തൃശൂർ ജില്ലയിലെ വിതരണ സ്വീകരണ കേന്ദ്രങ്ങളിലും കളക്ടറേറ്റിലും ഇലക്ഷൻ ഡ്യൂട്ടിയുള്ള ജീവനക്കാർക്ക് പോസ്റ്റൽ ബാലറ്റ് വഴി വോട്ട് ചെയ്യുന്നതിന് ഫെസിലിറ്റേഷൻ സെൻ്റർ ഇന്ന് (ഏപ്രിൽ 25) രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ചുവരെ പ്രവർത്തിക്കും. വിതരണ സ്വീകരണ കേന്ദ്രങ്ങളിൽ പോളിങ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്കും, മറ്റ് ഇലക്ഷൻ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്കും കളക്ടറേറ്റിലെ ജില്ലാ പ്ലാനിങ് ഹാളിലെ വോട്ടർ ഫെസിലിറ്റേഷൻ സെൻ്ററിൽ വോട്ട് ചെയ്യാം.
Related Articles
പ്രതിഷേധ പ്രകടനം നടത്തി
ബി ജെ പി ജില്ല പ്രസിഡണ്ട് കെ.കെ.അനീഷ് കുമാറിനെതിരെ പോലീസ് കള്ളക്കേസെടുത്തതിൽ പ്രതിഷേധിച്ച് ബി ജെ പി തൃശൂർ നിയോജക മണ്ഡലം കമ്മിറ്റി നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി. മേഖല വൈസ് പ്രസി.ബിജോയ് തോമസ് ഉദ്ഘാടനം ചെയ്തു.സ്വരാജ് റൗണ്ട് ചുറ്റി കോർപറേഷൻ ഓഫീസിന് മുന്നിൽ സമാപിച്ചു. രഘുനാഥ് സി.മേനോൻ അധ്യക്ഷത വഹിച്ചു. സുരേന്ദ്രൻ ഐനിക്കുന്നത്ത്,ദിനേശ് കുമാർ കരിപ്പേരിൽ, വിപിൻ ഐനിക്കുന്നത്ത്, പ്രിയ അനിൽ, സുശാന്ത് ഐനിക്കുന്നത്ത്, മനു പള്ളത്ത് ,ഷാജൻ ദേവസ്വം പറമ്പിൽ, സി.സത്യ ലക്ഷ്മി എന്നിവർ Read More…
റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു
റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച കാലിക്കറ്റ് സർവ്വകലാശാലയുടേത് ചരിത്രനേട്ടമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. 23 പ്രവൃത്തിദിവസം കൊണ്ടാണ് ആറാം സെമസ്റ്റർ ബിരുദപരീക്ഷാഫലം സർവ്വകലാശാല പ്രഖ്യാപിച്ച് ചരിത്രം കുറിച്ചത്. ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ പരീക്ഷയ്ക്കിരുത്തുന്ന കാലിക്കറ്റ് സർവ്വകലാശാല പരീക്ഷാനടപടിക്രമങ്ങൾ ആധുനികവത്കരിച്ചാണ് ഈ കുതിപ്പ് നടത്തിയിരിക്കുന്നത്. ഫാൾസ് നമ്പറിങ് ഒഴിവാക്കാൻ ഉത്തരക്കടലാസിലെ ബാർകോഡിങ്, ക്യാമ്പുകളിലേക്ക് ഉത്തരക്കടലാസെത്തിക്കാൻ തപാൽവകുപ്പുമായി സഹകരണം, മാർക്ക് രേഖപ്പെടുത്താൻ ആപ്പ്, ഉത്തരക്കടലാസുകൾ സുരക്ഷിതമായി സൂക്ഷിക്കാനും പുനർമൂല്യനിർണയത്തിനായി എളുപ്പത്തിൽ തിരിച്ചെടുക്കാനും ഡിജിറ്റൽ സ്റ്റോറേജ്, സെന്റർ ഫോർ എക്സാം ഓട്ടോമേഷൻ ആന്റ് മാനേജ്മെന്റ് സംവിധാനം Read More…
കേരള കലാമണ്ഡലത്തിന്റെ 93 വർഷത്തെ ചരിത്രത്തിൽ ആദ്യമായി വിദ്യാർത്ഥികൾക്ക് നോണ്‍വെജ് ഭക്ഷണം വിതരണം ചെയ്തു.
കേരള കലാമണ്ഡലത്തിന്റെ 93 വർഷത്തെ ചരിത്രത്തിൽ ആദ്യമായി വിദ്യാർത്ഥികൾക്ക് നോണ്‍വെജ് ഭക്ഷണം വിതരണം ചെയ്തു. കാലങ്ങളായി വെജിറ്റേറിയൻ ഭക്ഷണമായിരുന്നു ക്യാംപസിലെ മെസ്സിലൂടെ നൽകിയിരുന്നത്. കലാമണ്ഡലത്തില്‍ ഇന്നലെ ചിക്കന്‍ ബിരിയാണി വിളമ്പി. വിയ്യൂർ ജയിലിൽ നിന്നും വിപണിയിലെത്തിക്കുന്ന ‘ഫ്രീഡം ചിക്കൻ ബിരിയാണിയാണ്’ വിദ്യാർത്ഥികൾക്ക് കഴിഞ്ഞദിവസം മെസ്സിൽ വിതരണം ചെയ്തത്. കാലങ്ങളായി വെജിറ്റേറിയൻ ഭക്ഷണമാണ് വിതരണം ചെയ്യുന്നതെങ്കിലും നോൺ വെജിറ്റേറിയൻ ഭക്ഷണത്തിന് വിലക്ക് ഏർപ്പെടുത്തിയിരുന്നില്ലെന്ന് കലാമണ്ഡലം വൈസ് ചാൻസലർ ഡോ. ബി ആനന്ദ കൃഷ്ണൻ പറഞ്ഞു. മെസ്സിൽ മുൻപ് മുട്ട Read More…