India

ബിജെപി ലോകസഭാ തെരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കി.

വിഷു ഉൾപ്പെടെയുള്ള ആഘോഷങ്ങൾക്ക് ആശംസകൾ നേർന്നു കൊണ്ടാണ് പ്രധാനമന്ത്രി, ബിജെപിയുടെ പ്രകടനപത്രിക പുറത്തിറക്കിയത്.

വനിതാ /യുവ /വയോജന / കർഷക പ്രതിനിധികൾക്ക് പ്രകടനപത്രികയുടെ കോപ്പി നൽകി കൊണ്ടായിരുന്നു പ്രകാശനം.

ജനപ്രിയ പദ്ധതികൾ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.

നടപ്പാക്കാൻ ആവുന്ന പദ്ധതികൾ മാത്രമേ പ്രകടനപത്രികയിൽ ചേർത്തിട്ടുള്ളൂ എന്നും പ്രധാനമന്ത്രി.

6G യിലേക്ക് ലക്ഷ്യമിട്ടു പ്രധാനമന്ത്രിയുടെ പ്രകടനപത്രിക.

14 ഭാഗങ്ങൾ ഉൾപ്പെട്ടതാണ് ബിജെപി പ്രകടന പത്രിക.

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന ആശയവും പ്രകടന പത്രികയിൽ.

പാചകവാതക വിതരണം രാജ്യത്താകെ പൈപ്പ് ലൈൻ വഴിയാക്കും.

ലോകമാകെ രാമായണ മഹോത്സവങ്ങൾ സംഘടിപ്പിക്കുമെന്നും പ്രകടന പത്രിക’

സമ്പൂർണ്ണ രാഷ്ട്ര വികസനത്തിനുള്ളതാണ് ബിജെപിയുടെ പ്രകടനപത്രിയെന്ന് പ്രധാനമന്ത്രി.

വനിതാ സംവരണം /പുതിയ ക്രിമിനൽ നിയമം ഉടൻ നടപ്പാക്കും.

ഏക സിവിൽ കോഡ് നടപ്പാക്കുമെന്നും ബിജെപി പ്രകടനപത്രിക.

ലഖ്പതി ദീദി പദ്ധതി മൂന്നു കോടി വനിതകൾക്കായി വിപുലീകരിക്കും.

ജൻ ഔഷധി കേന്ദ്രങ്ങളിൽ 80 ശതമാനം വിലക്കിഴിവ് നൽകും.

25 കോടി ജനവിഭാഗങ്ങളെ ദാരിദ്ര്യത്തിൽ നിന്നും മോചിപ്പിയ്ക്കും.

പെട്രോളിയം ഉൽപ്പന്നങ്ങളുടെ നികുതി കുറയ്ക്കുമെന്നും ബിജെപി പ്രകടനപത്രിക,

തൊഴിലാളികൾക്കുള്ള E- ശ്രം പദ്ധതി വിപുലീകരിക്കും

ട്രാൻസ്ജെൻഡറുകളെ ആയുഷ്മാൻ ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തും.

മുദ്ര ലോൺ 10 ലക്ഷത്തിൽ നിന്നും 20 ലക്ഷമായി ഉയർത്തുമെന്ന് പ്രധാനമന്ത്രി.

കൂടുതൽ ബുളളറ്റ് /വന്ദേഭാരത് ട്രെയിനുകൾ..

70 വയസ്സിനു മുകളിലുള്ള എല്ലാവർക്കും 5 ലക്ഷം രൂപ വരെയുള്ള സൗജന്യ ധനസഹായം സൗജന്യം.

ദരിദ്ര ജനവിഭാഗങ്ങൾക്ക് മൂന്ന് കോടി ഭവനങ്ങൾ കൂടി നിർമ്മിച്ചു നൽകും.

സൗജന്യ റേഷൻ / ജലവിതരണം അടുത്ത അഞ്ചു വർഷത്തേക്ക് കൂടി നീട്ടും,

അഴിമതിക്കെതിരെ കൂടുതൽ കർശന നടപടികൾ സ്വീകരിക്കുമെന്നും പ്രകടനപത്രിക.

ദേശീയ സഹകരണ നയം രൂപീകരിക്കും.

പത്തുവർഷത്തെ തുടർച്ചയായ ഭരണത്തിൽ വാഗ്ദാനങ്ങൾ നടപ്പാക്കിയിട്ടുണ്ടെന്നും പ്രകടനപത്രിക പുറത്തിറക്കി പ്രധാനമന്ത്രി.

ഭാരതത്തെ ലോകത്തിൻറെ നിർമ്മാണ ഹബ് ആക്കി മാറ്റും എന്നും പ്രഖ്യാപനം.

ആദിവാസി ജനവിഭാഗങ്ങൾക്ക് പ്രത്യേക സ്മാർട്ട് ആപ്പ്.

തമിഴ് ഭാഷയെ പ്രോത്സാഹിപ്പിക്കാൻ പ്രത്യേക പദ്ധതി.

ഓ ബി സി വിഭാഗങ്ങൾക്ക് കൂടുതൽ ജനപ്രാതിനിധ്യം ഉറപ്പു വരുത്തും.

വനിതാ കായിക താരങ്ങൾക്ക് പ്രത്യേക പദ്ധതി.

ബഹിരാകാശ ഗവേഷണ രംഗത്ത് പ്രത്യേക മാർഗ്ഗ നിർദ്ദേശ രൂപരേഖ തയ്യാറാക്കും.

രാജ്യത്തുടനീളം നടത്തിയ ജനാഭിപ്രായങ്ങൾ ക്രോഡീകരിച്ചാണ് ബിജെപി പ്രകടനപത്രിക തയ്യാറാക്കിയതെന്ന് ആമുഖ പ്രസംഗത്തിൽ BJP പ്രസിഡൻ്റ് JP നദ്ദ.

Leave a Reply

Your email address will not be published. Required fields are marked *