ഇടത്തരികത്തുകാവിൽ ഭഗവതിക്കു താലപ്പൊലി.. ഗുരുവായൂർ ക്ഷേത്രനട നാളെ നേരത്തെ അടയ്ക്കും. ഗുരുവായൂർ ക്ഷേത്രം ഇടത്തരികത്തുകാവിൽ ഭഗവതിക്കു താലപ്പൊലി ആയതിനാൽ നാളെ ഉച്ചയ്ക്ക് 11.30യോടെ ക്ഷേത്ര ശ്രീകോവിൽ നട അടച്ചാൽ വൈകിട്ടു 4.30ന് മാത്രമേ തുറക്കുകയുള്ളു. നട അടച്ച സമയത്തു ദർശനം, വിവാഹം, ചോറൂണ്, തുലാഭാരം എന്നിവ നടത്താൻ കഴിയില്ല. രാത്രി അത്താഴപ്പൂജ കഴിഞ്ഞും നേരത്തെ ശ്രീകോവിൽ 9.30ന് അടയ്ക്കും. വിളക്ക് എഴുന്നള്ളിപ്പ് ഇല്ല. ഉച്ചയ്ക്കു 12നും രാത്രി 10നും പഞ്ചവാദ്യം, മേളം എന്നിവയോടെ മൂന്നാനപ്പുറത്ത് എഴുന്നള്ളിപ്പ് ഉണ്ടാകും.
Related Articles
ഭര്‍ത്താവ് കത്തിച്ചു കൊലപ്പെടുത്തിയ ആരതിയുടെ വീട് വനിതാ കമ്മിഷന് സന്ദര്‍ശിച്ചു
ആലപ്പുഴ: ഭര്‍ത്താവ് പെട്രോളൊഴിച്ച് കത്തിച്ചതിനെ തുടര്‍ന്നു കൊല്ലപ്പെട്ട ആലപ്പുഴ പട്ടണക്കാട് വെട്ടയ്ക്കല്‍ വലിയ വീട്ടില്‍ ആരതി(32)യുടെ ബന്ധുക്കളെ വനിതാ കമ്മിഷന് അംഗം വി.ആര്. മഹിളാമണി സന്ദര്‍ശിച്ചു. തിങ്കളാഴ്ച രാവിലെയാണ് ഭര്‍ത്താവ് കടക്കരപ്പള്ളി കൊടിയശേരില്‍ ശ്യാം ജി ചന്ദ്രന്(36) സ്കൂട്ടറില്‍ ജോലിക്കു പോകുകയായിരുന്ന ആരതിയെ തടഞ്ഞു നിര്‍ത്തി പെട്രോളൊഴിച്ചു കത്തിച്ചത്. ആരതിയുടെ അമ്മ, അച്ഛന്, സഹോദരന്, മക്കള്‍, ബന്ധുക്കള്‍ തുടങ്ങിയവരെ വനിതാ കമ്മിഷന് അംഗം സന്ദര്‍ശിച്ച് ആശ്വസിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജയ, തുറവൂര്‍ ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റും Read More…
ഹിന്ദു-ക്രിസ്ത്യൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ചിലർ പ്രശ്നങ്ങളുണ്ടാക്കാൻ ശ്രമിക്കുന്നു: കെ.സുരേന്ദ്രൻ
തൃശ്ശൂർ: സംസ്ഥാനത്തെ ഹിന്ദു -ക്രിസ്ത്യൻ മതവിഭാഗങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മനപൂർവം പ്രശ്നമുണ്ടാക്കാൻ ചിലർ ശ്രമിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ.വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നമാസ് നടത്താൻ അനുമതി നൽകിയില്ലെന്ന പേരിൽ പ്രിൻസിപ്പാലിനെ ഭീഷണിപ്പെടുത്തുകയാണെന്നും തൃശ്ശൂരിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.മതതീവ്രവാദ ചിന്താഗതിക്കാരാണ് ഇതിനു പിന്നിലെന്ന് വ്യക്തമാണ്. മൂവാറ്റുപുഴയിൽ സംഭവിച്ചതും ഇതു തന്നെയാണ്. ഇടതുപക്ഷവും കോൺഗ്രസും ഇവരെ പിന്തുണക്കുകയാണ്. അവരുടെ വിദ്യാർത്ഥി സംഘടനകളാണ് മതമൗലികവാദത്തെ പ്രോത്സാഹിപ്പിക്കുന്നത്. വിദ്യാഭ്യാസം മതേതരമാകണമെന്ന് പറയുന്നവരാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മതാധിപത്യം അടിച്ചേൽപ്പിക്കുന്നത്. മുസ്ലീം മാനേജ്മെന്റ് വിദ്യാഭ്യാസ Read More…
ഒരു കൊച്ചു സ്വപ്നത്തിന് ചിറകുമായി തൃശൂർ ജില്ലാ കളക്ടറെ കാണാന്‍ അവരെത്തി
പ്രായം തളര്‍ത്തിയ ഓര്‍മ്മയുടെ താളം തെറ്റിയവരും അനാരോഗ്യകരമായ ക്ഷീണമുള്ളവരും ശാരീരിക-മാനസിക വെല്ലുവിളി നേരിടുന്നവരുമായ വയോജനങ്ങള്‍ ജില്ലാ കളക്ടറുമായി വിശേഷങ്ങള്‍ പങ്കുവെക്കാനെത്തി. ജില്ലയിലെ വിവിധ മേഖലയിലുള്ളവരുമായി സംവദിക്കുന്നതിനും അവരുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കുന്നതിനും ജില്ലാ കളക്ടര്‍ അര്ജുന് പാണ്ഡ്യന് നടത്തുന്ന ‘മുഖാമുഖം-മീറ്റ് യുവര്‍ കളക്ടര്‍’ പരിപാടിയില്‍ ഈ ആഴ്ച അന്താരാഷ്ട്ര വയോജന ദിനാചരണത്തിന്റെ ഭാഗമായി മുതിര്‍ന്ന പൗരന്മാരാണ് മുഖാമുഖത്തില്‍ പങ്കെടുക്കാനെത്തിയത്. ജില്ലാ കളക്ടര്‍ സ്നേഹപൂര്‍വ്വം സ്വീകരിച്ചിരുത്തിയ വയോജനങ്ങളോട് വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞു. ഒരു കൊച്ചു സ്വപ്നത്തിന് ചിറകുമായവിടുത്തെ…എന്ന ഗാനം കളക്ടറുടെ മുന്പില് Read More…