മരത്താക്കര – പൂച്ചെട്ടി റോഡിന്റെ നിർമാണം വേഗത്തിലാക്കും: മന്ത്രി കെ രാജൻ

Estimated read time 1 min read

മരത്താക്കര – പൂച്ചെട്ടി റോഡിന്റെ നിർമാണ പ്രവർത്തികൾ വേഗത്തിലാക്കുമെന്ന് റവന്യൂ- ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ.   റോഡിന്റെ നിർമാണ പുരോഗതി വിലയിരുത്തുന്നതിനായി  മന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. ജല്‍ജീവന്‍ മിഷനുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രവർത്തികൾ എത്രയും പെട്ടന്ന് തീർക്കണമെന്ന് ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

റോഡിൻറെ വീതി കുറവുള്ള ഭാഗത്തെ പോരായ്മകൾ പരിഹരിക്കുന്നതിനായി ഭൂഉടമകളുമായി പഞ്ചായത്ത് നേതൃത്വത്തിൽ ചർച്ച നടത്താനും യോഗത്തിൽ പിഡബ്ല്യുഡി റവന്യൂ ഉദ്യോഗസ്ഥർ പങ്കെടുക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു.

 ജില്ലാ കലക്ടർ വി ആർ കൃഷ്ണതേജ, നടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീവിദ്യ രാജേഷ്, പിഡബ്ല്യുഡി, ജൽജീവൻ മിഷൻ ഉദ്യോഗസ്ഥർ, പുത്തൂർ ഗ്രാമപഞ്ചായത്ത്  ജനപ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

You May Also Like

More From Author

+ There are no comments

Add yours