India Kerala

ഹനുമാൻ സേന ഭാരത് ൻ്റെ സാന്നിധ്യത്തിൽ ആത്മീയ സദസ്സും മഹാ ശ്രീചക്ര പൂജയും കുട്ടികൾക്ക് പുസ്തകവും രാമായണവും വിതരണം ചെയ്തു

അങ്ങാടിപ്പുറം: വലമ്പൂർ ആദിപരാശക്തി ദുർഗ ഭഗവതി ക്ഷേത്ര സന്നിധിയിൽ വച്ചാണ് ചടങ്ങുകൾനടത്തിയത്

പാലക്കാട് വ്യസ പരമാത്മ പീഠം മഠാധിപതി വ്യാസാനന്ദ ശിവയോഗി ഭദ്രദീപം കൊളുത്തി അനുഗ്രഹ പ്രഭാഷണം നടത്തി

ശ്രീചക്ര പൂജയ്ക്ക് ക്ഷേത്ര ടെസ്റ്റി ആചാര്യൻ വി പി ബാലൻ സ്വാമി ,തന്ത്രി രഞ്ജിത്ത് തുടങ്ങിയ മുഖ്യകാർമികത്വം വഹിച്ചു

കെ ചന്തു അധ്യക്ഷനായ ആത്മീയ സദസ്സ് ഹനുമാൻ സേന സംസ്ഥാന ചെയർമാൻ എ എം ഭക്തവത്സലൻ ഉദ്ഘാടനം ചെയ്തു രോഗശാന്തിക്കും ശത്രു ദോഷത്തിനും വർഷങ്ങൾക്കു മുമ്പ് പ്രസിദ്ധി ആർജിച്ചതാണ് ഈ ദേവസ്ഥാനം എന്ന് അദ്ദേഹം പറഞ്ഞു

ചടങ്ങിൽ വച്ച് കോയമ്പത്തൂർ ആദി ഗുരുജി ഫൗണ്ടേഷൻ ചെയർമാൻ ജഗൻ സ്വാമി ക്ഷേത്ര ട്രസ്റ്റ് ആചാര്യൻ വി പി ബാലൻ പ്രേംകുമാർ പി റിലേഷ് എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു ചടങ്ങിൽ 100 കണക്കിന് ഭക്തർ പങ്കെടുത്തു

ഭാഗവത ആചാര്യൻ ശ്രീ ഹരിഹരൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി, മുരളീധര സ്വാമി, സഞ്ജയ് നിസരി ,സുരേന്ദ്രൻ , പി റിലേഷ് ബാബു ,സി പി പ്രേംരാജ് സുരേന്ദ്രൻ, ശശി സ്വാമികൾ എന്നിവർ സംസാരിച്ചു ശ്രീനി വായുപുത്രൻ സ്വാഗതവും ലക്ഷ്മിക്കുട്ടി നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *