Court India News

സുപ്രീംകോടതി@75: സ്റ്റാമ്പും നാണയവും പുറത്തിറക്കി പ്രധാനമന്ത്രി; ജനാധിപത്യ ഇന്ത്യയുടെ 75 വർഷം കൂടുതൽ പക്വതയിലേക്ക്

ന്യൂഡൽഹി: സുപ്രീംകോടതി 75 വർഷം പിന്നിടുന്ന സ്മരണയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി സ്റ്റാമ്പും നാണയവും പുറത്തിറക്കി. ഡൽഹിയിലെ ഭാരത്മണ്ഡപത്തിൽ നടന്ന ചടങ്ങിൽ, ജില്ലാ ജുഡീഷ്യറിയുടെ ദേശീയ സമ്മേളനത്തിനും തുടക്കമായി.

പ്രധാനമന്ത്രി നരേന്ദ്രമോദി സുപ്രീംകോടതിയുടെയും ഇന്ത്യൻ നീതിന്യായ വ്യവസ്ഥയുടെയും 75 വർഷത്തെ യാത്രയെക്കുറിച്ച് സംസാരിക്കുകയായിരുന്നു. “സുപ്രീംകോടതി 75 വർഷം പിന്നിട്ടത് ഒരു സാധാരണഘടനയല്ല, ഇത് ജനാധിപത്യ ഇന്ത്യയുടെ പക്വതയുടെ തെളിവാണ്,” എന്നും, “ഭാരതത്തെ ജനങ്ങൾ സുപ്രീംകോടതിയിലും, നീതിന്യായ വ്യവസ്ഥയിലും എന്നും വിശ്വസിച്ചു,” എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ജില്ലാ ജുഡീഷ്യറിയുടെ ദേശീയ സമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങിൽ ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, കേന്ദ്രമന്ത്രി അർജുൻ റാം മേഘ്വാൾ, സുപ്രീംകോടതി ബാർ അസോസിയേഷൻ പ്രസിഡന്റ് കപിൽ സിബൽ എന്നിവർ പങ്കെടുത്തു.

ദ്വിദിന സമ്മേളനത്തിൽ, ജില്ലാ ജുഡീഷ്യറിയുടെ ഇൻഫ്രാസ്ട്രക്ചർ, ഹ്യൂമൻ റിസോഴ്സ്, ഉൾക്കൊള്ളുന്ന കോടതിമുറികൾ, നീതിന്യായ സുരക്ഷ, ജുഡീഷ്യൽ വെൽനസ്സ്, കേസ് മാനേജ്മെൻറ്, ജുഡീഷ്യൽ ട്രെയിനിംഗ് തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യുന്ന അഞ്ച് വർക്കിംഗ് സെഷനുകൾ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *