Kerala News

പ്രശസ്ത നടൻ ടി പി മാധവൻ അന്തരിച്ചു

തിരുവനന്തപുരം: മലയാള സിനിമയിലെ മികവുറ്റ അഭിനേതാവും “അമ്മ”യുടെ ആദ്യ ജനറൽ സെക്രട്ടറിയുമായ ടി പി മാധവൻ (88) അന്തരിച്ചു. കൊല്ലത്ത് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 600ലധികം മലയാള ചിത്രങ്ങളിൽ തന്റെ വ്യക്തിമുദ്ര പതിപ്പിച്ച നടൻ, എട്ടുവർഷമായി പത്തനാപുരം ഗാന്ധിഭവനിൽ താമസിച്ചു വരികയായിരുന്നു.

1975ൽ ‘രാഗം’ എന്ന സിനിമയിലൂടെയാണ് മാധവൻ സിനിമാരംഗത്ത് എത്തിയത്, ആദ്യ അവസരം അദ്ദേഹത്തിന് നൽകിയത് പ്രശസ്ത നടൻ മധുവായിരുന്നു. ജീവിതത്തിലെ നിരവധി വെല്ലുവിളികൾക്കിടയിലും, ഗാന്ധിഭവനിൽ അഭയം പ്രാപിച്ച ശേഷവും, അദ്ദേഹം സീരിയലുകളിലും സിനിമകളിലും അഭിനയിച്ചു. മറവിരോഗം ബാധിച്ചതിനെ തുടർന്ന്, അദ്ദേഹം അഭിനയ ജീവിതത്തിൽ നിന്ന് പിന്മാറി.

വഴുതക്കാടാണ് മാധവന്റെ ജന്മദേശം. പ്രശസ്ത അധ്യാപകൻ പ്രൊഫ. എൻ പി പിള്ളയുടെ മകനാണ് ടി പി മാധവൻ. ബോളിവുഡിലെ പ്രശസ്ത സംവിധായകനൻ രാജകൃഷ്ണ മേനോൻ മകനാണ്.

Leave a Reply

Your email address will not be published. Required fields are marked *