Kerala Politics

സ്വയംപര്യാപ്തമായ കേരളം സാധ്യമാകണമെങ്കിൽ മോദിയുടെ 10 വർഷത്തെ വികസനനേട്ടത്തെ കേരളസർക്കാർ മാതൃകയാക്കണമെന്നു എം.ടി രമേശ്‌.

തൃശ്ശൂർ: സ്വയംപര്യാപ്തമായ കേരളം സാധ്യമാകണമെങ്കിൽ മോദിയുടെ 10 വർഷത്തെ വികസനനേട്ടത്തെ കേരളസർക്കാർ മാതൃകയാക്കണമെന്നു എം.ടി രമേശ്‌..’പുതിയ കേരളം’ മോദിയുടെ ഗ്യാരണ്ടി.. എന്ന മുദ്രാവാക്യം ഉയർത്തി പിടിച്ചുകൊണ്ടു ബിജെപി സംസ്‌ഥാന പ്രസിഡന്റ്‌ കെ. സുരേന്ദ്രൻ ഫെബ്രുവരി 26 നു തൃശ്ശൂരിൽ നയിക്കുന്ന കേരള പദയാത്രയുടെ സ്വാഗതസംഘ രൂപീകരണം യോഗം ഉൽഘടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം..അയോധ്യയിൽ രാംലല്ല യുടെ തിരിച്ചുവരവോടെ രാമൻ ഭാരതത്തിന്റെ വികസനത്തിന്റെ പ്രതിപുരുഷനായി മാറി കഴിഞ്ഞു.. മോദിയും യോഗിയും അയോധ്യയിൽ നടപ്പിലാക്കുന്ന വികസന മാതൃക ശബരിമലയിൽ നടപ്പിലാക്കാൻ പിണറായി വിജയൻ ഡൽഹിയിൽ പോയി മഞ്ഞുകൊള്ളുന്നതിനു പകരം തയ്യാറാകാണമെന്നും അദ്ദേഹം കൂട്ടി ചേർത്തു..യോഗത്തിൽ ബിജെപി ജില്ലാ പ്രസിഡന്റ്‌
Ad KK അനീഷ് കുമാർ, അദ്ധ്യക്ഷത വഹിച്ചു
BDJS ജില്ലാ പ്രസിഡണ്ട് അതുല്യഘോഷ്, BJP സംസ്ഥാന വൈ പ്രസി: Ad B ഗോപാലകൃഷ്ണൻ BDJS സംസ്ഥാന വൈ പ്രസി: Ad സംഗീത വിശ്വനാഥ് ,,BDMS സംസ്ഥാന സെക്രട്ടറി ഇന്ദിര ദേവി PB, BJP ജില്ലാ പ്രഭാരി വി ഉണ്ണികൃഷ്ണൻ മാസ്റ്റർ, BDJS സംസ്ഥാന കമ്മിറ്റി അംഗം PK സന്തോഷ്, BJP ദേശീയ കൗൺസിൽ അംഗം MS സമ്പൂർണ്ണ, BJP മേഖല ജന സെക്രട്ടറി രവികുമാർ ഉപ്പത്ത്, Ad KR ഹരി, ജസ്റ്റിൻ ജേക്കബ് എന്നിവർ പ്രസംഗിച്ചു.സ്വാഗതസംഘം രക്ഷാധികാരി. എംകെ രാമ ചന്ദ്രൻ..ചെയർമാൻ..അഡ്വ:എം. എ കൃഷ്ണനുണ്ണി..വൈസ് ചെയർമാന്മാർ..കലാമണ്ഡലം ഗിന്നസ് ഹേമലത,അനൂപ് ശങ്കർ (പിന്നണി ഗായാകൻ,കല്യാൺ രാമൻ (കല്യാൺ ഗ്രൂപ്പ്‌ )പ്രൊഫ-അജിത് രാജ,ഡോക്ടർ. കെ സി.പ്രകാശൻ (എലൈറ്റ് ഗ്രൂപ്പ്‌ ) തുടങ്ങി 1001 അംഗ സ്വാഗതസംഘ രൂപീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *