India News

ഇന്ത്യൻ റെയിൽവേയിൽ പുതിയ നിയമം: ടിക്കറ്റ് ബുക്ക് ചെയ്യാൻ ഇനി 60 ദിവസം മാത്രം!

ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേ മുൻകൂട്ടി ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള കാലപരിധി 120 ദിവസത്തിൽ നിന്ന് 60 ദിവസമായി വെട്ടിക്കുറച്ചു. നവംബർ 1 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ വ്യവസ്ഥ പ്രകാരം ഇനി യാത്രയ്ക്കു 60 ദിവസം മുൻപേ വരെ മാത്രമേ ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കുകയുള്ളൂ.

ഇത് നിലവിൽ ബുക്ക് ചെയ്ത ടിക്കറ്റുകളെ ബാധിക്കില്ല. 2015 ഏപ്രിൽ 1 വരെ 60 ദിവസമായിരുന്നു മുൻകൂർ റിസർവേഷൻ സമയപരിധി, പിന്നീട് അത് 120 ദിവസമായി വർദ്ധിപ്പിച്ചിരുന്നു. ബുക്കിംഗ് കാലയളവ് നീട്ടിയതിന് പിന്നിൽ അധിക വരുമാനം ലക്ഷ്യമിട്ടതാണെന്നാരോപണം അന്ന് ഉയർന്നിരുന്നു.

ഐആർസിടിസി ട്രെയിൻ ബുക്കിംഗ് സംവിധാനത്തിൽ വിവിധ പരിഷ്കാരങ്ങൾക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്.അടുത്ത അഞ്ചു മുതൽ ആറു വർഷത്തിനുള്ളിൽ വെയ്റ്റിങ് ലിസ്റ്റ് എന്ന പ്രശ്നം ഇല്ലാതാക്കുകയാണ് റെയിൽവേയുടെ ലക്ഷ്യം.ടിക്കറ്റ് ബുക്കിംഗ് മുതൽ യാത്രാ ആസൂത്രണം വരെ എല്ലാ സേവനങ്ങളും ഒരു ആപ്പിൽ ലഭ്യമാക്കാനുള്ള പദ്ധതിയിലാണ് റെയിൽവേ. ട്രെയിനിലെ ഭക്ഷണത്തിന്റെ ഗുണനിലവാരം, യാത്രക്കാർക്ക് സീറ്റ് ലഭിക്കുന്നത് തുടങ്ങിയ കാര്യങ്ങൾ എഐ കാമറ ഉപയോഗിച്ച് നിരീക്ഷിക്കും.ടിക്കറ്റ് നിരക്കില്‍ 30 ശതമാനത്തിലധികം വര്‍ധന ഉണ്ടായതായി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *