ട്രാൻസ്‌ജെൻഡർ ലിംഗമാറ്റ ശസ്ത്രക്രിയ: ധനസഹായ വിതരണം പൂർത്തിയാക്കി: മന്ത്രി ഡോ. ബിന്ദു

Estimated read time 1 min read

           ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരായ ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കുള്ള ധനസഹായത്തിന് ലഭ്യമായ നടപ്പു സാമ്പത്തികവർഷത്തെ അപേക്ഷകളിൽ അർഹരായവർക്കെല്ലാം ധനസഹായം കൊടുത്തുതീർത്തതായി ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.

           ട്രാൻസ് വുമൺ വിഭാഗത്തിൽ 51 പേർക്കും ട്രാൻസ് മാൻ വിഭാഗത്തിൽ 30 പേർക്കുമായി ആകെ 81 ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കാണ് സഹായം നൽകിയത്. ആകെ എൺപത്തിയെട്ട് ലക്ഷത്തി അറുപത്തി ആറായിരത്തി ഇരുന്നൂറ്റി അമ്പത്തിയാറ് (88,66,256/-) രൂപ ഇങ്ങനെ നൽകി –  മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു.

You May Also Like

More From Author

+ There are no comments

Add yours