Kerala

മൂന്നുവർഷം കൊണ്ട് സംസ്ഥാനത്തിന്റെ തനത് നികുതി വരുമാനത്തിൽ 30,000 കോടി രൂപയുടെ വർധന- മന്ത്രി കെ.എൻ ബാലഗോപാൽ

ആലപ്പുഴ: 2021-ൽ കേരളത്തിന്റെ തനത് നികുതി വരുമാനം 47,000 കോടി രൂപയായിരുന്നു. എന്നാലത് ഈ വർഷം 78,000 കോടി രൂപയായി ഉയർന്നു. മൂന്നുവർഷം ആകുന്നതിനു മുമ്പ് തനത് നികുതി വരുമാനത്തിൽ 30,000 കോടി രൂപയുടെ വർധനവുണ്ടാക്കിയ സംസ്ഥാനമായി കേരളം മാറിയെന്ന് ധനകാര്യവകുപ്പ് മന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു. മുതുകുളം സബ് ട്രഷറി പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.  ട്രഷറി അടിസ്ഥാന സൗകര്യ വികസന പദ്ധതിയിൽ ഉൾപ്പെടുത്തി 2.93 കോടി രൂപയുടെ ഭരണാനുമതിയോടെയാണ് മുതുകുളം സബ് ട്രഷറി നിർമ്മാണം പൂർത്തിയാക്കിയത്്. 

ട്രഷറിയുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നത് സമൂഹത്തിന്റെ സാമ്പത്തികാരോഗ്യം ലക്ഷ്യം വെച്ചാണ്. രണ്ടു വർഷത്തിനിടെ സംസ്ഥാനത്ത് 27 ട്രഷറികൾ ഉദ്ഘാടനം ചെയ്തു. ശരാശരി രണ്ടു കോടി രൂപയാണ് ഒരു ട്രഷറിയുടെ നിർമ്മാണത്തിനായി സർക്കാരിന് ചെലവാകുന്നത്. 33 ട്രഷറികൾ നവീകരിച്ചു. 29 ട്രഷറികൾക്കായി സ്ഥലമെറ്റെടുത്തുവെന്നും മന്ത്രി പറഞ്ഞു. 

Leave a Reply

Your email address will not be published. Required fields are marked *