Kerala News

തിരുവനന്തപുരത്ത് വീണ്ടും കുടിവെള്ള നിയന്ത്രണം: ഉപഭോക്താക്കൾ മുന്നൊരുക്കം നടത്തണമെന്ന് വാട്ടർ അതോറിറ്റി

തിരുവനന്തപുരം: തലസ്ഥാനത്തെ നഗര പ്രദേശങ്ങളിൽ കുടിവെള്ള വിതരണം വീണ്ടും തടസ്സപ്പെടും. വെള്ളയമ്പലം മുതൽ തൈക്കാട് വരെ നീളുന്ന ആൽത്തറ-മേട്ടുക്കട റോഡിൽ സ്മാർട്ട് സിറ്റി പദ്ധതി പ്രവൃത്തികളുടെ ഭാഗമായി പുതിയ പൈപ്പുകൾ ചാർജ് ചെയ്യുന്നതിനും പഴയ ബ്രാഞ്ച് ലൈനുകൾ പുതിയ പൈപ്പുമായി കണക്റ്റ് ചെയ്യുന്നതിനുള്ള ജോലികൾ നടക്കുകയാണ്. വ്യാഴാഴ്ച രാവിലെ 10 മണി മുതൽ രാത്രി 12 മണി വരെ വഴുതക്കാട്, ഉദാരശിരോമണി റോഡ്, പാലോട്ടുകോണം, സി.എസ്.എം. നഗർ, ശിശുവിഹാർ ലൈൻ, കോട്ടൺഹിൽ, ഇടപ്പഴിഞ്ഞി, കെ. അനിരുദ്ധൻ റോഡ്, Read More…

Kerala News

കുടിവെള്ളം മുടങ്ങാൻ കാരണം സർക്കാരിന്റെയും നഗരസഭയുടേയും പരാജയം: കെ.സുരേന്ദ്രൻ

തലസ്ഥാന നഗരത്തിലെ കുടിവെള്ള മുടക്കത്തിന് അഞ്ച് ദിവസം കഴിഞ്ഞിട്ടും പരിഹാരം കാണാൻ സാധിക്കാതെ സംസ്ഥാന സർക്കാരും തിരുവനന്തപുരം നഗരസഭയും പരാജയപ്പെട്ടിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഒരു മുന്നൊരുക്കവുമില്ലാതെയാണ് അറ്റകുറ്റപണി ആരംഭിച്ചത്. 53 വാർഡുകളിലായി അഞ്ച് ലക്ഷത്തോളം ജനങ്ങളുടെ കുടിവെള്ളം മുട്ടിച്ചത് അധികൃതരുടെ അലംഭാവമാണ്. നഗരത്തിൽകുടിവെള്ളമെത്തിക്കേണ്ട ഉത്തരവാദിത്വമുള്ള നഗരസഭ പൂർണമായും അതിൽ പരാജയപ്പെട്ടിരിക്കുകയാണ്. 48 മണിക്കൂറിനുള്ളിൽ പരിഹരിക്കുമെന്ന് പറഞ്ഞ പ്രശ്നം ആറാം ദിവസത്തിലേക്ക് നീണ്ടതിൽ മേയറുടെ പിടിപ്പുകേട് വളരെ വലുതാണ്. ഭരിക്കാനറിയാത്ത മേയർ ഉടൻ രാജിവെക്കുകയാണ് വേണ്ടത്. Read More…

Kerala News

തലസ്ഥാനത്തെ കുടിവെള്ള പ്രശ്നം; ശക്തമായ നടപടി വേണം – എം എൽ എ

തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ കുടിവെള്ള പ്രശ്നം ജലവിഭവ വകുപ്പിന്റെ ഗുരുതര വീഴ്ചയാണെന്ന് ആക്ഷേപിച്ച്, മേയർ വി.കെ. പ്രശാന്ത് എംഎൽഎ ശക്തമായ നടപടികൾ ആവശ്യപ്പെട്ടു. പ്രധാനം, ജനങ്ങൾക്ക് ഏറെ ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയ ഈ പ്രശ്നം നീണ്ടുപോയതും, പ്രശ്ന പരിഹാരത്തിന് വേണ്ടുന്ന യോഗ്യതയുള്ള ഉദ്യോഗസ്ഥർ ഇല്ലാത്തതിന്റെ ഫലമാണെന്ന് അദ്ദേഹം വിമർശിച്ചു. “നേമത്തിലെ ഒരു പദ്ധതിക്കായി തിരുവനന്തപുരം നഗരത്തിന്റെ മുഴുവൻ കുടിവെള്ള വിതരണം നിലയ്ക്കേണ്ട സാഹചര്യമുണ്ടോ?” എന്ന ചോദ്യവും വി.കെ. പ്രശാന്ത് ഉന്നയിച്ചു. മുൻകൂട്ടിയുള്ള നടപടികൾ എടുക്കാതിരുന്നതിന്റെ ഫലമായി നഗരവാസികൾ ശക്തമായ Read More…