പിരിച്ചുവിടാൻ ആരോഗ്യമന്ത്രാലയം . പ്രശാന്തൻ ഒരു കരാർ ജീവനക്കാരനാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. വിശദമായ അന്വേഷണം നടത്താൻ, അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. രാജൻ ഖോബ്രഗഡെ നാളെ കണ്ണൂരിലെത്തും. പ്രശാന്തനെ സർവീസിൽ നിന്നും പുറത്താക്കുന്നതിനായി സർക്കാർ നിയമോപദേശം തേടിയിട്ടുണ്ട്. നിയമപരമായി ഒരുവഴിയും ഉണ്ടാകാതിരിക്കാനാണ് ഈ നീക്കം. പ്രശാന്തൻ സർവീസിൽ തുടരേണ്ടതില്ല എന്നതാണ് സർക്കാരിന്റെ നിലപാടെന്ന് മന്ത്രി വ്യക്തമാക്കി. Read More…

Kerala

ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയാൻ ഓപ്പറേഷൻ അമൃത്: മന്ത്രി വീണാ ജോർജ്

ഡോക്ടറുടെ കുറിപ്പടിയില്ലാതെ മരുന്ന് വിറ്റാൽ കർശന നടപടി തിരുവനന്തപുരം: ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയാൻ സംസ്ഥാനത്ത് ഓപ്പറേഷൻ അമൃത് (AMRITH- Antimicrobial Resistance Intervention For Total Health) എന്ന പേരിൽ ഡ്രഗ്സ് കൺട്രോൾ വിഭാഗം പരിശോധനകൾ ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. പൊതുജന പങ്കാളിത്തോടെയായിരിക്കും ഇത് നടപ്പിലാക്കുന്നത്. കുറിപ്പടിയില്ലാതെ ഏതെങ്കിലും ഫാർമസികൾ ആന്റിബയോട്ടിക്കുകൾ വിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്കും വിവരം നൽകാവുന്നതാണ്. ഡ്രഗ്സ് കൺട്രോളർ നിയോഗിക്കുന്ന പ്രത്യേക സ്‌ക്വാഡും ഈ രഹസ്യ ഓപ്പറേഷന്റെ ഭാഗമാകും. ആന്റിബയോട്ടിക്കുകൾ വിൽക്കുന്നതിന്റെ Read More…