Kerala

ബിനി ടൂറിസ്റ്റ് ഹോം ചർച്ചയായി വീണ്ടും കൗൺസിൽ യോഗം നടുത്തളത്തിൽ ഇരുന്ന് പ്രതിഷേധിച്ച് ബിജെപി കൗൺസിലർമാർ

ബിനി ടൂറിസ്റ്റ് ഹോം കരാറുമായി ബന്ധപ്പെട്ട തുടക്കം മുതലേ ക്രമക്കേടുകളും അഴിമതിയും നടക്കുന്നതായി ബിജെപി കൗൺസിലർമാർ ആരോപിക്കുകയും ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലും ഓംബുഡ്സ്മാനിലും കേസ് നിലനിൽക്കെ ഇതെല്ലാം മറച്ചുവെച്ച് കൗൺസിലിനെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ കോർപ്പറേഷൻ കേസിൽ വിജയിച്ചു എന്നുള്ള കുറിപ്പോടെ ഒന്നാമതായി വന്ന അജണ്ട വോട്ടെടുപ്പ് ആവശ്യപ്പെട്ടുകൊണ്ട് കൗൺസിൽ യോഗത്തിന് മുമ്പ് തന്നെ ബിജെപി കൗൺസിലർമാർ സെക്രട്ടറിക്ക് കത്ത് നൽകിയിരുന്നു ഇത് നിരാകരിച്ച മേയറുടെ നടപടിയിൽ പ്രതിഷേധിച്ചുകൊണ്ടാണ് നടുത്തളത്തിൽ ഇരുന്ന് സമരം ചെയ്തത് ഏഴര ലക്ഷം രൂപയ്ക്ക് ജനീഷ് എന്ന വ്യക്തി ടെണ്ടർ എടുക്കുകയും പിന്നീട് ശക്തൻ ചാമ്പേഴ്സ് എന്ന പേരിൽ എഗ്രിമെൻറ് വയ്ക്കുകയും കോർപ്പറേഷൻ അറിയാതെ മറ്റ് അഞ്ചുപേർക്ക് ബിനി ടൂറിസ്റ്റ് ഹോമിനെ വീതിച്ച് വാടകയ്ക്ക് കൊടുക്കുന്ന രീതിയിൽ എഗ്രിമെൻറ് ഉണ്ടാക്കുകയും ചെയ്തത് മുനിസിപാലിറ്റി ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും ഇതിൻറെ പിന്നിൽ വൻ അഴിമതി നടന്നിട്ടുണ്ട് എന്നും ഇതിൻറെ പങ്ക് കൗൺസിലിലെ ചിലർക്കും കമ്മ്യൂണിസ്റ്റ് പാർട്ടി ജില്ലാ ഘടകത്തിനും ഇതിൽ പങ്കുണ്ടെന്ന് ബിജെപി പാർലമെൻററി ലീഡർ വിനോദ് പൊള്ളഞ്ചേരി ആരോപിച്ചു കൗൺസിൽ അറിയാതെ കരാർ എടുത്ത വ്യക്തി മറ്റു വ്യക്തികളുമായി ഉണ്ടാക്കിയ കരാറിന്റെ കോപ്പി ഡോക്ടർ വി ആതിര കൗൺസിൽ മുമ്പാകെ കാണിക്കുകയും ഇതിന് മേയർ വിശദീകരണം നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ട് മേയറും ഭരണപക്ഷത്തെ കൗൺസിലർമാരും ഇതിനെക്കുറിച്ച് ശ്രദ്ധിക്കാതെ മറ്റ് ന്യായങ്ങൾ നിര ത്തുകയാണ് ഉണ്ടായത് എൽഡിഎഫ് ഭരണസമിതിയുടെ ഒത്തുകളി അഴിമതി പുറത്തുകൊണ്ടുവരാൻ നിയമപരമായ എല്ലാ നടപടിയും സ്വീകരിക്കുമെന്ന് N പ്രസാദ് കൗൺസിൽ പറഞ്ഞു കെട്ടിട നികുതി വർദ്ധനവിൽ ജനങ്ങൾ പൊറുതിമുട്ടി എന്നും കടം മേടിച്ചിട്ട് ആയാലും നികുതിയടക്കാൻ വരുന്നവർക്ക് അത് അടയ്ക്കാനുള്ള സൗകര്യം പോലും റവന്യൂ ഡിപ്പാർട്ട്മെൻറ് ലഭിക്കുന്നില്ല എന്നും ജനങ്ങളുടേതല്ലാത്ത കുറ്റത്തിന് അധികഭാരം അടിച്ചേൽപ്പിക്കുന്ന കോർപ്പറേഷൻ ഭരണസമിതിയുടെ നിലപാട് തിരുത്തണമെന്നും പലിശ പിഴ പലിശ എന്നിവ ഒഴിവാക്കി നികുതി അടയ്ക്കുവാൻ വേണ്ടി ഉള്ള സൗകര്യം ജനങ്ങൾക്ക് നൽകുന്നതിന് മേയർ അടിയന്തരമായി നടപടി സ്വീകരിക്കണമെന്നും ബിജെപി കൗൺസിലർമാർ ആവശ്യപ്പെട്ടു പൂർണിമ സുരേഷ് രാധിക എൻ വി നിജി കെ ജി എന്നിവരും ചർച്ചയിൽ പങ്കെടുക്കുകയും സമരത്തിന് നേതൃത്വം കൊടുക്കുകയും ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *