Economy Kerala

ചാലക്കുടിയിൽ 128 കോടി

ചാലക്കുടി: ബജറ്റിൽ ചാലക്കുടി നിയോജകമണ്ഡലത്തിൽ 128 കോടി  രൂപയുടെ പ്രവർത്തികൾക്ക് അംഗീകാരം  ലഭിച്ചു. ചാലക്കുടി നഗരസഭയിലെ പട്ടികജാതി വകുപ്പിന് കീഴിലുള്ള  വി ആർ  പുരം ഐ ടി  ഐ യിൽ  അക്കാദമിക്  ബ്ലോക്ക്  നിർമ്മിയ്ക്കുന്നതിനായി 3.5  കോടി  രൂപയും  കോടശ്ശേരി ഗ്രാമപഞ്ചായത്തിലെ  ചട്ടികുളം ട്രാംവേ  റോഡ്   നിർമ്മാണത്തിനായി  2  കോടി  രൂപയും  വകയിരുത്തി.

ചാലക്കുടയിലുള്ള  കാലിക്കറ്റ്  സർവ്വകലാശാല  ടീച്ചർ  എഡ്യൂക്കേഷൻ  സെന്ററിന്  പുതിയ കെട്ടിടം  നിർമ്മാണം (5  കോടി), ചാലക്കുടി ഗവ.  ടി ടി ഐ യിൽ പുതിയ  കെട്ടിട  നിർമ്മാണം (2  കോടി),  ചാലക്കുടി  താലൂക്ക്  ആശുപത്രിയിൽ  പുതിയ  ഒപി  ബ്ലോക്ക്  നിർമ്മാണം (8 .5  കോടി),  അതിരപ്പിള്ളി  വാഴച്ചാൽ  വിനോദ  സഞ്ചാര  മേഖലയിലെ  അടിസ്ഥാന സൗകര്യവികസനം (10 കോടി), ചാലക്കുടിയിലെ  കലാഭവൻ മണി പാർക്ക്  രണ്ടാംഘട്ട  വികസനം (10  കോടി),  വാഴച്ചാൽ  പ്രീമെട്രിക്  ഹോസ്റ്റലിന് പുതിയ കെട്ടിട  നിർമ്മാണം (2 .5  കോടി),  കൊടകര  മാർക്കറ്റ്  നവീകരണം (3  കോടി), കൊരട്ടി  വെറ്റിനറി  ആശുപത്രിയ്ക്ക്  ആധുനിക  രീതിയിലുള്ള  കെട്ടിട നിർമ്മാണം (2  കോടി),  ചാലക്കുടി  പനമ്പിള്ളി  മെമ്മോറിയൽ  ഗവണ്മെന്റ്  കോളേജിൽ  ഗ്രൗണ്ടും  പവലിയനും നിർമ്മാണം (5  കോടി)
ചാലക്കുടി  ഫയർ  ഫോഴ്സ് ഓഫിസിന് പുതിയ കെട്ടിടം (5  കോടി) ചാലക്കുടി  സബ്ട്രഷറിക്ക്  പുതിയ കെട്ടിട  നിർമ്മാണം (2  കോടി), പേരാമ്പ്ര ആയുർവേദ ആശുപത്രിക്ക്  ഒ പി  ബ്ലോക്ക്  നിർമ്മാണം (1.5  കോടി), പറയൻതോടിന്റെയും  കൈവഴികളുടെയും  ഒന്നാംഘട്ട  നവീകരണം  (2  കോടി), കാടുകുറ്റി  പഞ്ചായത്തിൽ  ചാലക്കുടി  പുഴയ്ക്ക്  കുറുകെ  തൈക്കൂട്ടം  കടവിൽ  പാലം  നിർമ്മാണം (28  കോടി), മേലൂർ – പരിയാരം  പഞ്ചായത്തുകളെ  ബന്ധിപ്പിച്ച്  ചാലക്കുടി പുഴയിൽ  കയ്യാണിക്കടവിൽ  ചെക്ക്  ഡാം നിർമ്മാണം (28 കോടി) , ചാലക്കുടി  താലൂക്ക്  ആശുപത്രിയിൽ  ട്രോമാ  കെയർ  യൂണിറ്റിന്റെ  ഒന്നാംഘട്ട  നിർമ്മാണ  പൂർത്തീകരണം (2  കോടി), ചാലക്കുടി  പുഴയോട് ചേർന്നുള്ള  ആറങ്ങാലി കടവ്  സംരക്ഷണം (3   കോടി), കാടുകുറ്റി  പഞ്ചായത്തിലെ  കണിച്ചന്തുറയിൽ ഓക്സ്ബോ  തടാകം  പാർശ്വഭിത്തി  കെട്ടി  സംരക്ഷണം  (3  കോടി) തുടങ്ങിയവയാണ് ബഡ്ജറ്റിൽ  അംഗീകാരം  ലഭിച്ച മറ്റ്  പ്രവർത്തികൾ.

Leave a Reply

Your email address will not be published. Required fields are marked *