India Kerala

സിനിമ നിർമ്മാതാവ് ജോണി സാഗരിഗയുടെ ജാമ്യപേക്ഷ കോയമ്പത്തൂർ കോടതി ജുൺ 18 ന് ചൊവ്വാഴ്ച പരിഗണിക്കും.

തൃശൂർ: ഒരു മാസത്തോളം കോയമ്പത്തുർ ജയിലിൽ റിമാൻ്റിൽ കഴിയുന്ന സിനിമ നിർമ്മാതാവ് ജോണി സാഗരിഗയുടെ ജാമ്യപേക്ഷ കോയമ്പത്തൂർ കോടതി ജുൺ 18 ന് ചൊവ്വാഴ്ച പരിഗണിക്കും. തൃശൂരിലും സമാനമായ മറ്റൊരു കേസ് നിലവിലുണ്ട്
സിനിമ നിർമ്മാണ പങ്കാളിയാക്കാമെന്ന വ്യാജേന കോയമ്പത്തുർ സ്വദേശിയായ ദ്വാരക് ഉദയകുമാറിൽനിന്നും വാങ്ങിയ 2.75 കോടി രൂപ വാങ്ങിയ കേസിലാണ് മുപ്പത് ദിവസമായി കോയമ്പത്തുർ ജയിലിൽ റിമാൻ്റിൽ കിടക്കുന്നത്.
ഫിലിം ചേമ്പർ പ്രൊഡ്യുസേഴ്സ് അസോസിയേഷൻ സംഘടന ഭാരവാഹികൾ മധ്യസ്ത വഹിക്കാൻ തയ്യാറാണെങ്കിലും തുടർച്ചയായി ഇത്തരം സാമ്പത്തിക ഇടപാട് നടത്തി കേസിലകപ്പെടുന്നത് അലോസരപ്പെടുത്തുന്നു. രക്ഷപ്പെടുത്താൻ അവർക്കും സാധിക്കുന്നില്ല.
തൃശൂർ സ്വദേശി ജിൻസ് തോമസിൽ നിന്നും 2 കോടി രൂപ വാങ്ങി സിനിമയുടെ ലാഭവിഹിതം നൽകാമെന്ന് പറഞ്ഞ് വണ്ടി ചെക്ക് നൽകിയ കേസാണിത്. ചെക്ക് മടങ്ങിയപ്പോൾ നേരിൽ കാണാൻ ശ്രമിച്ചെന്നും, ഫോണിൽ പോലും ബന്ധപ്പെടാൻ കഴിയാതെ വന്നപ്പോഴാണ് കേസ് നൽകിയതെന്നും ജിൻസ് തോമസ് പറയുന്നു.
ഈ കേസിൽ തൃശൂരിലെ സി.ജെ.എം. കോടതി തുകയുടെ 20 ശതമാനമായ 40 ലക്ഷം രൂപ കോടതിയിൽ കെട്ടിവെക്കണമെന്ന് ഉത്തരവിട്ടെങ്കിലും അതും ജോണി സാഗരിഗ കെട്ടിവെച്ചിട്ടില്ല.
കോടതി ജാമ്യം അനുവദിച്ചാലും ഇല്ലെങ്കിലും പ്രശ്നം പരിഹരിക്കാൻ നിർമ്മാതാവ് സ്വയം തയ്യാറായാൽ മാത്രമേ സംഘടനക്ക് എന്തെങ്കിലും ചെയ്യാനാകു . കേസു നൽകിയവർക്ക് പണം തിരിച്ചു കിട്ടിയാൽ കേസിൽ നിന്നും അവർ പിന്മാറാൻ സാധ്യതയുണ്ട്.

 മലയാള സിനിമ നിർമ്മാണ ഘട്ടത്തിൽ എപ്പോഴും സഹായിച്ചിരുന്ന മാർവാഡികൾ , പക്ഷേ മലയാള സിനിമ ചെന്നൈയിൽ നിന്നും കേരളത്തിലേക്ക് പറിച്ചുനട്ടപ്പോഴാണ് കേരളത്തിലെ പ്രമുഖരെ തേടി സാമ്പത്തിക സഹായം ആവശ്യപ്പെട്ടു തുടങ്ങിയത്
   KSFE യിൽ നിന്നും ചിട്ടിപിടിച്ച തുകയിൽ ലക്ഷങ്ങൾ ബാക്കി അടക്കാനുണ്ടെന്നറിയുന്നു. ഈ ഇടപാടിലും ഈടായി നൽകിയത് 2 കോടി നൽകിയ ജിൻസ് തോമസിൻ്റെ ഭൂമിയാണ്.
        5 സിനിമകൾ നിർമ്മിക്കാൻ പണമിറക്കാൻ ക്ഷണിച്ച കൂട്ടത്തിലാണ് ദ്വാരക ഉദയകുമാരും ജിൻസ് തോമസും ഒപ്പം ചേർന്നത്.2.75 കോടി നൽകിയ ദ്വാരകിന് സിനിമയുടെ അവകാശം എഴുതി കൊടുത്തിരുന്നു. അതേ അവകാശം ചെന്നൈയിലെ ചൗദരി എന്ന മറ്റൊരാൾക്ക് കൊടുത്ത് ഒരു കോടി ജോൺ സാഗരിക വാങ്ങി. ചൗദരിക്ക് നൽകിയ അവകാശം തിരിച്ചു വാങ്ങാനുള്ള പണം ജിൻസിൻ നിന്നും വാങ്ങി തരിമറി നടത്തി ജോണി സാഗരിഗ
     മുപ്പത് ദിവസത്തെ റിമാൻ്റിനു ശേഷം ജൂൺ 18 ന് കോയമ്പത്തുർ കോടതിയിൽ ഹാജരാക്കുമ്പോൾ ജാമ്യം അനുവദിക്കുമോ എന്നാണ് കണ്ടറിയേണ്ടത്

Leave a Reply

Your email address will not be published. Required fields are marked *