അഡ്വാൻസ് കൈപ്പറ്റി സോളാർ സിസ്റ്റം സ്ഥാപിച്ചു നൽകാതിരുന്നതിനെ ചോദ്യം ചെയ്ത് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂലവിധി. മരത്താക്കരയിലുള്ള സ്റ്റാൻഡേർഡ് സെറാമിക്സിൻ്റെ മാനേജിങ്ങ് പാർട്ണർ വി.ഐ.കുരുവിള ഫയൽ ചെയ്ത ഹർജിയിലാണ് പാലക്കാടുള്ള ഓക്സ്ബെൻ ടെക്നോളജീസിൻ്റെ മാനേജിങ്ങ് പാർട്ണർ ആലത്തൂർ കളരിക്കൽ വീട്ടിൽ സ്റ്റാലിൻ, പാർട്ണർ കൊണ്ടാഴി മുല്ലപ്പിള്ളി വീട്ടിൽ രാജീവ് എന്നിവർക്കെതിരെ ഇപ്രകാരം വിധിയായത്. സോളാർ സിസ്റ്റം സ്ഥാപിക്കുന്നതിന് ഹർജിക്കാരനിൽനിന്ന് എതിർകക്ഷികൾ ഒരു ലക്ഷം രൂപയാണ് കൈപ്പറ്റിയതു്.സിസ്റ്റം സ്ഥാപിക്കുന്നതു് സംബന്ധമായി ഉടമ്പടിയുണ്ടാക്കിയിരുന്നു. മൂന്ന് ആഴ്ചകൾക്കുള്ളിൽ സിസ്റ്റം സ്ഥാപിച്ചുനൽകും എന്നാണ് ഉടമ്പടിയിലുണ്ടായിരുന്നതു്. എന്നാൽ എതിർകക്ഷികൾ വാഗ്ദാനപ്രകാരം സിസ്റ്റം സ്ഥാപിച്ചു നൽകുകയുണ്ടായില്ല. തുടർന്ന് ഹർജി ഫയൽ ചെയ്യുകയായിരുന്നു. തെളിവുകൾ പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു, മെമ്പർമാരായ ശ്രീജ.എസ്., ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃകോടതി ഹർജിക്കാരന് അഡ്വാൻസ് കൈപ്പറ്റിയ ഒരു ലക്ഷം രൂപയും 2020 ജനുവരി 16 മുതൽ 9 % പലിശയും നഷ്ടപരിഹാരമായി 10000 രൂപയും ചിലവിലേക്ക് 5000 രൂപയും നൽകുവാൻ കൽപ്പിച്ച് വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി വാദം നടത്തി.
Related Articles
തിരഞ്ഞെടുപ്പ്:* *മാധ്യമ നിരീക്ഷണ സർട്ടിഫിക്കേഷൻ സമിതി പ്രവർത്തനം ആരംഭിച്ചു
ലോക്സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാധ്യമ നിരീക്ഷണത്തിനും പരസ്യങ്ങളുടെ സർട്ടിഫിക്കേഷനും വേണ്ടിയുള്ള സമിതി (മീഡിയ സര്ട്ടിഫിക്കേഷന് ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി-എം.സി.എം.സി) ജില്ലയിൽ പ്രവർത്തനം ആരംഭിച്ചു. സിവിൽ സ്റ്റേഷനിലെ പബ്ലിക് റിലേഷൻസ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ ആരംഭിച്ച എം.സി.എം.സിയുടെ ഉദ്ഘാടനം ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ എൻ.എസ്.കെ ഉമേഷ് നിർവഹിച്ചു. ജില്ലാ വരണാധികാരിയായ ജില്ലാ കളക്ടർ അധ്യക്ഷനും അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് ആശാ സി എബ്രഹാം, ജില്ലാ ഇന്‍ഫര്‍മാറ്റിക്സ് ഓഫീസര്‍ ജോര്‍ജ് ഈപ്പന്, പ്രസ് ഇന്‍ഫര്‍മേഷന്‍ Read More…
നെല്ല് സംഭരണവില വിതരണം ഊർജ്ജിതം: മന്ത്രി ജിആർ അനിൽ
തിരുവനന്തപുരം: 2023-24ല ഒന്നാം വിള നെല്ല് സംഭരണവില വിതരണം ഊർജിതമായി പുരോഗമിക്കുന്നതായി ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി ആർ അനിൽ പറഞ്ഞു. എസ്.ബി.ഐ., കനറാ ബാങ്കുകൾ മുഖേന പി.ആർ.എസ്. വായ്പയായാണ് സംഭരണവില വിതരണം ചെയ്യുന്നത്. ഈ സീസണിൽ ഇതുവരെ 40086 കർഷകരിൽ നിന്നായി 1.18 ലക്ഷം മെട്രിക് ടൺ നെല്ലാണ് സംഭരിച്ചത്. ഇതിന്റെ വിലയായി 334.36 കെടി രൂപയാണ് നൽകേണ്ടത്. എസ്.ബി.ഐ., കനറാ ബാങ്കുകളുമായി ബന്ധപ്പെട്ട് സപ്ലൈകോ സംഭരണവില പി.ആർ.എസ്. വായ്പയായി നൽകുവാനുള്ള ക്രമീകരണങ്ങൾ നേരത്തെ Read More…
കെ.എ. ഉണ്ണികൃഷ്ണൻ ചാലക്കുടി നിയോജക മണ്ഡലത്തിലെ പ്രമുഖ വ്യക്തികളേയും സന്ദർശിച്ചു.
അങ്കമാലി: എൻ.ഡി.എ. സ്ഥാനാർത്ഥി കെ.എ. ഉണ്ണികൃഷ്ണൻ ചാലക്കുടി നിയോജക മണ്ഡലത്തിലെ പ്രമുഖ വ്യക്തികളേയും സ്ഥാപനങ്ങളും സന്ദർശിച്ചു. കക്കാട് എസ്എൻഡിപി ശാഖയുടെ ഗുരുദേവ പ്രതിഷ്ഠയും സമ്മേളനത്തിലും പങ്കെടുത്തുകാടുകുറ്റി ചാലക്കുടി മേഖലയയിലെ ആരാധനാലയങ്ങൾ, പ്രധാന വ്യക്തികളെയും കണ്ട് വോട്ട് അഭ്യർത്ഥിച്ചു.