വേറിട്ട മേഖലകളിലെ മികവാർന്ന പ്രവർത്തനങ്ങളെ മാനിച്ച് അഡ്വ.ഏ.ഡി.ബെന്നിക്ക് സർഗ്ഗസപര്യ പുരസ്കാരം സമർപ്പിച്ചു.ആർ.ടി.ഐ കൗൺസിൽ അങ്കമാലി വ്യാപാരിഭവനിൽ സംഘടിപ്പിച്ച ഉപഭോക്തൃസംഗമത്തിൽ വെച്ചാണ് രജിസ്ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, ബെന്നിവക്കീലിന് പുരസ്കാരം സമർപ്പിച്ചത്.ഉപഭോക്തൃ കേസുകൾ നടത്തി റെക്കോർഡിട്ടിട്ടുള്ള ബെന്നിവക്കീൽ ഉപഭോക്തൃവിദ്യാഭ്യാസരംഗത്തു് സജീവമായി ഇടപെട്ടുവരുന്നു.സാംസ്കാരികരംഗത്തും ജീവകാരുണ്യരംഗത്തും സജീവമാണ്. കിഡ്ണി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ സ്ഥാപകസെക്രട്ടറിയും ഇപ്പോഴത്തെ ഡയറക്ടറുമാണ്. ആയിരത്തിലധികം സ്പോർട്സ് ലേഖനങ്ങളും വ്യത്യസ്ത വിഷയങ്ങളെ ആസ്പദമാക്കി ആയിരത്തോളം വീഡിയോകളും ബെന്നിവക്കീലിൻ്റേതായി പ്രസിദ്ധീകൃതമായിട്ടുണ്ട്. പത്മവ്യൂഹം ഭേദിച്ച് എന്ന അഡ്വ.ഏ.ഡി.ബെന്നിയുടെ ജീവചരിത്രഗ്രന്ഥം പ്രശസ്തമാകുന്നു. അങ്കമാലി എം.എൽ.എ.റോജി.എം.ജോൺ അദ്ധ്യക്ഷത വഹിച്ചു. അങ്കമാലി നഗരസഭാ ചെയർമാൻ മാത്യു തോമസ്, കൊച്ചി കോർപ്പറേഷൻ മുൻ ഡെപ്യൂട്ടി മേയർ സാബു ജോർജ്, അങ്കമാലി നഗരസഭാ കൗൺസിലർമാരായ ബെന്നി മൂഞ്ഞേലി, ഗ്രെയ്സി സണ്ണി, ഫാദർ ജെയിംസ് പുത്തൻപറമ്പിൽ ഡോ.സിസ്റ്റർ .ഷെമി ജോർജ്, സിസ്റ്റർ.ജിസാ തെരേസ ,പ്രിൻസ് തെക്കൻ, ഏലിയാസ് പൈനാടത്ത്, ജോസഫ് വർഗ്ഗീസ് എന്നിവർ പ്രസംഗിച്ചു.
Related Articles
വടക്കാഞ്ചേരി മണ്ഡലത്തിന് 88.02 കോടി
വടക്കാഞ്ചേരി: നിയോജകമണ്ഡലത്തിലെ വിവിധ വികസന പ്രവർത്തനങ്ങൾക്കായി 88.02 കോടി രൂപ ബജറ്റിൽ അനുവദിച്ചു. കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷന് (കില) 28 കോടി രൂപയും, റൂറൽ ഡവലപ്മെന്റ് സ്റ്റഡീസിൽ പി ജി കോഴ്സ് ആരംഭിക്കുന്നതിനും ജെൻ്റർ സ്റ്റഡീസ് വിഭാഗം വിപുലീകരിക്കുന്നതിനും തുക അനുവദിച്ചു. തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജിന് 28 കോടി രൂപ വകയിരുത്തി. ഓങ്കോളജി വിഭാഗത്തിന് 4.5 കോടിയും സ്ട്രോക്ക് യൂണിറ്റ് ആരംഭിക്കാൻ 1 കോടിയും, ഗവ. ഡെൻ്റൽ കോളേജിന് 5 കോടി രൂപയും, Read More…
വന്ദേഭാരത് വന്നു, പോയി, ഓണക്കാലത്ത് മലയാളികളെ കൈവിട്ടു!
ബംഗളൂരു – എറണാകുളം വന്ദേഭാരത് സർവീസ് നിർത്തലാക്കിയ തീരുമാനം മലയാളികൾക്ക് ഓണക്കാലത്ത് പ്രതീക്ഷിക്കാത്ത ഒരു ഇരുട്ടടിയായി. തിരക്കേറിയ ഓണക്കാലത്ത് ആയിരക്കണക്കിന് യാത്രക്കാർക്ക് ആശ്വാസമായ ഈ ട്രെയിൻ നിർത്തലാക്കിയത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ബസ് ടിക്കറ്റ് നിരക്ക് പറക്കുന്നു: വന്ദേഭാരത് നിർത്തിയതോടെ ബസ് ടിക്കറ്റ് നിരക്ക് ഇരട്ടിയായി ഉയർന്നു. ഓണത്തിന് വീട്ടിലേക്ക് പോകാൻ ആഗ്രഹിക്കുന്നവർക്ക് ഇത് വലിയ തിരിച്ചടിയാണ്. ജനപ്രതിനിധികളും യാത്രക്കാരും രംഗത്ത്: സർവീസ് പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് ജനപ്രതിനിധികളും യാത്രക്കാരുടെ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. ഹൈബി ഈഡൻ എംപി കേന്ദ്ര റെയിൽവേ Read More…
പുതിയ തലമുറയ്ക്ക് മികച്ച വിദ്യാഭ്യാസം നൽകുകയാണ് സർക്കാർ നയം: മന്ത്രി മുഹമ്മദ് റിയാസ്
പുതിയ തലമുറയ്ക്ക് മികച്ച വിദ്യാഭ്യാസം നൽകുക എന്നതിനാണ് സർക്കാർ പ്രാധാന്യം നൽകുന്നതെന്ന് പൊതുമരാമത്ത്, വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. കരിങ്കല്ലായ് ജി.എൽ.പി സ്കൂൾ പുതിയ കെട്ടിടത്തിൻ്റെ ഉദ്ഘാടനവും തൊണ്ണൂറ്റിയെട്ടാം വാർഷികാഘോഷവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സർക്കാർ സ്കൂളുകൾ മാറിക്കൊണ്ടിരിക്കുകയാണ്. 973 സ്കൂളുകൾ കിഫ്ബി ഫണ്ടോടുകൂടി നവീകരിക്കുകയാണ് അതിൽ 459 സ്കൂളുകളുടെ പ്രവൃത്തി പൂർത്തിയായി. പൊതു വിദ്യാഭ്യാസം ശക്തിപ്പെടുത്താനാവശ്യമായ പ്രവർത്തനങ്ങൾ കൂടുതൽ ഐക്യത്തോടെ ചെയ്യണം. വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചുപൂട്ടുകയല്ല അവ ഏറ്റെടുക്കുകയാണ് സർക്കാർ നയം. Read More…