Death India News

‘ഇടതുപക്ഷത്തിന്റെ തിളക്കം, മികച്ച പാർലമെന്റേറിയൻ’; യെച്ചൂരിയെ അനുസ്മരിച്ച് പ്രധാനമന്ത്രി മോദി

ന്യൂഡൽഹി: സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ‘ഇടതുപക്ഷത്തിന്റെ നേതൃവെളിച്ചം’ എന്ന് വിശേഷിപ്പിച്ചുകൊണ്ട്, മോദി യെച്ചൂരിയെ മികച്ച പാർലമെന്റേറിയൻ എന്ന നിലയിൽ പൊതുവേദികളിൽ എന്നും സ്മരിക്കപ്പെടും എന്ന് പറഞ്ഞു. ‘യെച്ചൂരിയുടെ വിയോഗം ദുഃഖകരമാണ്. അദ്ദേഹം രാഷ്ട്രീയരംഗത്ത് വിപുലമായ ബന്ധങ്ങൾ നിലനിർത്തിയ നേതാവായിരുന്നു. ഈ ദുഃഖനിമിഷത്തിൽ എന്റെ ചിന്തകൾ യെച്ചൂരിയുടെ കുടുംബത്തോടും അദ്ദേഹത്തെ സ്നേഹിക്കുന്നവർക്കുമൊപ്പമാണ്’ എന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചു

Court India News

സുപ്രീംകോടതി@75: സ്റ്റാമ്പും നാണയവും പുറത്തിറക്കി പ്രധാനമന്ത്രി; ജനാധിപത്യ ഇന്ത്യയുടെ 75 വർഷം കൂടുതൽ പക്വതയിലേക്ക്

ന്യൂഡൽഹി: സുപ്രീംകോടതി 75 വർഷം പിന്നിടുന്ന സ്മരണയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി സ്റ്റാമ്പും നാണയവും പുറത്തിറക്കി. ഡൽഹിയിലെ ഭാരത്മണ്ഡപത്തിൽ നടന്ന ചടങ്ങിൽ, ജില്ലാ ജുഡീഷ്യറിയുടെ ദേശീയ സമ്മേളനത്തിനും തുടക്കമായി. പ്രധാനമന്ത്രി നരേന്ദ്രമോദി സുപ്രീംകോടതിയുടെയും ഇന്ത്യൻ നീതിന്യായ വ്യവസ്ഥയുടെയും 75 വർഷത്തെ യാത്രയെക്കുറിച്ച് സംസാരിക്കുകയായിരുന്നു. “സുപ്രീംകോടതി 75 വർഷം പിന്നിട്ടത് ഒരു സാധാരണഘടനയല്ല, ഇത് ജനാധിപത്യ ഇന്ത്യയുടെ പക്വതയുടെ തെളിവാണ്,” എന്നും, “ഭാരതത്തെ ജനങ്ങൾ സുപ്രീംകോടതിയിലും, നീതിന്യായ വ്യവസ്ഥയിലും എന്നും വിശ്വസിച്ചു,” എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജില്ലാ ജുഡീഷ്യറിയുടെ ദേശീയ Read More…

India Kerala News

കേരളത്തിലെ മത്സ്യബന്ധന മേഖലയുടെ സമഗ്ര വികസനം; അഞ്ച് പദ്ധതികൾക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി

കേരളത്തിലെ മത്സ്യബന്ധന മേഖലയിൽ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതും ലക്‌ഷ്യം വെച്ച് അഞ്ചു പദ്ധതികൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ജി ഇന്ന് ഓൺലൈൻ വഴി തറക്കല്ലിട്ടു. അതിൽ 126.22 കോടിയുടെ പ്രധാനമന്ത്രി മത്സ്യ സമ്പദ യോജന പ്രകാരം നാല് പദ്ധതികളും, ഫിഷറീസ് ആൻഡ് അക്വാകൾച്ചർ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് ഫണ്ട് വഴി 161 കോടി രൂപ മുതല്മുടക്കുള്ള ഫിഷിങ് ഹാർബർ പദ്ധതിയും ഉൾപ്പെടുന്നു. ഇതുവഴി 1,47,522 പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടും. അതുകൂടാതെ രണ്ടുലക്ഷത്തില്പരം പുതിയ തൊഴിലുകൾ Read More…