Kerala News

മുകേഷിനെതിരെ പരാതി നല്‍കിയ നടിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

കാസര്‍ഗോഡ്: നടന്‍ മുകേഷിനെതിരെ ലൈംഗികാരോപണവുമായി പരാതി നല്‍കിയ നടിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. കാസര്‍ഗോഡ് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. അപൂര്‍ണ്ണമായ ജാമ്യാപേക്ഷയില് കേസിന്റെ വിശദാംശങ്ങള്‍ ഉൾപ്പെടുത്തിയിരുന്നില്ലെന്ന് കോടതിയുടെ നിരീക്ഷണം. പ്രോസിക്യൂഷനും അപൂര്‍ണ്ണമായ അപേക്ഷയെതിരെ നിലപാട് സ്വീകരിച്ചതിന് ശേഷമായിരുന്നു നടപടി.

ഇതേ സമയം, നടന്‍ ഇടവേള ബാബുവിനെതിരെ ബലാത്സംഗക്കേസില് വീണ്ടും ചോദ്യം ചെയ്തു. ആലുവ സ്വദേശിനിയായ നടിയുടെ പരാതിയെ തുടര്‍ന്നാണ് പ്രത്യേക അന്വേഷണ സംഘം ഇടവേള ബാബുവിനെ ചോദ്യം ചെയ്തത് . നേരത്തെ ഇടവേള ബാബുവിന് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നുവെന്നും ‘അമ്മ’ സംഘടനയിലേക്ക് മെമ്പര്‍ഷിപ്പിനായി വിളിച്ചതിനു ശേഷം പരാതിക്കാരിയുമായി അശ്ലീല പെരുമാറ്റം നടത്തിയെന്നാണ് നടിയുടെ ആരോപണം.

Leave a Reply

Your email address will not be published. Required fields are marked *