ഉപഭോക്തൃകോടതി വിധിച്ച നഷ്ടം നല്കാതിരുന്നതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ ടൈൽ നിർമ്മാതാവിന് വാറണ്ട് അയക്കുവാൻ ഉത്തരവ്. ചാഴൂർ നെല്ലിപ്പറമ്പിൽ വീട്ടിൽ ഷിജോയ്.എൻ.എസ്. ഫയൽ ചെയ്ത ഹർജിയിലാണ് തൊടുപുഴയിലുള്ള സൈറെക്സ് ഡിസൈനർ ടൈൽസ് ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡിൻ്റെ മാനേജിങ്ങ് ഡയറക്ടർക്കെതിരെ ഇപ്രകാരം വാറണ്ട് അയക്കുവാൻ ഉത്തരവായതു്. ടൈലുകൾ വിരിച്ചത് നിറം മങ്ങി, വൃത്തികേടായ അവസ്ഥയിലായതിനെ ചോദ്യം ചെയ്ത് ഫയൽ ചെയ്ത ഹർജിയിൽ സാമ്പത്തികനഷ്ടങ്ങൾക്കു് പരിഹാരമായി 100000 രൂപയും മാനസികനഷ്ടത്തിന് പരിഹാരമായി 25000 രൂപയും ചിലവിലേക്ക് 10000 രൂപയും ഈ തുകകൾക്ക് ഹർജിതിയ്യതി മുതൽ 9% പലിശയും നൽകുവാൻ വിധിയുണ്ടായിരുന്നു.എന്നാൽ എതിർകക്ഷി വിധി പാലിക്കുകയുണ്ടായില്ല. തുടർന്ന് വിധി പാലിക്കാതിരുന്നതിന് ശിക്ഷിക്കുവാൻ ആവശ്യപ്പെട്ട് ഉപഭോക്തൃ നിയമപ്രകാരം ഹർജി ഫയൽ ചെയ്യുകയായിരുന്നു. വിധി പാലിക്കാതിരുന്നതിന് മൂന്ന് വർഷം വരെ തടവിന് ശിക്ഷിക്കുവാൻ ഉപഭോക്തൃകോടതിക്ക് അധികാരമുള്ളതാകുന്നു. ഹർജി പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു, മെമ്പർമാരായ ശ്രീജ.എസ്, ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃകോടതി എതിർകക്ഷിയെ അറസ്റ്റ് ചെയ്തു് ഹാജരാക്കുവാൻ ആവശ്യപ്പെട്ട് പോലീസ് മുഖേനെ വാറണ്ട് അയക്കുവാൻ കല്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി വാദം നടത്തി.
Related Articles
നിപ വൈറസ് സംശയം: കോട്ടയം മെഡിക്കല് കോളേജിൽ ഒരാൾ നിരീക്ഷണത്തിൽ, പരിശോധനാ ഫലം ഇന്ന്
കോട്ടയം: നിപ വൈറസ് സംശയത്തിൽ കോട്ടയം മെഡിക്കൽ കോളേജിൽ ഒരാളെ പ്രവേശിപ്പിച്ചു. സമീപജില്ലയിൽ നിന്ന് ഇന്നലെ എത്തിച്ച രോഗിയെ, ആശുപത്രിയിലെ പ്രത്യേക നിരീക്ഷണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. രോഗത്തിന്റെ സ്ഥിതി സ്ഥിരീകരിക്കാൻ അയച്ച സാംപിളുകളുടെ ഫലം ഇന്ന് ലഭിക്കുമെന്നാണ് പ്രതീക്ഷ. രണ്ടാഴ്ച മുമ്പും നിപ വൈറസ്, മങ്കിപോക്സ് സംശയത്തിൽ രണ്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും, പരിശോധനാഫലങ്ങളിൽ രോഗമില്ലെന്ന് സ്ഥിരീകരിക്കപ്പെട്ടിരുന്നു.
കേജ്രിവാളിന് സുപ്രീംകോടതിയിൽ നിന്ന് ആശ്വാസം; ജാമ്യം അനുവദിച്ചു
ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രിയും ആംആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കേജ്രിവാളിന് മദ്യനയ അഴിമതി കേസിൽ സുപ്രീംകോടതി ജാമ്യം അനുവദിച്ചു. കേജ്രിവാളിന്റെ അറസ്റ്റ് നിയമപരമാണെന്നു പറഞ്ഞുകൊണ്ട് ജഡ്ജിമാർ ഭിന്നാഭിപ്രായം രേഖപ്പെടുത്തിയെങ്കിലും, ഇരുവരും ജാമ്യം നൽകുന്നതിൽ ഏകകണ്ഠമായി തീരുമാനിച്ചു. സിബിഐയുടെ വാദത്തിൽ ശക്തമായ അടിസ്ഥാനമില്ലെന്നും, കേജ്രിവാളിനെ അറസ്റ്റ് ചെയ്യേണ്ട സാഹചര്യം ഇല്ലായിരുന്നുവെന്നു ജസ്റ്റിസ് ഉജ്വൽ ഭുയൻ അഭിപ്രായപ്പെട്ടു. തെളിവുകളുടെ അഭാവവും, വിചാരണ ഉടൻ പൂർത്തിയാകാനുള്ള സാധ്യതയില്ലാത്തതും കണക്കിലെടുത്താണ് ജാമ്യം. സുപ്രീംകോടതിയുടെ വിധി ആംആദ്മി പാർട്ടി ആഹ്ലാദത്തോടെ സ്വീകരിച്ചു. “സത്യം ജയിച്ചു,” Read More…
പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിക്ക് യാത്രയായി
കൊച്ചി: രണ്ടുദിവസത്തെ കേരള സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിക്ക് മടങ്ങി. നെടുമ്പാശ്ശേരിയിലെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവരുടെ നേതൃത്വത്തിലാണ് യാത്രയാക്കിയത്. തൃശൂർ, എറണാകുളം ജില്ലകളിലെ പരിപാടികൾ പൂർത്തിയാക്കി ബുധനാഴ്ച്ച(ജനുവരി 17) ഉച്ച കഴിഞ്ഞ് 3.10 ന് നേവൽ ബേസിൽ നിന്ന് ഹെലികോപ്ടറിൽ എത്തിയ പ്രധാനമന്ത്രി വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ 3.39 നാണ് ഡൽഹിയിലേക്ക് തിരിച്ചത്. സംസ്ഥാന പോലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബ്, ജില്ലാ Read More…