Court Kerala News

മുകേഷിന് ആശ്വാസം: അഞ്ച് ദിവസത്തേക്ക് അറസ്റ്റ് തടഞ്ഞ് കോടതി

ലൈംഗികാതിക്രമ കേസ്: മുകേഷിന്റെ അറസ്റ്റ് സെപ്റ്റംബർ 3 വരെ തടഞ്ഞു

കൊച്ചി:നടനും എം.എൽ.എയുമായ മുകേഷിന് കോടതിയിൽ നിന്ന് താൽക്കാലിക ആശ്വാസം. നടിയുടെ ലൈംഗികാതിക്രമ പരാതിയിൽ, മുകേഷിന്റെ അറസ്റ്റ് അഞ്ചുദിവസത്തേക്ക് തടഞ്ഞു. സെപ്റ്റംബർ മൂന്നുവരെ സെഷൻസ് കോടതി അറസ്റ്റ് തടഞ്ഞിരിക്കുകയാണ്. മുകേഷിന്റെ മുൻകൂർ ജാമ്യാപേക്ഷ സെപ്റ്റംബർ മൂന്നിന് വിശദമായി പരിഗണിക്കുമെന്ന് കോടതി അറിയിച്ചു.

മരട് പൊലീസ് രജിസ്ട്രർ ചെയ്ത കേസിൽ, 26-ാം തീയതിയാണ് നടി മുകേഷിനെതിരെ ലൈംഗികാരോപണം ഉന്നയിച്ചത്. നടിയുടെ മൊഴി അടിസ്ഥാനമാക്കിയുള്ള കേസിൽ, മുകേഷിന് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമായിരിക്കും തുടർനടപടികൾ.

Leave a Reply

Your email address will not be published. Required fields are marked *