അഡ്വ.ഏ.ഡി.ബെന്നിക്ക്‌ സർഗ്ഗശ്രേഷ്ഠ പുരസ്ക്കാരം സമർപ്പിച്ചു.

Estimated read time 0 min read

വൈവിധ്യമാർന്ന മേഖലകളിലെ മികവാർന്ന പ്രവർത്തനങ്ങളെ മാനിച്ച് അഡ്വ.ഏ.ഡി.ബെന്നിക്ക് സർഗ്ഗശ്രേഷ്ഠ പുരസ്കാരം സമർപ്പിച്ചു.കൺസ്യൂമർ പ്രൊട്ടക്ഷൻ കേരളയും ആർ.ടി.ഐ.കൗൺസിലും സംയുക്തമായി എറണാകുളം ആശിർഭവനിൽ സംഘടിപ്പിച്ച ഉപഭോക്തൃസംഗമത്തിൽ വെച്ചാണ് രജിസ്ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പളളി ബെന്നിവക്കീലിന് പുരസ്കാരം സമർപ്പിച്ചത്.ഉപഭോക്തൃമേഖലയിൽ യുക്തിപൂർവ്വകമായ കാഴ്ചപ്പാടുകൾ പുലർത്തുന്ന ബെന്നിവക്കീൽ സാമൂഹിക പ്രസക്തമായ കേസുകളിൽ ഹാജരായി ശ്രദ്ധേയമായ വിധികൾ നേടിയെടുത്തിട്ടുണ്ട്.പൊതുജനങ്ങൾക്ക് ഉപഭോക്തൃവിദ്യാഭ്യാസം നൽകുന്നതിൽ മുൻപന്തിയിൽനിന്ന് പ്രവർത്തിച്ചുവരുന്നു.സാമൂഹിക സാംസ്കാരിക മേഖലകളിൽ സജീവമായി ഇടപെട്ടുവരുന്നു. തൃശൂർ സാംസ്കാരിക അക്കാദമി പ്രസിഡണ്ട് കൂടിയായ ബെന്നി വക്കീൽ വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കി തൊള്ളായിരത്തിലധികം പ്രഭാഷണങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.ഫാദർ ഡേവിസ് ചിറമൽ നയിക്കുന്ന കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ സ്ഥാപകസെക്രട്ടറിയും ഇപ്പോഴത്തെ ഡയറക്ടറുമാണ്. ആയിരത്തിലധികം സ്പോർട്സ് ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബെന്നി വക്കീലിൻ്റെ പത്മവ്യൂഹം ഭേദിച്ച് എന്ന ജീവചരിത്രഗ്രന്ഥം പന്ത്രണ്ടാം പതിപ്പിലെത്തിയിരിക്കുന്നു. ബ്രേവിംഗ് ഓൾ ഓഡ്സ് എന്ന പേരിൽ ഇംഗ്ലീഷിലും ജീവചരിത്രം പ്രസിദ്ധീകൃതമായിട്ടുണ്ട്‌.യോഗത്തിൽ എറണാകളം എം.എൽ.എ.ടി.ജെ.വിനോദ് അദ്ധ്യക്ഷത വഹിച്ചു.ഹൈബി ഈഡൻ എം.പി., കെ.ബാബു എം.എൽ.എ, കൊച്ചിൻ കോർപ്പറേഷൻ മുൻ ഡെപ്യൂട്ടി മേയർ സാബു ജോർജ്, പ്രിൻസ് തെക്കൻ, അഡ്വ.ഷിബു ദേവസ്സി, ലത ബാബു, ജോസഫ് വർഗ്ഗീസ് എന്നിവർ പ്രസംഗിച്ചു.

You May Also Like

More From Author

+ There are no comments

Add yours