Kerala News

മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് അംഗങ്ങള്‍ക്ക് മസ്റ്ററിങ് നടപടികള്‍ ഒക്ടോബര്‍ 25 വരെ ദീര്‍ഘിപ്പിച്ചു: മന്ത്രി ജിആര്‍ അനില്‍

തിരുവനന്തപുരം: കേരളത്തിലെ മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് മസ്റ്ററിങ് നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ഒക്ടോബര്‍ 25 വരെ അധിക സമയം അനുവദിച്ചതായി ഭക്ഷ്യവിതരണ മന്ത്രി ജിആര്‍ അനില്‍. കാലാവധി അവസാനിച്ചെങ്കിലും നിരവധി ആളുകള്‍ മസ്റ്ററിങ് പൂര്‍ത്തിയാക്കാത്തതിനാല്‍ സമയപരിധി ദീര്‍ഘിപ്പിക്കാനുള്ള തീരുമാനമെടുക്കുകയായിരുന്നു.

എംഎല്‍എ ഇകെ വിജയന്‍ നല്‍കിയ ശ്രദ്ധക്ഷണിക്കല്‍ നോട്ടീസിനാണ് മന്ത്രി മറുപടി നല്‍കിയത്. ഇ-ശ്രം പോര്‍ട്ടല്‍ പ്രകാരം ഗുണഭോക്താക്കള്‍ക്ക് ആനുകൂല്യങ്ങള്‍ ഉറപ്പാക്കുന്നതിന്, സുപ്രീം കോടതിയുടെ വിധിയുടെയും കേന്ദ്ര നിര്‍ദ്ദേശങ്ങളുടെയും അടിസ്ഥാനത്തിലാണ് സംസ്ഥാനത്ത് എഎവൈ (മഞ്ഞ) ആന്‍റ് പിഎച്ച്എച്ച് (പിങ്ക്) കാര്‍ഡുകളുള്ള ഗുണഭോക്താക്കളുടെ ഇ-കെവൈസി മസ്റ്ററിങ് ആരംഭിച്ചത്.

ഒക്ടോബര്‍ 31നകം മസ്റ്ററിങ് പൂര്‍ത്തിയാക്കണമെന്ന് കേന്ദ്രം കത്തില്‍ നിര്‍ദേശിച്ചിരുന്നതായും, മസ്റ്ററിങ് പൂർത്തിയാക്കാത്തവര്‍ക്ക് അരിവിഹിതം നിഷേധിക്കുമെന്ന് മുന്നറിയിപ്പും നല്‍കിയതായി മന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *