കേരള സാമൂഹ്യ സുരക്ഷ മിഷൻ ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികൾക്കും യുവാക്കൾക്കും പ്രാഥമിക വിദ്യാഭ്യാസം, തൊഴിൽ പരിശീലനം, സാമൂഹിക സംയോജനവത്കരണം എന്നിവ നൽകുന്നതിനായി ആവിഷ്കരിച്ച ബഡ്‌സ് പദ്ധതിയുടെ ഭാഗമായുള്ള ബഡ്‌സ് സ്കൂൾ വിപുലമായ സൗകര്യങ്ങളോടെ കൂടരഞ്ഞി ഗ്രാമപഞ്ചായത്തിൽ തയ്യാറാവുന്നു. കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ കൂമ്പാറ വാർഡിൽ വി എം മാത്യു വിട്ടു നൽകിയ 25 സെന്റ് സ്ഥലത്ത് 2022-23 വർഷം പദ്ധതി തയ്യാറാക്കി നടപടി ആരംഭിച്ച സ്കൂളിന്റെ നിർമ്മാണ പ്രവർത്തനങ്ങളാണ് പുരോഗമിക്കുന്നത്. ഗ്രാമപഞ്ചായത്തിന്റെ 6,66,020 രൂപയും ജില്ലാ പഞ്ചായത്തിന്റെ 15 Read More…


