Kerala

മുക്കാട്ടുകര സെൻ്റ് ജോർജ്ജസ് ഇടവക മദ്ധ്യസ്ഥൻ വി. ഗീവർഗ്ഗീസിൻ്റെ ഓർമ്മ തിരുനാൾ ആചരിച്ചു.

ഇടവക മദ്ധ്യസ്ഥനായ വി.ഗീവർഗ്ഗീസിൻ്റെ ഓർമ്മ തിരുനാൾ മുക്കാട്ടുകര സെൻ്റ് ജോർജ്ജ് ദേവാലയത്തിൽ സമുചിതമായി ആഘോഷിച്ചു. ഇടവകയിലെ ജോർജ്ജ് – വർഗ്ഗീസ്, ജോർജ്ജ് നാമധാരികളെ തദ്ദവസരത്തിൽ ആദരിച്ചു.

ആഘോഷകരമായ തിരുന്നാൾ പാട്ടുകുർബാനയ്ക്കുo തുർന്ന് ലദീഞ്ഞ്, നൊവേന, എന്നിവയ്ക്ക് ഇടവക വികാരി റവ.ഫാ. പോൾ പിണ്ടിയാൻ മുഖ്യകാർമ്മികത്വം വഹിച്ചു. തുടർന്ന് നേർച്ച പായസ വിതരണവും വെടികെട്ട് എന്നിവ ഉണ്ടായിരുന്നു. അസി.വികാരി റവ.ഫാ. ആൻ്റണി ചിറ്റിലപ്പിള്ളി, കൈക്കാരൻമാരായ സോജൻ മഞ്ഞില, ജെൻസൻ ജോസ് കാക്കശ്ശേരി, വിൽസൻ പ്ലാക്കൽ, കൊച്ചുവർക്കി തരകൻ, പ്രതിനിധി യോഗ അംഗങ്ങൾ, സംഘടന പ്രതിനിധികൾ, പള്ളി ജീവനക്കാർ തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *