Kerala News

പുലിക്കളി ആരവങ്ങളിലേക്ക് തൃശൂർ; കൗതുകക്കാഴ്ചയായി ചമയ പ്രദർശനം

ശക്തന്റെ തട്ടകത്തിൽ പുലികളിയുടെ ആരവങ്ങൾ ഉയരാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ കൗതുക കാഴ്ചകളുമായി ദേശങ്ങൾ ചമയപ്രദർശനം ആരംഭിച്ചു. സീതാറാം മിൽ ദേശത്ത് നടന്ന ചമയപ്രദർശനം ജില്ലാ കളക്ടർ അർജുൻ പാന്ത്യൻ ഉദ്ഘാടനം ചെയ്തു. പുലികൾക്കായുള്ള നിറക്കൂട്ടുകളും പുലിമടകളിൽ തയ്യാറാവുകയാണ്.

അരമണികൾ പുലിമുഖങ്ങൾ, തോരണങ്ങൾ, കാൽചിലമ്പുകൾ തുടങ്ങി പുലിക്കളിയിൽ എതിർ ടീമുകളെ പിന്നിലാകുവാൻ മികച്ച ചമയങ്ങളാണ് ദേശങ്ങൾ തങ്ങളുടെ പുലി മടകളിൽ ഒരുക്കിയിട്ടുള്ളത്. ഏഴു സംഘങ്ങളാണ് ഇത്തവണ പുലികളിയിൽ പങ്കെടുക്കുന്നത്. സീതാറാം മിൽ ദേശത്ത് നടന്ന ചമയ പ്രദർശനം ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ഉദ്ഘാടനം ചെയ്തു

പുലിമടകളിൽ എത്തി പുലി ചമയപ്രദര്ശനം ഉദ്ഘാടനം ചെയ്ത ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യനും താൻ ആദ്യമായി പുലികളി കാണാൻ പോകുന്ന ആവേശം പങ്കുവച്ചു.സസ്പെൻസുകളുമായാണ് ഇത്തവണ ഓരോ ദേശങ്ങളും പുലിമടകളിൽ നിന്നുമിറങ്ങുക. ക്രമത്തിൽ ചുവടുവച്ചു ചെണ്ടമേളത്തിൽ തലയാട്ടി കുംഭകുലുക്കി വരുന്ന പുലികളുടെ വരവും കാത്തിരിക്കുകയാണ് തൃശൂർക്കാർ. കാണികളുടെ പുലി ആവേശത്തെ വരവേൽക്കാൻ പുലി മടകളിൽ പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞു. പുലിവരക്കായുള്ള ചമയക്കൂട്ടുകൾ തയാറാക്കുന്ന ജോലിയാണ് ആദ്യം തുടങ്ങിയത്. ഇനാമൽ പെയിന്റുകൾ അറക്കുന്ന ജോലികളിൽ ദേശങ്ങൾ ഏർപ്പെട്ടുകഴിഞ്ഞു.

നാളെ പുലർച്ചെ മുതൽ പുലിവേഷം കെട്ടുന്ന കലാകാരന്മാർ പുലിമടകളിൽ എത്തി ദേഹത്ത് ചായമിടും. വൈകിട്ട് 4 മണിയോടെ തൃശൂർ പൂരത്തിനും, ബോൺ നതാലേക്കും തുടങ്ങി ആഘോഷങ്ങൾക്കൊക്കെയും വേദിയാകുന്ന സ്വരാജ് റൗണ്ട് പുലി താളം കൊണ്ട് മുഖരിതമാകും

Leave a Reply

Your email address will not be published. Required fields are marked *