Related Articles
റേഷൻ വ്യാപാരികളുടെ ആവശ്യങ്ങൾ അനുഭാവപൂർവ്വം പരിഗണിക്കും: ജി.ആർ.അനിൽ
തിരുവനന്തപുരം: കേരള റേഷൻ ഡീലേഴ്സ് കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് 2024 മാർച്ച് ഏഴിന് സംസ്ഥാന വ്യാപകമായി കടകൾ അടച്ച് പ്രതിഷേധം നടത്തുമെന്ന് അറിയിച്ചതിനെ തുടർന്ന് സംഘടനാ പ്രതിനിധികളുമായി ഭക്ഷ്യ-പൊതുവിതരണ വകുപ്പുമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് (29.02.2024) രാവിലെ 11.30 ന് ചർച്ച നടത്തി. റേഷൻ വ്യാപാരികൾ ഉന്നയിച്ച മൂന്ന് പ്രധാന ആവശ്യങ്ങളായ റേഷൻ വ്യാപാരികളുടെ വേതന പാക്കേജ് പരിഷ്ക്കരിക്കുക, KTPDS നിയമം കാലോചിതമായി ഭേദഗതി ചെയ്യുക, റേഷൻ വ്യാപാരി ക്ഷേമനിധി ശക്തിപ്പെടുത്തുന്നതിനുള്ള നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങളാണ് വ്യാപാരികൾ ഉന്നയിച്ചത്. ഓരോ വിഷയങ്ങളിന്മേലും സർക്കാർ Read More…
പി.പി മുകുന്ദൻ അനുസ്മരണം നടത്തി.
തൃശ്ശൂർ: ബിജെപി സംസ്ഥാന സംഘടനാ സെക്രട്ടറിയായിരുന്ന ശ്രീ പി.പി മുകുന്ദൻ്റെ ഒന്നാം ചരമ വാർഷിക ദിനത്തിൽ ബിജെപി ജില്ലാ കമ്മറ്റി അനുസ്മരണവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു.ബിജെപി മുൻ സംസ്ഥാ അധ്യക്ഷൻ ശ്രീ കുമ്മനം രാജശേഖരൻ അനുസ്മരണ പ്രഭാഷണം നടത്തി.സംഘപരിവാർ പ്രസ്ഥാനങ്ങൾക്ക് കേരളത്തിൽ അടിത്തറ പാകിയ നിഷ്കാമ കർമ്മയോഗിയാണ് ശ്രീ പി.പി മുകുന്ദനെന്ന് അദ്ദേഹം അനുസ്മരിച്ചു. തൃശ്ശൂർ ജില്ലാ ഓഫീസിൽ നടന്ന അനുസ്മരണത്തിൽ ജില്ലാ പ്രസിഡൻ്റ് അഡ്വ കെ.കെ അനീഷ്കുമാർ, കെ.പി സുരേഷ്, ജസ്റ്റിൻ ജേക്കബ് എന്നിവർ പങ്കെടുത്തു
കേരള പദയാത്ര കേരള രാഷ്ട്രീയത്തെ മാറ്റിമറിക്കും: സുരേഷ്ഗോപി
കേരള പദയാത്രയ്ക്ക് കേരളത്തിലെ മുഴുവൻ ജനങ്ങളുടെയും പിന്തുണയുണ്ടെന്ന് സുരേഷ് ഗോപി. കേരള പദയാത്രയിൽ വലിയ പ്രതീക്ഷ ജനങ്ങൾക്കുണ്ട്. മോദി സർക്കാരിൻ്റെ വികസന നേട്ടങ്ങൾ എണ്ണി പറയുന്ന യാത്രയാണിത്. കേരളത്തിലെ ഭരണാധികാരികൾ നാടിനെ തകർക്കുകയാണ്. ഗവർണർക്ക് പുറത്തിറങ്ങാൻ പറ്റാത്ത സംസ്ഥാനമായി കേരളം മാറി. ആർക്കെതിരെയും കേസെടുക്കുന്ന സർക്കാരാണിത്. കോൺഗ്രസിൽ ജനകീയരായ നേതാക്കൾക്ക് അധികകാലം നിൽക്കാനാവില്ല. കോൺഗ്രസിന് മൂല്യശോഷണമാണ്. പലരും ഇനിയും മോദിക്കൊപ്പം വരും. മോദി ഭാരതത്തിന് വേണ്ടി ലോകത്തിന് എന്ത് സംഭാവന ചെയ്തുവെന്നാണ് ലോകം നോക്കുന്നത്. എല്ലാ വിഭാഗങ്ങളെയും Read More…