India News

രാജ്യത്ത് 74 തുരങ്കപാതകൾ: വൻ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രം

രാജ്യത്തെ ഹൈവേ ശൃംഖല ശക്തിപ്പെടുത്താൻ 74 പുതിയ തുരങ്കപാതകൾ നിർമിക്കുമെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി പ്രഖ്യാപിച്ചു. ഏകദേശം 273 കിലോമീറ്റർ ദൈർഘ്യമുള്ള ഈ പാതകൾക്ക് ഏകദേശം 1 ലക്ഷം കോടി രൂപ ചെലവുവരും. 35 തുരങ്കങ്ങൾ ഇതിനകം പൂർത്തിയായതായും 69 തുരങ്കങ്ങളുടെ നിർമാണം പുരോഗമിക്കുകയാണെന്നും 40000 കോടി രൂപ ഇതിന് ചെലവാകുമെന്നും അദ്ദേഹം വ്യക്തമാക്കി. റോഡുകളുടെയും തുരങ്കങ്ങളുടെയും ഗുണനിലവാരം ഉറപ്പാക്കാൻ പർഫോമൻസ് ഓഡിറ്റിങ്ങിന്റെ പ്രധാന്യത്തെ കുറിച്ചും ഗഡ്കരി ഊന്നി.

Leave a Reply

Your email address will not be published. Required fields are marked *