India Kerala

ശ്രീനാഥിന്റെ മരണം സിബിഐ അന്വേഷണം നടത്തണം ഹനുമാൻ സേന ഭാരത്

മലീമസമായിരിക്കുന്ന മലയാള സിനിമയുടെ പിന്നാമ്പുറമുള്ള അന്വേഷണം നടത്തി കുറ്റക്കാർക്ക് മാതൃകാപരമായ ശിക്ഷ നടപടികൾ കൈക്കൊള്ളണമെന്ന് ഹനുമാൻ സേന ഭാരത് ആവശ്യപ്പെടുന്നു

അധോലോക മാഫിയകളും കള്ളപ്പണലോബിയും മയക്കുമരുന്ന് മാഫിയയും മലയാള സിനിമയുടെ പിന്നണിയിൽ വ്യാപകമാണെന്ന് മുൻപേ ആരോപണമുണ്ട്

ഇപ്പോൾ ഹേമ കമ്മീഷൻ വെളിപ്പെടുത്തിയ റിപ്പോർട്ട് ദൈവത്തിൻറെ സ്വന്തം നാടായ സാംസ്കാരിക കേരളത്തിന് അപമാനവും ലജ്ജാകരവുമാണ്

കേരളത്തിലെ സെക്ഷ്വൽ സിനിമാ സംസ്കാരത്തെ ഇല്ലായ്മ ചെയ്യാൻ ക്രിമിനൽ നടപടികൾ സ്വീകരിക്കാൻ സർക്കാരും പോലീസും തയ്യാറാകണമെന്ന് ഹനുമാൻ സേന ചെയർമാൻ എ എം ഭക്ത വത്സലൻ ആവശ്യപ്പെട്ടു
സർക്കാർ നിയോഗിച്ച ഒരു ഉത്തരവാദിത്തപ്പെട്ടകകമ്മീഷൻ മുമ്പാകെ ഇരകളായവരും അനുഭവസ്ഥരും മൊഴികൊടുത്ത് കുറ്റവാളികൾക്കെതിരെ കേസെടുത്തു പ്രോസിക്യൂട്ട് ചെയ്യാൻ ആഭ്യന്തര വകുപ്പ് തയ്യാറാവണം

മലയാളത്തിലെ മഹാനടനായ തിലകൻ പോലും താര സംഘടനയായ അമ്മയുടെ പീഡനങ്ങൾക്ക് വിധേയനാണ് മുൻപ് ഒരു അന്വേഷണ കമ്മീഷൻ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ മുൻ മുഖ്യമന്ത്രിയുടെ പേരിൽ സ്വമേധയാ കേസെടുത്ത സിബിഐ എന്തുകൊണ്ടാണ് ഈ അന്വേഷണ കമ്മീഷന്റെ റിപ്പോർട്ടിൽ അതിനേക്കാൾ കുറ്റകരമായ ആരോപണം ഉണ്ടായിട്ടും എന്തുകൊണ്ടാണ് സിനിമ ലോകത്തെ അധോലോകനായകന്മാരെ സംരക്ഷി
ക്കുന്ന നിലപാട് സർക്കാരും പോലീസും കൈകൊള്ളുന്നത്

കുറ്റക്കാർക്കെതിരെ കേസെടുത്തു അന്വേഷണം നടത്താത്ത പക്ഷം സിംഗർ സിനിമയുടെ ഷൂട്ടിംഗ് സിനിമാ സംഘടനകളുടെ പരിപാടികളും ജനകീയ മാർച്ച് സംഘടിപ്പിച്ചു തടയുമെന്ന് സംസ്ഥാന സമിതി തീരുമാനിച്ചു

സംസ്ഥാന വൈസ് ചെയർമാൻ കൃഷ്ണപ്രസാദ് സ്വാമി അധ്യക്ഷത വഹിച്ചു
ചൈതന്യ ചക്രവർത്തി, മുരളീധര സ്വാമികൾ, ഉണ്ണികൃഷ്ണൻ കരിപ്പാളി ,സഞ്ജയ് നിസരി , ലക്ഷ്മി ഗോപാലൻ,എന്നിവർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *