തിരുവനന്തപുരം: സ്വകാര്യ സ്റ്റേജ് കാരേജ് ബസ്സുകളിൽ വിദ്യാർത്ഥികൾക്ക് സർക്കാർ നിശ്ചയിച്ച കൺസഷൻ നിരക്ക് ലഭിക്കുന്നു എന്ന് ഉറപ്പാക്കണമെന്ന് ബാലാവകാശ കമ്മിഷൻ ഉത്തരവായി. കൺസഷൻ നിരക്ക് നൽകാത്ത സ്വകാര്യ സ്റ്റേജ് കാരേജ് ബസ്സുകളുടെ പെർമിറ്റും കുറ്റം ചെയ്ത ജീവനക്കാരുടെ ലൈസൻസും റദ്ദ് ചെയ്യുന്നതിന് നിയമനടപടികൾ സ്വീകരിക്കാനും ട്രാൻസ്പോർട്ട് കമ്മീഷണർക്ക് ബാലാവകാശ കമ്മിഷൻ നിർദ്ദേശം നൽകി. കിളിമാനൂർ-വെളളല്ലൂർ കല്ലമ്പലം റൂട്ടിൽ സർവ്വീസ് നടത്തുന്ന സ്വകാര്യ ബസ്സുകൾ വിദ്യാർത്ഥികൾക്ക് അനുവദിച്ചിട്ടുളള ടിക്കറ്റ് നിരക്കല്ല ഈടാക്കുന്നത്. അർഹതപ്പെട്ട നിരക്ക് ചോദിക്കു മ്പോൾ കുട്ടികളെ ഭീഷണിപ്പെടുത്തുന്നു തുടങ്ങിയ വിഷയങ്ങൾ പരാമർശിച്ച് കമ്മിഷന് ലഭിച്ച പരാതിയി•േ-ലാണ് നടപടി. വിദ്യാർത്ഥികൾക്ക് സർക്കാർ നിശ്ചയിച്ച കൺസഷൻ നിരക്ക് നിഷേധിക്കുന്നത് കുട്ടികളുടെ അവകാശ നിയമങ്ങളുടെ ലംഘനമായി വിലയിരുത്തിയ കമ്മിഷൻ അംഗം എൻ. സുനന്ദയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവിൻമേൽ സ്വീകരിച്ച നടപടി റിപ്പോർട്ട് 3 മാസത്തിനകം ലഭ്യമാക്കാനും നിർദ്ദേശം നൽകി.
Related Articles
ഭിന്നശേഷി സംവരണത്തിൽ സഹകരണ സ്ഥാപനങ്ങളെ ഉൾപ്പെടുത്തി : മന്ത്രി ഡോ. ആർ ബിന്ദു
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ നിയമനങ്ങളിൽ ഭിന്നശേഷിക്കാർക്കായി ഏർപ്പെടുത്തിയിരിക്കുന്ന നാല് ശതമാനം സംവരണത്തിൽ സഹകരണ സ്ഥാപനങ്ങളെക്കൂടി ഉൾപ്പെടുത്തിയതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ.ആർ. ബിന്ദു പറഞ്ഞു. നേരത്തെ സർക്കാർ പുറപ്പെടുവിച്ച ഉത്തരവിൽ സഹകരണ സ്ഥാപനങ്ങളെ ഉൾപ്പെടുത്താത്തത് കേരള പബ്ലിക് സർവീസ് കമ്മീഷൻ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്നാണ് നടപടി. ഭിന്നശേഷി വിഭാഗക്കാർക്ക് സർക്കാർ നിയമനങ്ങളിൽ അനുവദിച്ച നാല് ശതമാനം സംവരണമാണ് സഹകരണ സ്ഥാപനങ്ങളിലെ സമാന തസ്തികകളിൽ കൂടി ഉൾപ്പെടുത്തി ഉത്തരവ് ഭേദഗതി ചെയ്തത്. ഭിന്നശേഷി അവകാശ നിയമം 2016 പ്രകാരം ഭിന്നശേഷിസംവരണം മൂന്നിൽ നിന്നും നാലു Read More…
മുകേഷ് വിവാദം: സിപിഎമ്മിന് കടുത്ത പ്രതിസന്ധി; രാജിക്കായി മുറവിളി
മലയാള സിനിമയിലെ #MeToo യുടെ പുതിയ അധ്യായം മലയാള സിനിമയിലെ ലൈംഗിക ആരോപണങ്ങളിൽ പുതിയ ചൂടേറിയ വാർത്തകളുമായി മുകേഷ് വിവാദം വീണ്ടും സജീവമായിരിക്കുകയാണ്. ടെസ് ജോസഫിന് പിന്നാലെ നടി മിനു മുനീർ കൂടി മുകേഷിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചതോടെ സിപിഎമ്മിന് വലിയ പ്രതിസന്ധിയുണ്ടായി. മുകേഷ് അന്തസുണ്ടെങ്കിൽ രാജി വെക്കണമെന്ന ആവശ്യം ശക്തമായി ഉയർന്നുവരികയാണ്. സിപിഎമ്മിനും സിപിഐക്കും ഇടയിൽ വിയോജിപ്പ് മുകേഷിനെ പിന്തുണച്ച് സിപിഎം നിലപാട് സ്വീകരിച്ചപ്പോൾ സിപിഐ സംയമനം പാലിച്ചു. മുകേഷ് എംഎൽഎ സ്ഥാനത്ത് തുടരണമോ എന്നതിൽ Read More…
കാലത്തിനനുസരിച്ചുള്ള ഉത്തരവാദിത്തങ്ങൾ മാധ്യമങ്ങൾ നിർവഹിക്കണം: മന്ത്രി വീണാജോർജ്
തിരുവനന്തപുരം: കാലത്തിനനുസരിച്ചുള്ള ഉത്തരവാദിത്തങ്ങൾ മാധ്യമങ്ങൾ നിർവഹിക്കണമെന്ന് ആരോഗ്യമന്ത്രി വീണാജോർജ്. അങ്ങനെ ചെയ്തില്ലെങ്കിൽ വലിയ വില നൽകേണ്ടി വരും. ഭരണകൂടങ്ങൾ പിഴവുകൾ വരുത്തുമ്പോഴും ജനാധിപത്യവിരുദ്ധമായി പെരുമാറുമ്പോഴും നീതി നിഷേധിക്കുമ്പോഴും അതിനെതിരേ സംസാരിക്കേണ്ടതും പൊതുബോധം നിർമിക്കേണ്ടതും മാധ്യമങ്ങളുടെ ഉത്തരവാദിത്തമാണ്. എന്നാൽ ഇക്കാര്യത്തിൽ നിരാശപ്പെടുത്തുന്ന ഇടപെടലുകളാണു സമീപകാലത്തു മാധ്യമങ്ങളിൽനിന്നുണ്ടാകുന്നതെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച മാധ്യമ ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മാധ്യമങ്ങൾ ഒരു വാർത്തയെ സമീപിക്കുകയും അവതരിപ്പിക്കുകയും ചെയ്യുന്ന രീതി എത്രമാത്രം സ്വാധീനിക്കുന്നുവെന്നതിന്റെ ഉദാഹരണങ്ങൾ Read More…