Kerala

ശമ്പള പരിഷ്കരണം സർക്കാർ ജീവനക്കാർ ആശങ്കയിൽ

കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ ( KGOU )

1.7.2024 മുതൽ സർക്കാർ ജീവനക്കാർക്കും, അധ്യാപകർക്കും ലഭിക്കേണ്ട പന്ത്രണ്ടാം ശമ്പള പരിഷ്കരണം സംബന്ധിച്ച് സർക്കാരിന്റെ മെല്ലെ പോക്ക് ജീവനക്കാർ ആശങ്കയോടെയാണ് കാണുന്നതെന്നും, ജീവനക്കാർക്ക് ലഭിക്കേണ്ട പതിനൊന്നാം ശമ്പള പരിഷ്കരണ കുടിശ്ശിക വർഷം അഞ്ച് കഴിഞ്ഞിട്ടും നൽകാതിരിക്കുകയും, ആറ് ഗഡു ക്ഷമബത്ത, ലീവ് സറണ്ടർ എന്നിവ സംബന്ധിച്ച് സർക്കാർ മൗനം പാലിക്കുന്നത് ജീവനക്കാർ ആശങ്കയോടെയാണ് കാണുന്നതെന്ന് KGOU സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ വി എം ഷൈൻ അഭിപ്രായപ്പെട്ടു.

നിയമസഭ സാമാജികർക്ക് ബഹുമാനപ്പെട്ട ധനകാര്യ മന്ത്രി നൽകിയ മറുപടിയിൽ ശമ്പള പരിഷ്കരണവും, ജീവനക്കാർക്ക് ലഭിക്കേണ്ട കുടിശ്ശികയും നൽകുവാനുള്ള യാതൊരു മുൻകരുതലകളും, നടപടികളും സ്വീകരിച്ചിട്ടുള്ളതായി കാണാൻ കഴിയുന്നില്ല. ഇടതുപക്ഷ സംഘടനകളുടെ മൗനമാണ് ജീവനക്കാർക്ക് നൽകേണ്ട ആനുകൂല്യങ്ങൾ അനിശ്ചിതമായി നീട്ടി കൊണ്ടുപോകുവാൻ സർക്കാരിന് പ്രചോദനമാകുന്നതെന്നും ഉദ്ഘാടകൻ അഭിപ്രായപ്പെട്ടു.

കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ തൃശ്ശൂർ ജില്ലാ കമ്മിറ്റി നടത്തിയ കളക്ടറേറ്റ് മാർച്ച് KGOU സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ വി എം ഷൈൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ട്രഷറർ ശ്രീ ബി. ഗോപകുമാർ ഡോ: സി ബി അജിത്ത് കുമാർ, ശ്രീ പി രാമചന്ദ്രൻ, ശ്രീ വി കെ മണി, ശ്രീ അനൂപ് തമ്പി, ശ്രീ സി എം അനീഷ് കുമാർ, എന്നിവർ പ്രസംഗിച്ചു.

പ്രകടനത്തിന്ശ്രീ ഇ കെ സുധീർ, ശ്രീ ശരത് മോഹൻ,ശ്രീ ജിഖിൽ ജോസഫ്, ശ്രീ കെ പി ഗിരീഷ് കുമാർ, ഡോ: സന്തോഷ് കുമാർ, ശ്രീ ജസ്റ്റിൻ തോമസ്, ശ്രീ വി പി പ്രകാശ്, ശ്രീമതി ഗ്രേസി, ശ്രീമതി രജനി, ശ്രീമതി ലീന, ശ്രീ കെ ജി രാജേഷ് കുമാർ, ശ്രീ കോമളകുമാർ, ഡോ: അനീഷ്, ശ്രീ എം സന്ദീപ്, ശ്രീ വിവേക്, ശ്രീ അനൂപ് വിജയൻ, ശ്രീ ബിനീഷ്, ശ്രീ ബിജു മാഷ് എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *