Kerala

റസിഡൻ്റ്സ് അസോസിയേഷനുകൾ  സംരംഭങ്ങൾ ആരംഭിക്കാൻ നിലപാടെടുത്തത് അഭിനന്ദനാർഹം: മുഖ്യമന്ത്രി

സംരംഭങ്ങൾ ആരംഭിക്കാൻ നല്ല രീതിയിൽ പിന്തുണ നൽകുക എന്നതാണ് സർക്കാർ നിലപാടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. റസിഡൻ്റ്സ് അസോസിയേഷനുകൾ വ്യവസായം എന്ന നിലയിൽ സംരംഭങ്ങൾ ആരംഭിക്കാൻ നിലപാടെടുത്തത് അഭിനന്ദനാർഹമാണെന്നും അദ്ദേഹം പറഞ്ഞു.

റസിഡൻ്റ്സ് അസോസിയേഷൻ പ്രതിനിധികളുമായുള്ള മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടിയിൽ റസിഡൻ്റ്സ് അസോസിയേഷൻ സംഘടന കോർവയുടെ മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി ദ്വാരക ഉണ്ണിയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി.

കേരളത്തിലെ എല്ലാ ജില്ലകളിലും റസിഡൻ്റ്സ് അസോസിയേഷനുകളെ കൂട്ടിയിണക്കി ഒരു അസോസിയേഷന് മിനിമം ഒരു വ്യവസായം എന്ന രീതിയിൽ വ്യവസായ സംരംഭങ്ങൾ മലപ്പുറം ജില്ലയിൽ നിന്ന് പ്രവർത്തനം തുടങ്ങാൻ ഉദ്ദേശിക്കുന്നുണ്ട്.  ഇക്കാര്യത്തിൽ എങ്ങനെയൊക്കെ സർക്കാരിന് റസിഡൻ്റ്സ് അസോസിയേഷനെ സഹായിക്കാൻ സാധിക്കും എന്നായിരുന്നു ദ്വാരക ഉണ്ണിയുടെ ചോദ്യം.

 തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുമ്പോൾ സ്റ്റാർട്ട്അപ്പ് മിഷൻ, ജില്ലാ വ്യവസായ ഓഫീസുകൾ എന്നിവ ആവശ്യമായ പിന്തുണ നൽകുമെന്ന് മുഖ്യമന്ത്രി മറുപടി നൽകി. ഏകജാലക സംവിധാനവും ഇതിനായി സജ്ജീകരിച്ചിട്ടുണ്ട്. ഇതിലെ നടപടിക്രമങ്ങൾ വളരെ ലളിതമാണ്. ഈ സംവിധാനം റസിഡൻ്റ്സ് അസോസിയേഷനുകൾക്കും ഉപയോഗിക്കാവുന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

 തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുമ്പോൾ സ്റ്റാർട്ട്അപ്പ് മിഷൻ, ജില്ലാ വ്യവസായ ഓഫീസുകൾ എന്നിവ ആവശ്യമായ പിന്തുണ നൽകുമെന്ന് മുഖ്യമന്ത്രി മറുപടി നൽകി. ഏകജാലക സംവിധാനവും ഇതിനായി സജ്ജീകരിച്ചിട്ടുണ്ട്. ഇതിലെ നടപടിക്രമങ്ങൾ വളരെ ലളിതമാണ്. ഈ സംവിധാനം റസിഡൻ്റ്സ് അസോസിയേഷനുകൾക്കും ഉപയോഗിക്കാവുന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്റ്റാർട്ട്അപ്പുകൾ ആരംഭിക്കുമ്പോൾ സ്റ്റാർട്ട്അപ്പ് മിഷന്റെ സഹായവും പിന്തുണയും ലഭ്യമാകും. ചെറുകിട, സൂക്ഷ്മ സംരംഭങ്ങൾക്കും വലിയ പിന്തുണയാണ് സർക്കാർ നൽകി വരുന്നത്. മറ്റു വ്യവസായ സംരംഭങ്ങൾക്കും വ്യവസായ വകുപ്പിൻ്റെ ജില്ലാ ഓഫീസുകളിൽ നിന്നും സഹായം ലഭിക്കും. സൗരോർജ പദ്ധതിയാണ് ആരംഭിക്കാൻ ഉദ്ദേശിക്കുന്നതെങ്കിൽ അതിനായി വിവിധ സഹായ പദ്ധതികൾ നിലവിലുണ്ട്. അനർട്ടുമായി ബന്ധപ്പെട്ടാൽ കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *