ഉപഭോക്തൃ കോടതിയുടെ വിധി പാലിക്കാതിരുന്നതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ വാറണ്ട് അയക്കുവാൻ ഉത്തരവ്. കാഞ്ഞാണി കിഴക്കൂട്ട് വീട്ടിൽ ദേവരാജൻ ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ കറുപ്പം റോഡിലെ മൈജി ഉടമക്കെതിരെയും ഹരിയാനയിലെ ഡിബിജി ടെക്നോളജി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിൻ്റെ മാനേജിങ്ങ് ഡയറക്ടർക്കെതിരെയും വാറണ്ട് അയക്കുവാൻ ഉത്തരവായത്. ദേവരാജൻ വാങ്ങിയ ടി വി തകരാറിലായതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ ടി വി യുടെ വില 19199 രൂപയും നഷ്ടപരിഹാരം 5000 രൂപയും ചിലവിലേക്ക് 3000 രൂപയും നൽകുവാൻ കൽപ്പിച്ച് വിധി പുറപ്പെടുവിച്ചിരുന്നു. എന്നാൽ വിധി എതിർകക്ഷികൾ പാലിക്കുകയുണ്ടായില്ല. തുടർന്ന് വിധി പാലിക്കാതിരുന്നതിന് എതിർകക്ഷികളെ ശിക്ഷിക്കുവാൻ ആവശ്യപ്പെട്ട് ദേവരാജൻ ഹർജി ഫയൽ ചെയ്യുകയായിരുന്നു. വിധി പാലിക്കാതിരുന്നതിന് മൂന്ന് വർഷം വരെ തടവിന് ശിക്ഷിക്കുവാനും ഒരു ലക്ഷം രൂപ വരെ പിഴശിക്ഷ വിധിക്കുവാനും ഉപഭോക്തൃകോടതിക്ക് അധികാരമുള്ളതാണ്. ഈ സാഹചര്യത്തിൽ പ്രസിഡണ്ട് സി.ടി.സാബു, മെമ്പർമാരായ ശ്രീജ.എസ്, ആർ. റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃകോടതി എതിർകക്ഷികൾക്കെതിരെ പോലീസ് മുഖേനെ വാറണ്ട് അയക്കുവാൻ കല്പിച്ച് വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി വാദം നടത്തി.
Related Articles
ജലനിരപ്പ് ഉയരുന്നു; ഷോളയാർഡാമിൽ റെഡ് അലർട്ട്പ്രഖ്യാപിച്ചു
വൃഷ്ടി പ്രദേശങ്ങളിൽ മഴ കനത്തതോടെ കെ.എസ്.ഇ.ബി. ലിമിറ്റഡിന്റെ കീഴിലുള്ള ഷോളയാർ ഡാമിലെ ജലനിരപ്പ് ഉയരുന്നു. ഡാമിലെ ഇപ്പോഴത്തെ ജലനിരപ്പ് 2661 അടിയായതിനാൽ ഡാമിലെ അധികജലം ചാലക്കുടി പുഴയിലേക്ക് ഒഴുക്കുന്നതിനുള്ള പ്രരംഭ നടപടികളുടെ ഭാഗമായി ഷോളയർ ഡാമിൽ ഓറഞ്ച് അലേർട്ട് മാറി മൂന്നാംഘട്ട മുന്നറിയിപ്പായ റെഡ് അലേർട്ട് പ്രഖ്യാപിച്ചതായി അധികൃതർ അറിയിച്ചു.
വേനൽ കടുക്കുന്നു: മൃഗസംരക്ഷണ മേഖലയിലെ നടപടികൾ ചർച്ച ചെയ്യാൻ അവലോകന യോഗം ചേർന്നു
സംസ്ഥാനത്തു വേനൽ കടുക്കുന്ന സാഹചര്യത്തിൽ മൃഗസംരക്ഷണ- ക്ഷീരവികസന മേഖലയിൽ സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ചു മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. രാവിലെ 11 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിൽ കന്നുകാലികളെ മേയാൻ വിടുന്നത് സൂര്യഘാതത്തിന് ഇടയാക്കുമെന്നതിനാൽ ഈ സമയത്തു മേയാൻ വിടുന്നതും വെയിലത്തു കെട്ടിയിടുന്നതും ഒഴിവാക്കണമെന്നും മന്ത്രി നിർദേശിച്ചു. ഉഷ്ണ തരംഗം റിപ്പോർട്ട് ചെയ്തിട്ടുള്ളതും ജല ദൗർലഭ്യം അനുഭവപ്പെടുന്നതുമായ ക്ഷീര കർഷക മേഖലകളിൽ ജില്ലാ ഓഫീസർമാർ കളക്ടർമാരുമായി നേരിട്ട് ബന്ധപ്പെട്ട് കന്നുകാലികൾക്ക് Read More…
വിദ്യാർഥികളുടെ പഠന മികവ് ഉറപ്പാക്കുന്നതിൽ ഗൗരവമായ ഇടപെടൽ വേണം: മുഖ്യമന്ത്രി
മുഴുവൻ വിദ്യാർഥികളുടേയും പഠന മികവ് ഉറപ്പാക്കുന്നതിൽ ഗൗരവമായ പരിശോധനയും ഇടപെടലും ആവശ്യമാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ക്ലാസിലെ വിദ്യാർഥികളിൽ പഠനത്തിൽ പിന്നാക്കം നിൽക്കുന്നവർ ആരെല്ലാമാണെന്ന് അവരെ പഠിപ്പിക്കുന്ന അധ്യാപകർക്ക് അറിയാം. അത്തരം വിദ്യാർഥികളുടെ പഠന ഉന്നമനത്തിനായി എന്തെല്ലാം കാര്യങ്ങൾ ചെയ്യാനാകുമെന്നതിൽ പ്രത്യേക ശ്രദ്ധവയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു. അടുത്ത അധ്യയന വർഷത്തേക്കുള്ള പരിഷ്കരിച്ച പാഠപുസ്തകങ്ങളുടെ സംസ്ഥാനതല വിതരണോദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. രാജ്യത്തിന്റെ വിദ്യാഭ്യാസ മേഖലയിൽ കേരളം രംഗം പല കാര്യങ്ങളിലും ഏറെ മെച്ചപ്പെട്ടതാണെന്നതു നമുക്ക് അഭിമാനം പകരുമ്പോൾത്തന്നെ, ഏതെങ്കിലും Read More…