Kerala News

വയനാട്ടിലെ ദുരന്തം: 1200 കോടി യഥാര്‍ത്ഥ നഷ്ടം; ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കള്ളപ്രചാരണമെന്ന് മുഖ്യമന്ത്രി

വയനാട്ടിലെ വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലും മൂലമുണ്ടായ യഥാര്‍ത്ഥ നഷ്ടം 1200 കോടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ . 219 കോടി മാത്രമേ കേന്ദ്ര സര്‍ക്കാരിന്റെ എസ്.ഡി.ആര്‍.എഫ് മാനദണ്ഡപ്രകാരം ആവശ്യപ്പെടാനാകൂ. ഈ അടിസ്ഥാനത്തിലാണ് കേന്ദ്രത്തിന് മെമ്മോറാണ്ടം തയ്യാറാക്കിയതെന്നും, ഇതിനെതിരെ നടക്കുന്ന കള്ളപ്രചാരണങ്ങള്‍ ദുരിതബാധിതരെ ലക്ഷ്യം വച്ചുള്ള ദുഷ്ടലക്ഷ്യമാണെന്നും അദ്ദേഹം ആരോപിച്ചു.

ദുരിതാശ്വാസം ലഭിച്ച 131 കുടുംബങ്ങള്‍ക്ക് ആറു ലക്ഷം രൂപ വീതം നല്‍കിയിട്ടുണ്ട്. കൂടാതെ സംസ്കാരച്ചടങ്ങുകള്‍ക്കായി പതിനായിരം രൂപ, ഉപജീവനത്തിന് ദിവസവും 300 രൂപ വീതം സഹായം ലഭ്യമാക്കിയതായി അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *