തിരുവനന്തപുരം: കേരളത്തിന്റെ ഏറ്റവും വലിയ ലോട്ടറി സമ്മാനം ആർക്കാണെന്ന് നാളെ തീരുമാനമാകും. തിരുവോണം ബംപറിന്റെ നറുക്കെടുപ്പ് നാളെ ഉച്ചയ്ക്ക് 1:00 മണിക്ക് ഗോർക്കി ഭവനിൽ നടക്കും. ധനമന്ത്രി കെ.എൻ. ബാലഗോപാൽ ആണ് നറുക്കെടുപ്പ് നിർവഹിക്കുക.
നറുക്കെടുപ്പിന് ഒരു ദിവസം മുമ്പ് തന്നെ ടിക്കറ്റ് വിൽപ്പന റെക്കോർഡ് തൊട്ടു. 80 ലക്ഷം ടിക്കറ്റുകളിൽ 69 ലക്ഷത്തിലധികം ടിക്കറ്റുകൾ ഇതിനകം വിറ്റുപോയി. പാലക്കാട് ജില്ലയാണ് ടിക്കറ്റ് വിൽപ്പനയിൽ മുന്നിൽ നിൽക്കുന്നത്.