Economy Kerala

പാവറട്ടി പഞ്ചായത്തിന് ഒന്നും നൽകാതെ പൂർണമായി അവഗണിച്ചതിൽ കോൺഗ്രസ് പാവറട്ടി മണ്ഡലം കമ്മിറ്റി പ്രതിഷേധ ധർണ സംഘടിപ്പിച്ചു.

പാവറട്ടി:മണലൂർ നിയോജക മണ്ഡലത്തിൽ എല്ലാ പഞ്ചായത്തുകൾക്കും സംസ്ഥാന ബഡ്ജറ്റിൽ വികസന പദ്ധതികൾക്കായി കോടികൾ അനുവദിച്ചപ്പോൾ പാവറട്ടി പഞ്ചായത്തിന് ഒന്നും നൽകാതെ പൂർണമായി അവഗണിച്ചതിൽ കോൺഗ്രസ് പാവറട്ടി മണ്ഡലം കമ്മിറ്റി പ്രതിഷേധ ധർണ സംഘടിപ്പിച്ചു.പഞ്ചായത്തിന്റെ അടിയന്തിര പ്രശ്നങ്ങളായ തകർന്ന ഗ്രാമീണ റോഡുകൾ പുനരുദ്ധരിക്കൽ, സെൻററിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ പൂച്ചേരി തോട് നവീകരണം,കുടിവെള്ള പദ്ധതികളുടെ പൂർത്തീകരണം,പെരിങ്ങാട് പുഴയിലെ ചെളി നീക്കൽ, ശ്മശാനം, കളിസ്ഥലം തുടങ്ങിയ പദ്ധതികൾക്കൊന്നും യാതൊരു പരിഗണനയും ലഭിച്ചില്ല. ഇടതുപക്ഷം (എൽ.ഡി.എഫ്) നേതൃത്വം നൽകുന്ന പഞ്ചായത്ത് ഭരണസമിതി പദ്ധതികൾ നേടിയെടുക്കുന്നതിനായി ഒരു ശ്രമവും നടത്താതിരുന്നതും മണലൂർ എംഎൽഎയുടെ ഉദാസീനതയും ആണ് ബഡ്ജറ്റിൽ പാവറട്ടി പുറന്തള്ളപ്പെടാനുള്ള പ്രധാന കാരണം.ഈ അവഗണനയ്ക്കെതിരെ ശക്തമായ സമരങ്ങൾ നടത്തുമെന്ന് യോഗം ഉദ്ഘാടനം ചെയ്ത് സംസാരിച്ച ഡിസിസി ജനറൽ സെക്രട്ടറി പി കെ രാജൻ പറഞ്ഞു.കോൺഗ്രസ് പാവറട്ടി മണ്ഡലം പ്രസിഡണ്ട് ആൻ്റോ ലിജോ അധ്യക്ഷത വഹിച്ചു.കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് സി ജെ സ്റ്റാൻലി, ബ്ലോക്ക് പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ഒ.ജെ.ഷാജൻ,പഞ്ചായത്ത് മെമ്പർമാരായ വിമല സേതുമാധവൻ, ടി കെ സുബ്രഹ്മണ്യൻ,നേതാക്കളായ എ കെ ജോയ്, കെ ഡി ജോസ്, പി.രാമചന്ദ്രൻ,ഉണ്ണി പാവറട്ടി, ഏ.എൽ ആൻ്റണി,ബെർട്ടിൻ ചെറുവത്തൂർ, പി വി കുട്ടപ്പൻ, ഷെമീം അറയ്ക്കൽ, മജീദ് പടുവിങ്കൽ, സുകുമാരൻ അമ്പാടി തുടങ്ങിയവർ പ്രസംഗിച്ചു

Leave a Reply

Your email address will not be published. Required fields are marked *